സി.എൽ. ആന്റണി
(സി എൽ ആന്റണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പ്രമുഖ മലയാളഭാഷാപണ്ഡിതനും വൈയാകരണനുമായിരുന്നു സി. എൽ. ആന്റണി. 1913 ആഗസ്‌റ്റ് 2-ന് തൃശൂരിലെ പുതുക്കാട്ട് ജനിച്ചു. പിതാവ് ലോനപ്പൻ. മാതാവ് മറിയം. 1938 മുതൽ 1941 വരെ വിവിധ ഹൈസ്‌കൂളുകളിൽ ഭാഷാദ്ധ്യാപകനായിരുന്നു. 1941-’56 കാലഘട്ടത്തിൽ തൃശൂർ സെന്റ് തോമസ്, തേവര സേക്രഡ് ഹാർട്ട്, മഹാരാജാസ് എന്നീ കോളജുകളിൽ അദ്ധ്യാപകനായിരുന്നു. 1956 മുതൽ 1968 വരെ ചിറ്റൂർ ഗവൺമെന്റ് കോളജിലും മഹാരാജാസ് കോളജിലും പ്രൊഫസറായും സേവനമനുഷ്ഠിച്ചു.കേരളപാണിനീയത്തെ വിമർശനാത്മകമായി സമീപിക്കുന്ന കേരളപാണിനീയഭാഷ്യം ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. മലയാളഭാഷാ വികാസ പരിണാമങ്ങളെ സംബന്ധിച്ച് ഭാഷാസംക്രമവാദത്തിന്റെ സൈദ്ധാന്തികൻ എന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്.[1] കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.[2][3].
1979 മാർച്ച് 27-ന് അന്തരിച്ചു.
കൃതികൾ
തിരുത്തുക- ഭാഷാപഠനങ്ങൾ (രണ്ടു ഭാഗങ്ങൾ),
- ഭാരത മലയാള പാഠാവലി,
- കേരളപാണിനീയ ഭാഷ്യം
അവലംബം
തിരുത്തുക- ↑ http://www.keralasahityaakademi.org/Writers/Profiles/CLAntony/Html/CLAntonypage.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-28.
- ↑ നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.