സിഡ്നി ഹോവാർഡ്

അമേരിക്കന്‍ എഴുത്തുകാരന്‍

സിഡ്നി കോ ഹോവാർഡ് (ജീവിതകാലം: ജൂൺ 26, 1891 - ഓഗസ്റ്റ് 23, 1939) ഒരു അമേരിക്കൻ നാടകകൃത്തും തിരക്കഥാകൃത്തുമായിരുന്നു. ഗോൺ വിത്ത് ദ വിൻഡ് എന്ന ചലച്ചിത്രത്തിൻറെ തിരക്കഥാരചനയുടെ പേരിൽ 1925-ൽ നാടകത്തിനുള്ള പുലിറ്റ്‌സർ പുരസ്കാരവും 1940-ൽ മരണാനന്തര ബഹുമതിയായി അക്കാഡമി അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

സിഡ്നി ഹോവാർഡ്
Howard in 1909
Howard in 1909
ജനനംസിഡ്നി കോ ഹോവാർഡ്
June 26, 1891
ഓക്‌ലാന്റ്, കാലിഫോർണിയ, യു.എസ്.
മരണം (വയസ്സ് 48)
Tyringham, Massachusetts, U.S.
തൊഴിൽPlaywright, dramatist, screenwriter
അവാർഡുകൾനാടകത്തിനുള്ള പുലിറ്റ്‌സർ സമ്മാനം (1925)
പങ്കാളി
(m. 1922; died 1930)

Polly Damrosch
(m. 1931)
കുട്ടികൾJennifer Howard

ആദ്യകാല ജീവിതം തിരുത്തുക

ഹെലൻ ലൂയിസിന്റെയും (മുമ്പ്, കോ) ജോൺ ലോറൻസ് ഹോവാർഡിന്റെയും മകനായി കാലിഫോർണിയയിലെ ഓക്‌ലാൻഡിലാണ് സിഡ്‌നി ഹോവാർഡ് ജനിച്ചത്.[1] 1915-ൽ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയശേഷം ജോർജ്ജ് പിയേഴ്‌സ് ബേക്കറുടെ കീഴിൽ അദ്ദേഹത്തിൻറെ ഐതിഹാസികമായ "47 വർക്ക്‌ഷോപ്പിൽ" നാടകരചന പഠിക്കാൻ ഹാർവാർഡ് സർവകലാശാലയിലേക്ക് പോയി. (ബേക്കറുടെ ക്ലാസിലെ മറ്റ് പൂർവ്വ വിദ്യാർത്ഥികളിൽ യൂജിൻ ഒ നീൽ, തോമസ് വൂൾഫ്, ഫിലിപ്പ് ബാരി, എസ്.എൻ. ബെർമാൻ എന്നിവരും ഉൾപ്പെടുന്നു. ബെർമാനുമായി അദ്ദേഹം നല്ല സുഹൃദത്തിലായി.) ഹാർവാർഡിലെ പ്രൊഫസർ എ. പിയാറ്റ് ആൻഡ്രൂവിന്റെ മറ്റ് വിദ്യാർത്ഥികൾക്കൊപ്പം, അദ്ദേഹം ആൻഡ്രൂവിന്റെ അമേരിക്കൻ ഫീൽഡ് സർവീസിൽ സന്നദ്ധസേവനം നടത്തുകയും ഒന്നാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസിലും ബാൾ‌ക്കനിലും സേവനമനുഷ്ഠിക്കുകയും ചെയ്തു. യുദ്ധാനന്തരം, ഹോവാർഡ് വിദേശ ഭാഷകളിലുള്ള തന്റെ പ്രാവീണ്യം ഉപയോഗപ്പെടുത്തിക്കൊണ്ട് ഫ്രഞ്ച്, സ്പാനിഷ്, ഹംഗേറിയൻ, ജർമ്മൻ ഭാഷകളിൽനിന്ന് നിരവധി സാഹിത്യകൃതികൾ വിവർത്തനം നടത്തുകയും ചെയ്തു. ഒരു പുരോഗമനവാദിയായ ബുദ്ധിജീവിയെന്ന നിലയിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം ക്രമേണ കൂടുതൽ ഇടതുപക്ഷത്തേയ്ക്ക് മാറുകയും ദ ന്യൂ റിപ്പബ്ലിക്കിൽ തൊഴിൽ പ്രശ്‌നങ്ങളെക്കുറിച്ച് ലേഖനങ്ങൾ എഴുതിയ അദ്ദേഹം യഥാർത്ഥ ലൈഫ് മാസികയുടെ സാഹിത്യ എഡിറ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

അവലംബം തിരുത്തുക

  1. PAL: Sidney Coe Howard (1891-1939)
"https://ml.wikipedia.org/w/index.php?title=സിഡ്നി_ഹോവാർഡ്&oldid=3936687" എന്ന താളിൽനിന്ന് ശേഖരിച്ചത്