സിങ്കാരതോപ്പ്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കിഴക്കേക്കോട്ടക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് സിങ്കാരതോപ്പ്. ദളിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന തിരുവിതാംകൂറിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്ന വൈകുണ്ഠസ്വാമിയെ ഇവിടെയാണ് സ്വാതി തിരുനാൾ രാമവർമ്മ തടവിലാക്കിയത്.[1] രാജഭരണകാലത്ത് സ്വാമിത്തോപ്പ് മുതൽ ശിങ്കാരത്തോപ്പ് വരെ മഹാരാജാവിന്റെ ഭടൻമാർ വൈകുണ്ഠ സ്വാമികളെ കുതിരവണ്ടിയിൽ കെട്ടിവലിക്കുകയും ശിങ്കാരത്തോപ്പിലെ ജയിലിൽ അടച്ച് മർദിക്കുകയും ചെയ്തു. തൈക്കാട് അയ്യയുടെ ഇടപെടലിനെത്തുടർന്നാണ് പിന്നീട് വൈകുണ്ഠ സ്വാമികളെ മോചിപ്പിക്കുന്നത്.
Singarathoppe | |
---|---|
town | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
സെറ്റിൽമെന്റ് കോളനി
തിരുത്തുകആറ്റുകാൽ ക്ഷേത്രത്തിനു സമീപമാണ് ഈ കോളനി സ്ഥിതിചെയ്യുന്നത്. അട്ടക്കുളങ്ങര കരിമഠം കോളനിയിൽനിന്നുള്ള 92 കുടുംബങ്ങളെ ചേരിപരിഷ്‌കരണത്തിന്റെ ഭാഗമായി ഇവിടെ മാറ്റി പാർപ്പിച്ചു. എം.എസ്.കെ. നഗറെന്ന് പേര് നൽകി. നഗരത്തിലെ ആദ്യത്തെ സെറ്റിൽമെന്റ് കോളനികളിലൊന്നാണിത്. ഇവിടെയുള്ള തിരുവിതാംകൂർ രാജകുടുംബത്തിന്റെ പഴയ കൊട്ടാരം പുതുക്കി പണിഞ്ഞിരുന്നു.[2]ഈ കൊട്ടാരവും ഉദ്യാനവും രാജാവും പരിവാരങ്ങളും തങ്ങളുടെ ഉല്ലാസത്തിനും അതിഥികളെ സന്ദർശിക്കാനും ഉപയോഗപ്പെടുത്തി.[3]
അവലംബം
തിരുത്തുക- ↑ https://www.revolvy.com/page/Singarathoppe
- ↑ https://www.mathrubhumi.com/thiruvananthapuram/nagaram/article-1.3406039[പ്രവർത്തിക്കാത്ത കണ്ണി]
- ↑ A. Vadivelu (1984). The Aristocracy of Southern India, Volume 2. Mittal Publications. p. 144.