സി.ആർ.സി. പൊതുജനവായനശാലഗ്രന്ഥാലയം

സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം കണ്ണൂർ ജില്ലയിലുള്ള ആന്തൂർ നഗരസഭയിലെ കടമ്പേരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സാംസ്കാരിക കേന്ദ്രവും പൊതുവായനശാലയും ആണ്.

സി.ആർ.സി. പൊതുജനവായനശാലഗ്രന്ഥാലയം
Typeപൊതുജനവായനശാലഗ്രന്ഥാലയം
Established04-11-1954
Locationകടമ്പേരി
Phone number096339 63782

ചരിത്രം

തിരുത്തുക

1954 നവംബർ 4നു തിരു-കൊച്ചി ഗ്രന്ഥശാല സംഘത്തിൽ രജിസ്ട്രേഷനോടെ (റജിസ്റ്റർ നമ്പർ: 1900) ആണ് വായനശാലയുടെ ആരംഭം.[1] വായനശാലയുടെ സ്ഥാപിതനാമം കടമ്പേരി പൊതുജനവായനശാലഗ്രന്ഥാലയം എന്നായിരുന്നു. 1955 കാലഘട്ടത്തിൽ നിലവിൽ വന്ന - എൻ.ഇ.എസ് ബ്ലോക്കിൻറെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സി.ആർ.സി എന്ന ചുരുക്കപ്പേരിൽ സാമൂഹ്യ വിനോദ കേന്ദ്രം (കമ്മ്യൂണിറ്റി റിക്രേഷൻ സെൻറര്) അനുവദിക്കുകയുണ്ടായി[2] അന്നു നിലനിന്നിരുന്ന മൊറാഴ പഞ്ചായത്തിലെ സി.ആർ.സി കടമ്പേരി പൊതുജനവായനശാലഗ്രന്ഥാലയത്തിൽ അനുവദിച്ചു. അങ്ങനെ സ്ഥാപനം സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം എന്നു നാമകരണപ്പെട്ടു.

പ്രവർത്തനങ്ങൾ

തിരുത്തുക

കടമ്പേരിയിലെ കലാ, കായിക, സാംസ്കാരിക മേഖലകളിൽ സി.ആർ.സി പ്രവർത്തിക്കുന്നു.[3]

  • യുവജന കലാസമിതി
  • മഹിളാ സമാജം
  • സാക്ഷരതാ കേന്ദ്രം
  • യുവജന രംഗം
  • ബാലവേദി
  1. സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം കടമ്പേരി - ഇ.എം.എസ്.സ്മാരകമന്ദിരം ഉൽഘാടന സ്മരണിക. കടമ്പേരി: സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം. 2001. p. 21.
  2. (1953), National Extension Service. "National Extension Service (1953)". AgroPedia. {{cite web}}: |last= has numeric name (help)
  3. സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം കടമ്പേരി - ഇ.എം.എസ്.സ്മാരകമന്ദിരം ഉൽഘാടന സ്മരണിക. കടമ്പേരി: സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം. 2001. pp. 27, 29.