സിറ്റ്ക അലാസ്കയിലെ ഒരു പ്രമുഖ നഗരമാണ്. പട്ടണവും ബറോയും ഉൾപ്പെടുന്ന സിറ്റ്ക നഗരം മുമ്പ് ന്യൂ അർഖൻഗെൽസ്ക്, ന്യൂ അർച്ചൻഗെൽ എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെട്ടിരുന്നു. റഷ്യൻ ഭരണത്തിലായിരുന്നു അക്കാലത്ത് ഈ പ്രദേശം. (Russian: Ново-Архангельск or Новоaрхангельск, t Novoarkhangelsk). ഇപ്പോൾ ഇത് ഒരു ഏകീകരിക്കപ്പെട്ട ബറോ ആയി സ്വയംഭരണമുള്ള നഗരമാണ്. 2010 ലെ സെൻസസ് അനുസരിച്ച് നഗരത്തിലെ ആകെ ജനസംഖ്യ 8,881 ആയിരുന്നു. ബറാനോഫ് ദ്വീപിലാണ് നഗരം നിലനില്ക്കുന്നത്. നഗരത്തിൻറെ വിസ്തീർണ്ണം ഏകേദേശം 12,460.8 ചതുരശ്ര കിലോമീറ്റർ ആണ്. നഗരത്തിൻറെ ഇപ്പോഴത്തെ പേരായ സിറ്റ്ക ഉരുത്തിരിഞ്ഞു വന്നത് Sheet’ká (പീപ്പിൾ ഓൺ ദ ഔട്ട്സൈഡ് ഓഫ് ബറാനോഫ് ഐലന്റ്) എന്ന പദത്തിൽ നിന്നുമാണ്.

Sitka, Alaska

Sheet'ká

Ситка
City and Borough of Sitka
Downtown Sitka in 1984
Downtown Sitka in 1984
Coordinates: 57°03′12″N 135°20′05″W / 57.05333°N 135.33472°W / 57.05333; -135.33472
Country United States
State Alaska
Colonized1799, 1804
Incorporated[1]November 5, 1913 (city)
September 24, 1963
(borough)
December 2, 1971
(unified municipality)
ഭരണസമ്പ്രദായം
 • MayorGary Paxton[2]
 • State senatorBert Stedman (R)
 • State rep.Jonathan Kreiss-Tomkins (D)
വിസ്തീർണ്ണം
 • Consolidated city-borough4,815.14 ച മൈ (12,471.16 ച.കി.മീ.)
 • ഭൂമി2,870.01 ച മൈ (7,433.31 ച.കി.മീ.)
 • ജലം1,945.13 ച മൈ (5,037.86 ച.കി.മീ.)
 • നഗരം
2 ച മൈ (5 ച.കി.മീ.)
ഉയരം
26 അടി (8 മീ)
ജനസംഖ്യ
 (2010)
 • Consolidated city-borough8,881
 • കണക്ക് 
(2019)[4]
8,493
 • ജനസാന്ദ്രത2.96/ച മൈ (1.14/ച.കി.മീ.)
 • നഗരപ്രദേശം
6,982
സമയമേഖലUTC−9 (Alaska)
 • Summer (DST)UTC−8 (Alaska)
ZIP
99835
Area code907
FIPS code02-70540
GNIS feature ID1414736
വെബ്സൈറ്റ്www.cityofsitka.com വിക്കിഡാറ്റയിൽ തിരുത്തുക

ചരിത്രം

തിരുത്തുക

സിറ്റ്ക നഗരം ഒരുകാലത്ത് റഷ്യൻ അമേരിക്കയുടെ തലസ്ഥാനമായിരുന്നു. സമീപത്തുള്ള സിറ്റ്ക നാഷണൽ ഹിസ്റ്റോറിക്കൽ പാർക്ക് സ്ഥാപിതമായത് 1804 ലെ സിറ്റ്ക യുദ്ധത്തിൻറെ സ്‌മരണയ്ക്കായാണ് (യൂറോപ്യൻസും നേറ്റീവ് അലാസ്കൻസുമായുള്ള അവസാനത്തെ പ്രധാനയുദ്ധം) Tlingit വർഗ്ഗക്കാരുടെ സംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ നാഷണൽ ഹിസ്റ്റോറിക്കൽ പാർക്ക് സുപ്രധാന പങ്കുവഹിക്കുന്നു. പഴയ റഷ്യൻ ബിഷപ്പ് ഹൌസിൻറെ സംരക്ഷണവും പാർക്കിൻറെ ചുമതലയാണ്. ബഷപ്പ് ഹൌസ് നിർമ്മിക്കപ്പെട്ടത് 1842 ലാണ്. സിറ്റ്ക നഗരം Baranof ദ്വീപിന്റ‍ പടിഞ്ഞാറു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. അലാസ്ക്ക അമേരിക്കക്കു വില്ക്കുന്നതിനുള്ള റഷ്യയുടെ പ്രധാന ഇടപാട് മുദ്ര വച്ചത് സിറ്റ്ക നഗരത്തിൽ വച്ചായിരുന്നു. റഷ്യൻ സംസ്കാരത്തിന്റെ ശക്തമായ അടയാളങ്ങള് റഷ്യൻ ബിഷപ്സ് ഹൌസ് പോലുള്ളവയിൽ ഇപ്പോഴും ദർശിക്കുവാന് പറ്റും. സിറ്റകയുടെ സമ്പത് വ്യവസ്ഥയെ താങ്ങിനിറുത്തുന്നത് പ്രധാനമായും ടൂറിസമാണ്. പ്രതിവർഷം 100,000 ലധികം കപ്പൽ സഞ്ചാരികൾ സിറ്റ ബറോയിലേയ്ക്കു സന്ദർശനം നടത്തുന്നു എന്നാണ് കണക്ക്. അതുല്യമായ അലാസ്കയുടെ തനതായ സാംസ്കാരിക പൈതൃകം സിറ്റ്ക കാത്തു സൂക്ഷിക്കുന്നു. ഉദാഹരണത്തിന് പുതുവര്ഷം തുടങ്ങുന്നത് പരമ്പരാഗതമായ റഷ്യൻ ക്രിസ്തുമസ് ആഘോഷം നടത്തിക്കൊണ്ടാണ്. ഇതു നഗരത്തിന്റെ റഷ്യൻ പാരമ്പര്യം തുറന്നു കാട്ടുന്നു.. ഔദ്യോഗികമായി റഷ്യൻ ഭരണത്തിൽ നിന്നും യു.എസ്. ഭരണത്തിലേയ്ക്കു അലാസ്ക മാറിയന്റെ സ്മരണയ്ക്കായി ഒക്ടോബർ മാസത്തിൽ സിറ്റി-ബറോ അലാസ്ക ഡേ ആഘോഷിക്കുന്നു. ആഴ്ച മുഴുവൻ നീണ്ടു നിൽക്കുന്നതാണ് ഈ ആഘോഷം. 1906 ൽ സർക്കാർ ആസ്ഥാനം ജൂന്യൂവിലേയ്ക്കു മാറ്റുന്നതു വരെ സിറ്റ്ക അലാസ്കയുടെ തലസ്ഥാനമായി തുടർന്നു.

  1. From November 1867 to February 1873, the earliest American settlers in Sitka established and conducted affairs under a "provisional city government", as Alaskan communities were prohibited from legally incorporating until the U.S. Congress passed legislation allowing them to do so in 1900. Mayors of Sitka under this government included William Sumner Dodge and John Henry Kinkead. See Atwood, Evangeline; DeArmond, Robert N. (1977). Who's Who in Alaskan Politics. Portland, Oregon: Binford & Mort for the Alaska Historical Commission. p. 24.; Wheeler, Keith (1977). "Learning to cope with 'Seward's Icebox'". The Alaskans. Alexandria, Virginia: Time–Life Books. pp. 57–64. ISBN 0-8094-1506-2.
  2. "City and Borough of Sitka Alaska - Government - City Assembly". www.cityofsitka.com. City of Sitka. Archived from the original on July 31, 2017. Retrieved 2 August 2017.
  3. "2019 U.S. Gazetteer Files". United States Census Bureau. Retrieved June 30, 2020.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019CenPopScriptOnlyDirtyFixDoNotUse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സിറ്റ്ക&oldid=3779284" എന്ന താളിൽനിന്ന് ശേഖരിച്ചത്