2019 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമർശം നേടിയ മലയാള ഗ്രന്ഥമാണ് സിനിമ മുഖവും മുഖംമൂടിയും. ഡോ. രാജേഷ് എം.ആർ ആണ് രചയിതാവ്.[1]

സിനിമ മുഖവും മുഖംമൂടിയും
സിനിമ മുഖവും മുഖംമൂടിയും
കർത്താവ്ഡോ. രാജേഷ് എം.ആർ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംമലയാള സിനിമ
സാഹിത്യവിഭാഗംലേഖനങ്ങൾ
പ്രസാധകർകേരള ഭാഷാ ഇൻസിറ്റിറ്റ്യൂട്ട്
പുരസ്കാരങ്ങൾചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമർശം 2019

ഉള്ളടക്കം

തിരുത്തുക

താരപദവി, ലിംഗ രാഷ്ട്രീയം, ദേശവും ദേശീയതയും, നവമാധ്യമങ്ങളും സിനിമയും, ന്യൂ ജനറേഷൻ സിനിമ, ബോളിവുഡ് സിനിമ, തമിഴ് ജനപ്രിയ സിനിമ, കീഴാള രാഷ്ട്രീയം മുതലായ നിരവധി വിഷയങ്ങൾ പുസ്‌തകം ചർച്ച ചെയ്യുന്നു. ദിലീപ്, വിജയ്, സുകുമാരി എന്നീ താരങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനം ഈ ഗ്രന്ഥത്തിലുണ്ട്. വിജയ് സിനിമകളെ, തൊണ്ണൂറുകളിൽ ഇറങ്ങിയവ - രണ്ടായിരത്തിനുശേഷം ഇറങ്ങിയവ എന്നിങ്ങനെ സൂക്ഷ്‌മമായി പരിശോധിക്കുന്നു. മുംബൈ പൊലീസിനെക്കുറിച്ചുള്ള പഠനത്തിൽ ആ സിനിമ മറ്റു കുറ്റാന്വേഷണ സിനിമകളിൽനിന്ന് എങ്ങനെ വ്യത്യസ്‌തമാകുന്നുവെന്നാണ് അന്വേഷിക്കുന്നത്. ആൺകോയ്‌മ അധികാരങ്ങൾ കുടുംബത്തെയും ലൈംഗികതയെയും എപ്രകാരമാണ് കണ്ടിരുന്നതെന്ന് ഇവൻ മേഘരൂപൻ, ഒഴിമുറി എന്നീ ചലച്ചിത്രങ്ങളെ ആസ്‌പദമാക്കി പഠന വിധേയമാക്കുന്നു. സിദ്ധാർഥ്‌ ശിവയുടെ ഐൻ എന്ന ചിത്രത്തെ ആസ്‌പദമാക്കി മുസ്ലിം സ്വത്വത്തിന്റെ സംഘർഷങ്ങൾ വിശകലനം ചെയ്യുന്നു. ലെനിൻ രാജേന്ദ്രൻ സാഹിത്യകൃതികളെ ആസ്‌പദമാക്കി സംവിധാനംചെയ്‌ത ചലച്ചിത്രങ്ങളെ സമകാലിക സാംസ്‌കാരിക പരിസരത്തിൽ വായിക്കാനുള്ള ശ്രമങ്ങളാണ് അനുവർത്തനങ്ങളുടെ സമകാലീന വായന എന്ന ലേഖനത്തിൽ നടത്തിയിരിക്കുന്നത്.[2]

പ്രധാന ലേഖനങ്ങൾ

തിരുത്തുക
  • പ്രണയത്തിലെ ആൺവിളയാട്ടങ്ങൾ
  • സവർണ ക്രൈസ്‌തവതയുടെ ദൃശ്യഭൂപടങ്ങൾ
  • അനുവർത്തനങ്ങളുടെ സമകാലീന വായന
  • രാമസങ്കൽപ്പം ഇന്ത്യൻ സിനിമയിൽ
  1. "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". മാതൃഭൂമി. October 13, 2020. Archived from the original on 2020-10-13. Retrieved October 13, 2020.
  2. ധർമദത്തൻ, ഡോ. ദിവ്യ (October 13, 2020). "സിനിമകളിലെ മുഖംമൂടികൾ മാറ്റുമ്പോൾ". ദേശാഭിമാനി. Archived from the original on 2020-10-13. Retrieved October 13, 2020.{{cite web}}: CS1 maint: bot: original URL status unknown (link)