സി.കെ. നാരായണൻ കുട്ടി
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
ഒന്നാം കേരളനിയമസഭയിൽ പറളി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി.കെ. നാരായണൻ കുട്ടി (15 ഫെബ്രുവരി 1927 - 28 ഏപ്രിൽ 2009). സി.പി.ഐ.യുടെ പ്രതിനിധിയായാണ് നാരായണൻ കുട്ടി കേരള നിയമസഭയിലേക്കെത്തിയത്. 1927 ഫെബ്രുവരി 15ന് ജനിച്ചു. കൊച്ചുണ്ണി നായാർ പിതാവും, കാർത്ത്യായനിയമ്മ മാതവുമായിരുന്നു; ശാന്തകുമാരിയമ്മയായിരുന്നു ഭാര്യ, സതീഷ് ചന്ദ്രൻ, ജയശ്രീ എന്നിവരാണ് കുട്ടികൾ[2]. വിദ്യാർത്ഥിയായിരിക്കെ ഇദ്ദേഹം പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം മദ്രാസ് ലോകോളേജിൽ നിന്ന് നിയമത്തിലും ബിരുദം നേടി. 2009 ഏപ്രിൽ 28ന് ഇദ്ദേഹം അന്തരിച്ചു, ഭൗതിക ശരീരം തിരുവില്വാമല ഐവർ മഠത്തിൽ സംസ്കരിച്ചു[2].
സി.കെ. നാരായണൻ കുട്ടി | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | എ.ആർ. മേനോൻ |
മണ്ഡലം | പറളി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഫെബ്രുവരി 15, 1927 |
മരണം | ഏപ്രിൽ 28, 2009 | (പ്രായം 82)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | ശാന്തകുമാരിയമ്മ |
കുട്ടികൾ | ഒരു ആൺകുട്ടി, ഒരു പെൺകുട്ടി |
As of നവംബർ 8, 2011 ഉറവിടം: നിയമസഭ |
അവലംബം
തിരുത്തുക- ↑ http://niyamasabha.org/codes/members/m464.htm
- ↑ 2.0 2.1 "Former MLA passes away". Retrieved 2020-12-29.