ചലച്ചിത്രനടൻ ദിലീപ് അഭിനയിച്ച സി.ഐ.ഡി മൂസ എന്ന ചിത്രത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ആനിമേഷൻ ചിത്രമാണ്‌ സിഐഡി മൂസ 007 [1].ആദ്യമായാണ്‌ ഇന്ത്യയിൽ യഥാർഥ സിനിമയിലെ കഥാപാത്രങ്ങളെ ആസ്‌പദമാക്കി ആനിമേഷൻ ചിത്രം നിർമ്മി‌ക്കുന്നത്‌. 2003ൽ പുറത്തു വന്ന സിനിമയിൽ നിന്നും പ്രചോദനമുൾക്കൊണ്ട്‌ പ്രതിഭാധനരായ ഒരു കൂട്ടം ആനിമേറ്റർമാർ നിർമ്മിച്ചതായിരുന്നു സിഐഡി മൂസ 007. എഫ്‌എക്‌സ്‌ 3 യുടെയും വയർഫ്രെയിം പ്രൊഡക്ഷന്റെയും ബാനറിൽ നിർമ്മിച്ച സിഐഡി മൂസ 007 എന്ന ആനിമേഷൻ ചിത്രം 2008 ഏപ്രിൽ മാസം കൊച്ചിയിൽ റിലീസ്‌ ചെയ്തു.

പിന്നണി പ്രവർത്തകർ

തിരുത്തുക

സംവിധാനവും, നിർമ്മാണവും നിർവ്വഹിച്ചത് ബിനു ശശിധരൻ. മുരളി കൃഷ്‌ണയാണ്‌ ചിത്രത്തിന്റെ തിരക്കഥയെഴുതിയത്‌.

വിവാദങ്ങൾ

തിരുത്തുക

ചിത്രം പകർപ്പവകാശലംഘനം ആണെന്നു പറഞ്ഞ് നടൻ ദിലീപ് കേസ് കൊടുത്തത് വാർത്തയുണ്ടാക്കിയിരുന്നു[2].

  1. "'CID Moosa' animated e". Archived from the original on 2008-04-22. Retrieved 2008-06-16.
  2. "CID Moosa 007 in trouble". Retrieved 2008-06-16.[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=സി.ഐ.ഡി._മൂസ_007&oldid=3908302" എന്ന താളിൽനിന്ന് ശേഖരിച്ചത്