കെ.എം. സീതി സാഹിബ്
കേരള നിയമസഭയുടെ മുൻ സ്പീക്കറും കേരളത്തിലെ ആദ്യകാല മുസ്ലിംലീഗ് നേതാക്കളിൽ പ്രമുഖനും മുസ്‌ലിം സമുദായ പരിഷ്കർത്താക്കളിൽ ഒരാളുമാണ്[1][2] കെ.എം. സീതിസാഹിബ് (1899-ഏപ്രിൽ 17, 1961). സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്‌ലിം നവോത്ഥാന നായകൻ എന്ന നിലയിൽ അദ്ദേഹത്തിനു സവിശേഷ സ്ഥാനമാണുള്ളത്. "സീതി സാഹിബ് ബഹാദൂർ" എന്ന് ബ്രിട്ടീഷുകാർ അദ്ദേഹത്തെ പലപ്പോഴും വിശേഷിപ്പിക്കുമായിരുന്നു.[3] ഷേർ -എ- കേരള എന്നും വിശേഷിപ്പിച്ചിരുന്നു
കെ.എം. സീതി സാഹിബ് | |
---|---|
കേരള നിയമസഭയുടെ സ്പീക്കർ | |
ഓഫീസിൽ മാർച്ച് 12 1960 – ഏപ്രിൽ 17 1961 | |
മുൻഗാമി | ആർ. ശങ്കരനാരായണൻ തമ്പി |
പിൻഗാമി | സി.എച്ച്. മുഹമ്മദ്കോയ |
മണ്ഡലം | കുറ്റിപ്പുറം |
കേരള നിയമസഭാംഗം | |
ഓഫീസിൽ 1960 ഫെബ്രുവരി 22 – ഏപ്രിൽ 17 1961 | |
മുൻഗാമി | സി. അഹമ്മദ് കുട്ടി |
പിൻഗാമി | മോഹ്സിൻ ബിൻ അഹമ്മദ് |
മണ്ഡലം | കുറ്റിപ്പുറം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1899 കൊടുങ്ങല്ലൂർ |
മരണം | ഏപ്രിൽ 17, 1961 | (പ്രായം 61–62)
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
പങ്കാളി | ഖദീജ |
കുട്ടികൾ | ഒരു ആൺകുട്ടി, മൂന്ന് പെൺകുട്ടി |
മാതാപിതാക്കൾ |
|
As of ജൂൺ 15, 2020 ഉറവിടം: നിയമസഭ |
ജീവിത രേഖ
തിരുത്തുക- 1899 ജനനം
- 1911 സ്കൂൾ ഫൈനൽ ജയിച്ചു
- 1918 ഇന്റർമീഡിയേറ്റ് ജയിച്ചു
- 1922 വിവാഹം
- 1925 ബി.എൽ. ബിരുദം
- 1927 എറണാകുളത്ത് പ്രാക്ടീസാരംഭിച്ചു
- 1928 കൊച്ചി നിയമ സഭാംഗമായി
- 1932 നിയമ സഭാംഗത്വം രാജിവെച്ചു
- 1946 മദ്രാസ് നിയമ സഭാംഗമായി
- 1952 മദ്രാസ് നിയമ സഭയിലേക്ക് വീണ്ടും
- 1960 കേരള നിയമ സഭാ സ്പീക്കറായി
- 1961 മരണം
ആദ്യകാലം
തിരുത്തുകഹാജി സീതി മുഹമ്മദിന്റെയും എ.കെ. ഫാത്വിമയുടേയും മകനായി 1899 ൽ കൊടുങ്ങല്ലൂരിലെ അഴീക്കോട് നമ്പൂതിരിമഠം തറവാട്ടിലാണ്[4] സീതി സാഹിബ് ജനിച്ചത്. കൊടുങ്ങല്ലൂർ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർ മീഡിയറ്റ് കോഴ്സും മികച്ച രീതിയിൽ പൂർത്തിയാക്കി. പിന്നീട് ബി.എയും ബി.എല്ലും കരസ്ഥമാക്കി. നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം 1927 ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. നിയമരംഗത്ത് മികവുകാട്ടിയ അദ്ദേഹം എറണാംകുളത്തും തലശ്ശേരിയിലും വക്കീലായി ജോലിചെയ്തു.[5]
പ്രവർത്തനവും സ്വാധീനവും
തിരുത്തുകമികച്ച അഭിഭാഷകൻ, രാജ്യതന്ത്രജ്ഞൻ, എഴുത്തുകാരൻ, പ്രതിഭാധനനായ പ്രഭാഷകൻ എന്നീ നിലകളിലാണ് സീതി സാഹിബ് അറിയപ്പെടുന്നത്. 1934 ൽ നിലവിൽ വന്ന ചന്ദ്രിക ദിനപത്രത്തിന്റെ സ്ഥാപകാംഗമായിരുന്ന അദ്ദേഹം[6] മുസ്‌ലിം നവോത്ഥാനത്തിനായി പോരാടിയ നിരവധി വ്യക്തികളെ വലിയ അളവിൽ സ്വാധീനിച്ചു. ചന്ദ്രികയുടെ ആദ്യ പത്രാധിപരായിരുന്ന കെ.കെ. മുഹമ്മദ് ഷാഫി, ആദ്യ മാനേജിംഗ് ഡയറക്ടറായിരുന്ന സി.പി. മമ്മുക്കേയി, പാർലമെന്റേറിയനായിരുന്ന ബി. പോക്കർ സാഹിബ് എന്നിവരെല്ലാം അക്കൂട്ടത്തിൽ പെടുന്നു.[7]. കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിന്റെ വിദ്യഭ്യാസ രംഗത്ത് സുപ്രധാന പങ്കുവഹിക്കുന്ന കോഴിക്കോട്ടെ ഫാറൂഖ് കോളേജിന്റെ സ്ഥാപകാംഗം കൂടിയായിരുന്നു സീതിസാഹിബ്.[8] മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി കെ.എം.ഇ .എ (കേരള മുസ്‌ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ) സ്ഥാപിക്കാൻ മുഖ്യ പങ്കു വഹിച്ചു. മുസ്‌ലിം സ്റ്റുഡന്റസ് ഫെഡറേഷൻ (എം.എസ്.എഫ് ) സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്. ടി.യു ) എന്നിവയുടെ സ്ഥാപകനാണ്
സ്വതന്ത്ര ഇന്ത്യയിൽ
തിരുത്തുകകേരള സംസ്ഥാനം രൂപവൽകരിക്കപെട്ടതിനു ശേഷം 1960 ൽ കുറ്റിപ്പുറം മണ്ഡലത്തെ പ്രതിനിധീകരിച്ച് സീതി സാഹിബ് നിയമസഭയിലേക്ക് വിജയിച്ചു. 1960 ഫെബ്രുവരി 22 ന് പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ അദ്ദേഹം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു[9]. 1961 ഏപ്രിൽ 17 ന് സ്പീക്കാർ പദവിയിൽ ആയിരിക്കേയാണ് അദ്ദേഹം മരണമടയുന്നത്. കൊടുങ്ങല്ലൂർ അഴിക്കോട് പുത്തൻപള്ളി ഖബർസ്ഥാനിലാണ് അന്ത്യ വിശ്രമം.
സ്മാരകം
തിരുത്തുകജന്മനാടായ അഴീക്കോട് ഉള്ള സീതി സാഹിബ് ട്രസ്റ്റിന്റെ കീഴിൽ സീതീസാഹിബ് മെമ്മോറിയൽ ഹൈസ്കൂളും ടിടിഐ യും പ്രവർത്തിക്കുന്നു. തിരൂരിലുള്ള സീതി സാഹിബ് സ്മാരക പോളിടെൿനിക്, എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ, തളിപ്പറമ്പ് സീതി സാഹിബ് സ്കൂൾ എന്നിവ ഇദ്ദേഹത്തിന്റെ ഓർമ്മക്കായി നൽകപ്പെട്ട പേരാണ്. കേരള സർക്കാറിന്റെ സാംസ്കാരിക പ്രസിദ്ധീകരണ വിഭാഗം, സീതി സാഹിബ് എന്ന തലക്കെട്ടിൽ സീതിസാഹിബിനെ കുറിച്ച ഒരു ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.എം സാവാൻ കുട്ടിയാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്.[10] അൽതാഫ് കോട്ടപ്പുറത്ത്, കെ.എം കുഞ്ഞു ബാവ തുടങ്ങിയവരും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീതി സാഹിബ് ഫൌണ്ടേഷൻ എന്ന പേരിൽ ടി.എ അഹമ്മദ് കബീർ പ്രസിഡന്റ് ആയും ഡോ. സജ്ജാദ് ഇബ്രാഹിം ജനറൽ സെക്രട്ടറിയായും കേരളത്തിൽ സംഘടന പ്രവർത്തിക്കുന്നു. സീതി പടിയത്ത് പ്രസിഡന്റായും, അഷ്‌റഫ് കൊടുങ്ങല്ലൂർ ജനറൽ സെക്രട്ടറിയായും യു,എ,ഇ ചാപ്റ്റർ കമ്മിറ്റിയും അദ്ദേഹത്തിന്റെ ഓർമക്കായി സംഘടന പ്രവർത്തിക്കുന്നു.
അവലംബം
തിരുത്തുക- ↑ "Article". Samakalika Malayalam Weekly. 19 (48): 42. 22 April 2016. Archived from the original on 2020-07-17. Retrieved 27 May 2020.
- ↑ എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6. 1988. p. 460.
- ↑ Pg 240, Selected speeches and addresses of V. V. Giri, Governor of Kerala, Varahagiri Venkata Giri, Govt. Press, 1963.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 788. 2013 ഏപ്രിൽ 01. Retrieved 2013 മെയ് 21.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Speakers & Deputy Speakers Book Final - Kerala Legislative Assembly, SECRETARIAT OF KERALA LEGISLATURE, THIRUVANANTHAPURAM, 2006
- ↑ Jeffrey, Robin (2016-07-27). Politics, Women and Well-Being: How Kerala became 'a Model' (in ഇംഗ്ലീഷ്). Springer. p. 112. ISBN 978-1-349-12252-3.
- ↑ Pg 297, Mappila Muslims of Kerala: a study in Islamic trends, Roland E. Miller - Orient Longman, 1992.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-03. Retrieved 2011-07-10.
- ↑ P. Wright, Jr., Theodore (1966). "The Muslim League in South India since Independence: A Study in Minority Group Political Strategies". The American Political Science Review. JSTOR 1952972. Retrieved 2021-07-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-02-15. Retrieved 2011-07-10.