സി.ആർ. പരമേശ്വരൻ

മലയാളത്തിലെ നോവലിസ്റ്റും ചിന്തകനും

മലയാളത്തിലെ നോവലിസ്റ്റും ചിന്തകനുമാണ് സി.ആർ. പരമേശ്വരൻ.

സി.ആർ. പരമേശ്വരൻ

ജീവിതരേഖ

തിരുത്തുക

1950 ആഗസ്റ്റിൽ ചാലക്കുടിക്ക് അടുത്ത് മേലൂരിൽ ജനിച്ചു. അച്ഛൻ കെ.പി.രാമൻ നമ്പിടി;അമ്മ സി.കെ.അമ്മിണി. ചാലക്കുടി,കാലടി, ഇരിങ്ങാലക്കുട, ആഗ്ര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സിൽ അദ്ധ്യാപകനായിരിക്കേ അദ്ധ്യാപനത്തിൽ ബിരുദവും ഹൈദ്രാബാദ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷ് അദ്ധ്യാപനത്തിൽ യോഗ്യതാപത്രവും നേടി. ഡൽഹി, ബെൽഗാം, ബാംഗ്ലൂർ, എറണാകുളം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. .2010ൽ ആദായനികുതി വകുപ്പിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണർ ആയി വിരമിച്ചു.

ബൃന്ദയാണ് ഭാര്യ.മകൻ ഉണ്ണികൃഷ്ണൻ . സ്ഥിര താമസം തൃശ്ശൂരിൽ.

സാഹിത്യപ്രവർത്തനം

തിരുത്തുക

വിദ്യാർത്ഥിജീവിതകാലം മുതൽ എഴുതിത്തുടങ്ങിയ സി.ആർ.പരമേശ്വരൻ 1969-ലും 70-ലും കേരള സർവ്വകലാശാല നടത്തിയ കവിതാമത്സരങ്ങളിൽ ഒന്നാം സമ്മാനം,[അവലംബം ആവശ്യമാണ്] 1971-ലെ മാതൃഭൂമിയുടെ കവിതാ-നാടക മത്സരങ്ങളിൽ ഒന്നാം സമ്മാനം [അവലംബം ആവശ്യമാണ്] എന്നിവ നേടിയിട്ടുണ്ട്. ആദ്യനോവലായ പ്രകൃതിനിയമം 1989-ലും സാഹിത്യവിമർശനഗ്രന്ഥമായ 'വംശചിഹ്നങ്ങൾ ' 2015-ലും കേരള സാഹിത്യ അക്കാദമിയുടെ അവാർഡുകൾ നേടി.[1] മൌനത്തിൻറെ ശമ്പളം മരണം' എന്ന കൃതി 2013 ലെ ഏറ്റവും നല്ല 'രചന' പുരസ്കാരത്തിന് അർഹമായി. വിപൽ സന്ദേശങ്ങൾ (1989), അസഹിഷ്ണുതയുടെ ആവശ്യം (1999) എന്നീ ലേഖനസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഇടതുപക്ഷത്തിന്റെ പ്രതിസന്ധിയും അതിന്റെ ഭാഗമായുള്ള പ്രത്യാശാനഷ്ടവുമാണ് സി.ആർ.പരമേശ്വരന്റെ കൃതികളിലെ പ്രധാനവിഷയം.

  • മൌനത്തിൻറെ ശമ്പളം മരണം
  • വെറുപ്പ്‌ ഭക്ഷിക്കുമ്പോൾ
  • വിപൽ സന്ദേശങ്ങൾ
  • അസഹിഷ്‌ണുതയുടെ ആവശ്യം
  • നിങ്ങളുടെ ചോദ്യങ്ങൾ
  • നമ്മുടെ ആവാസവ്യവസ്ഥ:പതിമൂന്നു രാഷ്ട്രീയസംഭാഷണങ്ങൾ
  • എൻറെ എഴുപതുകൾ
  1. "സി.ആർ. പരമേശ്വരൻ". പുഴ.കോം. Archived from the original on 2013-11-09. Retrieved 2013 നവംബർ 9. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=സി.ആർ._പരമേശ്വരൻ&oldid=3971275" എന്ന താളിൽനിന്ന് ശേഖരിച്ചത്