സി. കൃഷ്ണൻ
പ്രമുഖനായ സമുദായോദ്ധാരകനും മിതവാദി പത്രത്തിന്റെ സാരഥിയുമായിരുന്നു മിതവാദി കൃഷ്ണൻ എന്ന സി. കൃഷ്ണൻ(11 ജൂൺ 1867 - 29 നവംബർ 1938)[1] . യുക്തിവാദി മാസികയുടെ പത്രാധിപ സമിതി അംഗമായും പ്രവർത്തിച്ചു. കാലിക്കറ്റ് ബാങ്ക് എന്ന പേരിൽ കോഴിക്കോട് ഒരു ബാങ്കും നടത്തി.അധസ്ഥിതരുടെ ബൈബിൾ എന്നാണ് മിതവാദി പത്രം അറിയപ്പെടുന്നത്.
ജീവിതരേഖ
തിരുത്തുകതൃശ്ശൂർ മുല്ലശ്ശേരി ചങ്ങരംകുമരത്തു പാറന്റെ മകനാണ്. മദിരാശിയിൽ ബി.എ, ബി.എൽ പഠിച്ചു. സമുദായോദ്ധാരണ ലക്ഷ്യവുമായി മിതവാദി പത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തു. 1917 ൽ സാമൂതിരി രാജാവിന്റെ മാനേജരായിരുന്ന സായ്പിന്റെ നിർദ്ദേശാനുസരണം തളിക്ഷേത്ര പരിസരത്തുള്ള റോഡിലൂടെ അവർണർ സഞ്ചരിക്കുന്നതിനെ വിലക്കിക്കൊണ്ട് വൈക്കത്തേതു പോലെ ഒരു ബോർഡ് സ്ഥാപിച്ചു. അന്നു തന്നെ കൃഷ്ണൻ വക്കീൽ മഞ്ചേരി രാമയ്യരോടൊപ്പം ആ വഴി നടന്ന് ആ വിലക്ക് ലംഘിച്ചു. വൈക്കം സത്യാഗ്രഹത്തിനും ഏഴു വർഷം മുമ്പായിരുന്നു ഈ സംഭവം. ജാതിപ്പിശാചിനെ തോൽപ്പിക്കാനായി കൃഷ്ണൻ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. ഇക്കാര്യം എസ്.എൻ.ഡി.പി. യുടെ വാർഷിക യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.
ഉപരിപഠനാർഥം ജർമനിയിലേക്ക് പോയ കൃഷ്ണന്റെ മകൻ ജർമൻകാരിയെ വധുവാക്കാൻ തീരുമാനിച്ചു. കേരളത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ മിശ്രവിവാഹമായിരുന്നു ഇത്. മകൻ പത്രത്തിന്റെയും ബാങ്കിന്റെയും ചുമതലയേറ്റെടുത്തെങ്കിലും കാലാന്തരത്തിൽ രണ്ടും തകരുകയാണുണ്ടായത്.[2] കൃഷ്ണന്റെ മകൻ കെ.എ. ജയശീലൻ ഭാഷാശാസ്ത്രജ്ഞനും കവിയുമാണ്.
മിതവാദി
തിരുത്തുകകോഴിക്കോട്ടു നിന്നു സി. കൃഷ്ണൻ 1913ൽ മിതവാദി പത്രത്തിന്റെ സാരഥ്യമേറ്റെടുത്തു. ഒന്നാം ലോകമഹായുദ്ധകാലത്ത് പ്രതിവാര പത്രമായിരുന്ന മിതവാദി, യുദ്ധകാലത്ത് യുദ്ധവാർത്തകൾ കൊണ്ടു നിറച്ച് എല്ലാ ദിവസവും പുറത്തിറക്കി. രണ്ടു പേജുള്ള പത്രത്തിന് കാലണയായിരുന്നു വില (ഒന്നര പൈസ).
യുക്തിവാദ പ്രസ്ഥാനത്തിൽ
തിരുത്തുകകേരളത്തിലെ യുക്തിവാദികളുടെ ആദ്യസമ്മേളനം സി. കൃഷ്ണന്റെ വീട്ടിലാണ് സമ്മേളിച്ചത്.[3] യുക്തിവാദ സംബന്ധമായ ലേഖനങ്ങൾ മിതവാദിയിലും സഹോദരനിലും പ്രസിദ്ധപ്പെടുത്തി. രാമവർമ്മ തമ്പാൻ, സി.വി. കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ, എം.സി. ജോസഫ്, സി. കൃഷ്ണൻ എന്നീ അഞ്ചു പേരായിരുന്നു യുക്തിവാദി മാസികയുടെ പത്രാധിപ സമിതി അംഗങ്ങൾ.[4]
അവലംബം
തിരുത്തുക- ↑ "Mithavadi C. Krishnan". pressacademy. Retrieved 7 മെയ് 2013.
{{cite web}}
: Check date values in:|accessdate=
(help) - ↑ തോമസ് ജേക്കബ് (May 7, 2013). "മുൻപേ പറന്ന പത്രങ്ങൾ". http://www.manoramaonline.com. Retrieved 7 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help); External link in
(help)[പ്രവർത്തിക്കാത്ത കണ്ണി]|newspaper=
- ↑ "നിരീശ്വരവാദം". സർവ്വവിജ്ഞാനകോശം. Archived from the original on 2011-07-21. Retrieved 7 മെയ് 2013.
{{cite web}}
: Check date values in:|accessdate=
(help) - ↑ പ്രൊഫ.കെ.എം. എബ്രഹാം (2002). വിശുദ്ധരായ മതനിഷേധികൾ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്കുലറിസം. pp. 105–107.