സിന്റൽ
ബ്ലെൻഡർ ഫൗണ്ടേഷന്റെ ഭാഗമായ ബ്ലെൻഡർ ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഒരു ഹ്രസ്വ കംപ്യൂട്ടർ അനിമേറ്റഡ് ചലച്ചിത്രമാണ് സിന്റൽ. ഡൂറിയാൻ എന്ന പേരിലാണ് ഇതിനായുള്ള പദ്ധതി അറിയപ്പെടുന്നത്. ജ്വലിക്കുന്ന പാറ എന്നർത്ഥം വരുന്ന സിന്റാർ എന്ന ഡച്ച് വാക്കിൽ നിന്നാണ് ഈ പദം ഉത്ഭവിച്ചത്. ഫൗണ്ടേഷൻ മുമ്പ് പുറത്തിറക്കിയ ചിത്രമായ എലിഫന്റ്സ് ഡ്രീം, ബിഗ്ബക്ക് ബണ്ണി പോലെത്തന്നെ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമിച്ച ഒരു ചിത്രമാണിത്. 2009 മേയിൽ നിർമ്മാണമാരംഭിച്ച ചിത്രം 2010 സെപ്തംബർ 27-ന് നെതർലാൻഡ്സ് ഫിലിം ഫെസ്റ്റിവലിലൂടെ ഔദ്യോഗികമായി പുറത്തിറങ്ങി. സെപ്തംബർ 30 ഇന്റർനെറ്റിൽ ഡൌൺലോഡിന് ലഭ്യമായി.
സിന്റൽ | |
---|---|
സംവിധാനം | കോളിൻ ലെവി |
നിർമ്മാണം | ടോൺ റൂസെന്റാൾ |
രചന | എസ്തർ വൂഡ |
സംഗീതം | ജാൻ മോർഗെൻസ്റ്റെൻ |
വിതരണം | ബ്ലെൻഡർ ഫൌണ്ടേഷൻ |
റിലീസിങ് തീയതി | 2010 സെപ്റ്റംബർ 27 (നെതർലന്റ്സ്) [1] 2010 സെപ്റ്റംബർ 30 (ഓൺലൈൻ)[2] |
രാജ്യം | നെതർലന്റ്സ് |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | €400,000[3] |
സമയദൈർഘ്യം | 14 മിനിറ്റ് 48 സെക്കൻഡ് |
ചലച്ചിത്രം
തിരുത്തുക
അവലംബം
തിരുത്തുക- ↑ Durian Blog: "Durian Open Movie Project » Blog Archive » Sintel official premiere", Durian Open Movie Project Blog, September 1, 2010
- ↑ http://durian.blender.org/news/online-film-release-september-30/
- ↑ "Blender Foundation Releases Open Source Movie Sintel". NewTeeVee. 2010-10-01. Archived from the original on 2010-10-04. Retrieved 2010-10-04.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഒദ്യോഗിക താൾ Archived 2011-02-25 at the Wayback Machine.
- സിന്റൽ Press Release
- സിന്റൽ ചലച്ചിത്രം യു ട്യൂബിൽ