ഇന്ത്യയിൽ നിന്നുള്ള ഒരു കായികതാരമാണ്‌ സിനിമോൾ പൗലോസ്.(ജനനം: 1983 ജൂൺ 24)[1]. 800 മീറ്റർ, 1500 മീറ്റർ എന്നീ ഓട്ടത്തിലാണ്‌ സിനിമോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2009-ലെ അർജ്ജുന പുരസ്കാര ജേതാവാണ്‌ സിനിമോൾ[2][3]

ജീവിതരേഖ തിരുത്തുക

1983 ജൂൺ 24-ന്‌ എറണാകുളം ജില്ലയിലെ പിറവത്ത് പാമ്പാക്കുട ചാത്തേനിക്കാട്ട് സി.എസ്. പൗലോസിന്റെയും അമ്മിണി പൗലോസിന്റെയും ഇളയ മകളായി ജനിച്ചു[3]. ജാർഖണ്ഡിൽ ടാറ്റാസ്റ്റീലിൽ അസി. മാനേജരായി ജോലി ചെയ്യുന്നു[3]. ഭർത്താവ് : അജിത്ത് കെ. മാർക്കോസ്

കായിക നേട്ടങ്ങൾ തിരുത്തുക

  • 2006 ദോഹ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലമെഡൽ [3].
  • 2007-ൽ നടന്ന ഏഷ്യൻ ഗ്രാന്റ് പ്രി അത്‌ലറ്റിക്‌സിൽ സിനിമോൾ ട്രിപ്പിൾ സ്വർണം [3]
  • 2007 മക്കാവു ഏഷ്യൻ ഇൻഡോർ ഗെയിംസിൽ സ്വർണം[2]
  • അമ്മാനിലെ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലും ഭോപ്പാൽ സീനിയർ ഓപ്പൺ മീറ്റിലും സ്വർണം [2]
  • 2010ലെ ജിമ്മിജോർജ് പുരസ്കാരം[4]

അവലംബം തിരുത്തുക

  1. "Sinimole Paulose SEN W 24 Jun 1983 India". www.thepowerof10.info. Retrieved 2009-07-20.
  2. 2.0 2.1 2.2 "സിനിമോൾ പൌലോസിന് അർജുന അവാർഡ്". Manoramaonline. Retrieved 2009-07-20.[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 3.2 3.3 3.4 "സിനിമോൾ: പാമ്പാക്കുടയുടെ സ്വർണപ്പറവ". Mathrubhumi. Retrieved 2009-07-20.[പ്രവർത്തിക്കാത്ത കണ്ണി]
  4. http://sports.mathrubhumi.com/story.php?id=157232 സിനിമോൾ പൗലോസ് വിവാഹിതയായി എന്ന തലക്കെട്ടിലെ മാതൃഭൂമി വാർത്ത (07.02.2011) (ശേഖരിച്ചത് 07.02.2011)
"https://ml.wikipedia.org/w/index.php?title=സിനിമോൾ_പൗലോസ്&oldid=3647372" എന്ന താളിൽനിന്ന് ശേഖരിച്ചത്