കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവും, മുൻ കേരള നിയമസഭാംഗവുമാണ് സി.പി. മൂസ്സാൻകുട്ടി. 1980-ലും, 1982-ലും തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സി.പി. മൂസ്സാൻകുട്ടി ആയിരുന്നു.

ജീവിതരേഖ

തിരുത്തുക

1932 മേയ് 01-നു മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു[1] . 1980-ലും, 1982-ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ സി.പി.ഐ.എം. സ്ഥാനാർത്ഥിയായി മത്സരിച്ച്ത ജയിച്ച് തളിപ്പറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. എം.വി. രാഘവനെ സി.പി.ഐ.എം. പുറത്താക്കിയപ്പോൾ മൂസാൻകുട്ടി രാഘവനോടൊപ്പം സി.എം.പി.യിലേക്ക് പോയി. പിന്നീട് 1987-ൽ നടന്ന തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ]] പാച്ചേനി കുഞ്ഞിരാമനോട് മത്സരിച്ച് പരാജയപ്പെട്ടു[2]. എം. ഖദീജയാണു ഭാര്യ. രണ്ടു ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്.

സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗം, 1988 മുതൽ സി.എം.പി. പോളിറ്റ് ബ്യൂറോ സെക്രട്ടറി, സി.പി.ഐ.എം. വയനാട് ജില്ലാകമ്മറ്റി അംഗം, കർഷക ഫെഡറേഷൻ വൈസ് പ്രസിഡണ്ട്, കേരള കോർപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡവലപ്പ്മെന്റ് ബാങ്ക് വൈസ്പ്രസിഡണ്ട്(1993-1996), റെയ്ഡ്കോ ചെയർമാൻ, കേരള സ്റ്റേറ്റ് കോർപ്പറേറ്റീവ് യൂനിയൻ ഡയരക്ടർ, പരിയാരം മെഡിക്കൽ കോളേജ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്[1].

  1. 1.0 1.1 C. P. Moosankutty - Niyamasabha.org
  2. "തിരഞ്ഞെടുപ്പ് വഴിയിൽ തളിപ്പറമ്പ്, കോൺഗ്രസിനു ജയിക്കാനായത് ഒരിക്കൽ മാത്രം". Archived from the original on 2022-05-17. Retrieved 5 ഏപ്രിൽ 2021.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=സി.പി._മൂസ്സാൻകുട്ടി&oldid=3792470" എന്ന താളിൽനിന്ന് ശേഖരിച്ചത്