സി.കെ. ശശീന്ദ്രൻ
നിലവിൽ കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എയും സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവുമാണ് സി.കെ. ശശീന്ദ്രൻ. എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ ശശീന്ദ്രൻ 2007-ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളണത്തിലാണ് ആദ്യമായി സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയാകുന്നത്. ശശീന്ദ്രന്റെ നേതൃത്വത്തിൽ ആദിവാസി ക്ഷേമ സമിതി വയനാട്ടിൽ നിരവധി ഭൂസമരങ്ങൾ നടത്തിയിട്ടുണ്ട്[1].
സി.കെ. ശശീന്ദ്രൻ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 21 2016 – മേയ് 3 2021 | |
മുൻഗാമി | എം.വി. ശ്രേയാംസ് കുമാർ |
പിൻഗാമി | ടി. സിദ്ദിഖ് |
മണ്ഡലം | കൽപ്പറ്റ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പനമരം | മേയ് 16, 1958
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | സി. ഉഷ |
കുട്ടികൾ | ഒരു പുത്രനും ഒരു പുത്രിയും |
മാതാപിതാക്കൾ |
|
വസതി | കൽപറ്റ |
As of ജൂലൈ 1, 2020 ഉറവിടം: നിയമസഭ |
സിപിഐ എം പനമരം, മുട്ടിൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവൻ നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിയായിരിക്കെ എസ്എഫ്ഐ യൂണിറ്റ് ജോ. സെക്രട്ടറിയായും സിറ്റി ഏരിയ പ്രസിഡണ്ടായും സംഘടനാപ്രവർത്തനരംഗത്ത് തുടക്കം. ബത്തേരി സെന്റ് മേരീസ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശശീന്ദ്രൻ 1980–86 കാലഘട്ടത്തിൽ എസ്എഫ്ഐ വയനാട് ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ചു. 1989–96 കാലയളവിൽ ഡിവൈഎഫ്ഐയുടെ ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി സംഘടനയെ നയിച്ചു. 1981ൽ സിപിഐ എം അംഗമായ ശശീന്ദ്രൻ 1988ൽ ജില്ലാകമ്മിറ്റിയംഗമായി. കൽപ്പറ്റ, മാനന്തവാടി ഏരിയാ സെക്രട്ടറിയായും മുട്ടിൽ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2009ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴ്വർഷമായി പാർടിയുടെ ജില്ലയിലെ അമരക്കാരനാണ്. കർഷകതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസി ഭൂമസരസഹായസമിതി ജില്ലാ കൺവീനറുമാണ്. പഴശി സൊസൈറ്റി എക്സിക്യുട്ടീവ് അംഗം കൂടിയാണ് സികെഎസ്.
ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരിയായ ഭാര്യ ഉഷാകുമാരി സിപിഐ എം പൊന്നട ബ്രാഞ്ചംഗമാണ്. മക്കൾ: അനഘ, ഗൗതം പ്രകാശ്.
അധികാരങ്ങൾ
തിരുത്തുക- കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ 2016 മുതൽ തുടരുന്നു
- സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി - 2007 മുതൽ തുടർച്ചയായി മുന്നാം തവണ.
- ഡി.വൈ.എഫ്.ഐ.യുടെ വയനാട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
- ഭൂസമര സമിതി ജനറൽ കൺവീനർ
- കെ.എസ്.കെ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം.