മയ്യഴി വിമോചനസമരനേതാവും തൊഴിലാളി സംഘടനാ നേതാവുമായിരുന്നു സി.ഇ. ഭരതൻ. (1916 ഏപ്രിൽ 5 1976 മാർച്ച് 21)[1].. അച്ഛൻ പി. ഗോപാലൻ. പോണ്ടിച്ചേരിയിൽനിന്നും നിയമപഠനം പൂർത്തിയാക്കി. പുതുച്ചേരി നിയമസഭയിൽ 1962-ൽ വിദ്യാഭ്യാസ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.[2] 1933-ൽ മാഹിയിൽ പ്രവർത്തനമാരംഭിച്ച മഹാജനസഭയ്ക്കു ഐ.കെ. കുമാരനോടൊപ്പം നേതൃത്വം നല്കി.[3] ഇദ്ദേഹം ഫ്രീ മാഹി അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ പ്രസിഡന്റുമായിരുന്നു.[4] 1937ൽ മയ്യഴി യൂത്ത്‌ലീഗിന്റെ സ്ഥാപക സെക്രട്ടറിയായി. കൂടാതെ 1938 മുതൽ 1954 വരെ ഫ്രഞ്ച്-ഇന്ത്യൻ കോൺഗ്രസ്സ് സെക്രട്ടറി, 1945ൽ കോരള ലേബർ കോൺഗ്രസ്സ് സെക്രട്ടറി, 1936 - 1939 കാലഘട്ടത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. 1948ൽ മഹാജന സഭ മയ്യഴിയുടെ അധികാരം പിടിച്ചെടുത്തപ്പോൾ മന്ത്രിയായി സ്ഥാനമേറ്റു.[1]

ഫ്രഞ്ച് ഗവൺമെന്റ് അധികാരം അധികാരം തിരിച്ചുപിടിച്ചപ്പോൾ ഭരതൻ, ഐ. കെ കുമാരൻ തുടങ്ങിയവരെ ഇരുപത് വർഷംതടവിനു ശിക്ഷിച്ചു. പക്ഷേ രണ്ടുപേരും ഇന്ത്യയിൽ അഭയം തേടി. 1955ൽ പോണ്ടിച്ചേരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1959 മുതൽ 1963 വരെ പോണ്ടിച്ചേരിയിൽ മന്ത്രിയായിരുന്നു.[1]

ശേഷിപ്പുകൾ

തിരുത്തുക
  • മാഹി സി.ഇ. ഭരതൻ ഗവണ്മെന്റ് എച്ച്.എസ്.എസ്. ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ആദ്യം മാഹി ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ എന്ന പേരിലറിയപ്പെട്ടിരുന്ന സ്കൂൾ പോണ്ടിച്ചേരി വിദ്യാഭ്യാസ ഉപദേശകനായിരുന്ന ഇദ്ദേഹമാണ് ഉദ്ഘാടനം ചെയ്തത്.[5]
  1. 1.0 1.1 1.2 എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം). Vol. 2 (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട. p. 273. ISBN 9788176385985.
  2. മന്ത്രി സി.ഇ.ഭരതനെ അനുസ്മരിച്ചു[പ്രവർത്തിക്കാത്ത കണ്ണി]
  3. Freedom Struggle
  4. "Facade at Mahe". Archived from the original on 2013-10-09. Retrieved 2013 ജൂലൈ 30. {{cite web}}: Check date values in: |accessdate= (help)
  5. "മാഹി സി.ഇ. ഭരതൻ ഗവ. എച്ച്.എസ്.എസ്. സുവർണ്ണജൂബിലി സമാപനാഘോഷം ഇന്നുമുതൽ". തേജസ്. Retrieved 10 March 2014.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സി.ഇ._ഭരതൻ&oldid=3647228" എന്ന താളിൽനിന്ന് ശേഖരിച്ചത്