പാച്ചേനി കുഞ്ഞിരാമൻ
കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മുൻ കേരള നിയമസഭാംഗവുമാണ് പാച്ചേനി കുഞ്ഞിരാമൻ. 1987 മുതൽ 1996 വരെ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് പാച്ചേനി കുഞ്ഞിരാമൻ ആയിരുന്നു.
ജീവിതരേഖ
തിരുത്തുക1929 മാർച്ചിൽ കെ. കേളന്റെ മകനായി ജനിച്ചു[1]. രണ്ടു വർഷം ജയിലിൽ ആയിരുന്നു. 6 വർഷം ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ആറോൺ മിൽ സമരത്തിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. 1989 നവംബർ 27-നു നടന്ന ഉപതെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയമസഭാമണ്ഡലത്തിൽ നിന്നു എട്ടാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു[1].തുടർന്ന് ഒൻപതാം കേരള നിയമസഭയിലേക്കും തളിപ്പറമ്പിൽ നിന്നു തന്നെ തെരഞ്ഞെടുക്കപ്പെട്ടു[1]. സി.പി.ഐ.എം. കേരള സംസ്ഥാന സമിതി അംഗം, കേരള കർഷകസംഘം അംഗം, തുടങ്ങിയവയിൽ പ്രവർത്തിച്ചിട്ടുണ്ട്. 1998 ജൂലൈ 24 നു അന്തരിച്ചു[1].