എസ്. സിതാര
(സിതാര. എസ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാള ഉത്തരാധുനിക ചെറുകഥാ സാഹിത്യരംഗത്തെ ഒരു എഴുത്തുകാരിയാണ് എസ്.സിതാര (ജനനം: ജൂലൈ 8 1976). കേരളത്തിലെ പല സർവ്വകലാശാലകളിലും സിതാരയുടെ കഥകൾ പഠനവിഷയമായിട്ടുണ്ട്[1].
എസ്.സിതാര | |
---|---|
ജനനം | സിതാര മേയ് 1976, 8 invalid day കാറഡുക്ക, കാസർഗോഡ് |
തൊഴിൽ | അദ്ധ്യാപിക, കഥാകൃത്ത് |
ശ്രദ്ധേയമായ രചന(കൾ) | സൽവദാർ ദാലി |
പങ്കാളി | അബ്ദുൾ ഫഹീം |
രക്ഷിതാവ്(ക്കൾ) | ശശിധരൻ, സുശീല |
ജീവിതരേഖ
തിരുത്തുകകാസർഗോഡ് ജില്ലയിലെ കാറഡുക്കയിൽ 1976 മേയ് 8-ന് ജനിച്ചു. കാറഡുക്ക ഗവൺമെന്റ് ഹൈസ്കൂൾ, ബ്രണ്ണൻ കോളേജ് തലശ്ശേരി, സെന്റ് ജോസഫ് കോളേജ് ദേവഗിരി, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും, ജേർണലിസത്തിൽ ഡിപ്ലോമയും [2].
വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുതിത്തുടങ്ങി. ഹൈസ്കൂൾ, കോളേജ്, സർവ്വകലാശാലാ തലങ്ങളിൽ നിരവധി മത്സരങ്ങളിൽ സമ്മാനാർഹയായി. കഥകളും, കവിതകളും എഴുതുന്നു.
കുടുംബം
തിരുത്തുകഅച്ഛൻ: എൻ. ശശിധരൻ, അമ്മ:കെ.ബി.സുശീല, ഭർത്താവ്:ഒ.വി.അബ്ദുൾ ഫഹീം (പരേതൻ)2023 ഫെബ്രുവരി 18
കൃതികൾ
തിരുത്തുക- അഗ്നിയും കഥകളും
- വേഷപ്പകർച്ച
- നൃത്തശാല
- ഇടം
- മോഹജ്വാല
- കറുത്ത കുപ്പായക്കാരി[2]
കഥകൾ
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച കഥയ്ക്കുള്ള ന്യൂഡൽഹിയിലെ കഥാ അവാർഡ്(2000) ‘സൽവദാർ ദാലി’ എന്ന കഥക്കു ലഭിച്ചു.
- മികച്ച ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി നൽകുന്ന ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം[3][4] - 2003 - വേഷപ്പകർച്ച
കഥകൾ
അവലംബം
തിരുത്തുക- ↑ "കാലിക്കറ്റ് സർവ്വകലാശാല ബി.എ. മലയാളം സിലബസ്- പേജ് 31" (PDF). Archived from the original (PDF) on 2013-02-27. Retrieved 2012-03-12.
- ↑ 2.0 2.1 "എസ്.സിതാര". പുഴ.കോം. Archived from the original on 2014-01-21. Retrieved 21-ജനുവരി-2014.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "ഗീതാഹിരണ്യൻ അവാർഡ് - ചെറുകഥ". Archived from the original on 2012-03-19. Retrieved 2012-03-12.
- ↑ കാക്കനാടന് അക്കാദമി പുരസ്കാരം[പ്രവർത്തിക്കാത്ത കണ്ണി]
[[വർഗ്ഗം:കാസർഗോഡ് ജില്ലയllllll