സി.എച്ച്. ഐദറൂസ് മുസ്‌ലിയാർ

(സി.എച്ച് ഐദറൂസ് മുസ്‌ലിയാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉസ്താദ് സി.എച്ച് ഐദറൂസ് മുസ്‌ലിയാർ (English: C.H Aidarus Musliyar അറബി:الأستاذ سي أتش عيدروس المسليار) കേരളത്തിലെ സുന്നി മുസ്‍ലിം മതപണ്ഡിതരിൽ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ്‌ പ്രസിഡന്റും ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്ന അദ്ദേഹം മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത പുതുപ്പറമ്പ് ഗ്രാമത്തിലാണ് ജനിച്ചത്‌. മതപണ്ഡിതൻ, സാമൂഹ്യ പരിഷ്കർത്താവ്, ഗ്രന്ഥകർത്താവ്‌, നേതാവ്‌, ഖാസി, വിദ്യാഭ്യാസവിദഗ്ദ്ധൻ, ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി [1], വളവന്നൂർ ബാഫഖി യതീം ഖാന എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകൻ [2] എന്നീ നിലകളിലും അദ്ദേഹം പ്രസിദ്ധനാണ്.

സി.എച്ച്. ഐദറൂസ് മുസ്‌ലിയാർ
പൂർണ്ണ നാമംസി.എച്ച്. ഐദറൂസ്
ജനനം1933 സെപ്തംബര് 03
പുതുപ്പറമ്പ്, മലപ്പുറം, കേരളം
മരണം1994 മെയ്07
Ethnicityമലയാളി
കാലഘട്ടംആധുനിക യുഗം
Regionമലബാർ

ജനനം, കുടുംബം

തിരുത്തുക

പ്രമുഖ ഇസ്‌ലാംമത പണ്ഡിതനായിരുന്ന മർഹും ചീരങ്ങൻ മുഹമ്മദ് മുസ്‌ലിയാർ-ഫാത്വിമ ഹജ്ജുമ്മ എന്ന ദമ്പതികളുടെ മകനായി 1933 സെപ്റ്റംബർ മൂന്നിന് കോട്ടക്കൽ പുതുപ്പറമ്പിലെ പിതൃഗൃഹത്തിൽ ജനിച്ചു. പത്നി: കുഞ്ഞായിശ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് ത്വയ്യിബ് ഫൈസി, ശരീഫ് ഹുദവി, ഉമ്മുസലമ ഹജ്ജുമ്മ, മൈമൂന, ഫാത്വിമ, ആസിയ, മറിയം, സ്വഫിയ്യ. മരുമക്കൾ: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കുഞ്ഞീദു ഫൈസി, അസീസ് ബാഖവി, അബ്ദുറഹ്മാന് ബാഖവി, യഅ്ഖൂബ് ദാരിമി.

പഠനം, സേവനം

തിരുത്തുക

പ്രാഥമിക പഠനത്തിനു ശേഷം തമിഴ്നാട്ടിലെ വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്ത് അറബിക് കോളേജിൽ നിന്ന് ബാഖവി ബിരുദം നേടി. ശേഷം ഊരകം കോണിത്തോട്, തിരുനാവായ എടക്കുളം എന്നിവിടങ്ങളിലെ പള്ളികളിൽ ദർസ് (മതാധ്യാപനം) നടത്തി. അവസാന കാലങ്ങളിൽ അധ്യാപനമെല്ലാം മാറ്റിവെച്ച് മുഴുസമയ സമുദായ സേവനത്തിൽ വ്യാപൃതനായിരുന്നു.

ഇസ്ലാമിക കർമശാസ്ത്രം, ആധ്യാത്മിക ശാസ്ത്രം, ഇസ്ലാമിക പ്രസ്ഥാനം തുടങ്ങിയ മേഖലകളിലായി ധാരാളം ലേഖനങ്ങളെഴുതിയ ഉസ്താദിന്റെ പ്രധാന കൃതിയാണ് നിസ്കാരം ഒരു കർമശാസ്ത്ര വിശകലനം. സുന്നി അഫ്കാർ വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഈ പംക്തി പിന്നീട് പുസ്തകരൂപത്തിൽ സമാഹരിച്ചതാണിത്.

ഉസ്താദിന്റെ ഔദ്യോഗിക ജീവചരിത്രമാണ് ജീവിക്കാൻ മറന്നൊരു നിഷ്കാമ കർമി. സുഹൈൽ ഹിദായ രചിച്ച ഈ ഗ്രന്ഥം ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. [3]

ഐദറൂസ് മുസ്‌ലിയാർ ഇസ്‌ലാമിക് ആന്റ് ആർട്സ് കോളേജ്

തിരുത്തുക

സി.എച്ച് ഉസ്താദിന്റെ സ്മരണാര്ത്ഥം സ്ഥാപിതമായ ഇസ്‍ലാമിക കലാലയമാണ് ഐദറൂസ് മുസ്‌ലിയാർ ഇസ്‌ലാമിക് ആന്റ് ആർട്സ് കോളേജ്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത പൂക്കിപ്പറമ്പ് ഗ്രാമത്തിൽ പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിൽ ഇസ്‍ലാമിക വിഷയങ്ങളിലും ഭൌതിക വിഷയങ്ങളിലും ബിരുദ തലത്തിൽ അധ്യയനം നടക്കുന്നു.

  1. http://www.darulhuda.com/visionaries.php
  2. http://www.islamonweb.net/article/2012/05/193/
  3. C.H Aidarus Musliyar: Jeevikkan Marannoru Nishkama Karmi; Suhail Hidaya; ABC, DHI University, 2010

പുറം കണ്ണികൾ

തിരുത്തുക