സിഖ് ഉത്സവങ്ങൾ
സിഖ് മത അനുയായികൾ ആചരിക്കുന്ന ഉത്സവങ്ങളുടെ പട്ടിക
സിഖ് ഉത്സവങ്ങൾ | തിയ്യതി (വർഷം തോറും വ്യത്യാസമുണ്ടാവാം) | വിവരണം |
---|---|---|
മാഘി | ജനുവരി 14 | വിളവെടുപ്പ് ഉൽസവമായ മകരസംക്രാന്തിയ്ക്ക് പഞ്ചാബി ഭാഷയിലുള്ള പേരാണ് മാഘി .[1] |
പർകശ് ഉത്സവ് ദസ്വേ പത്ഷാഹ് | ജനുവരി 14 | പത്താം സിഖ് ഗുരുവായ ഗുരു ഗേബിന്ദ് സിങ്ങിന്റെ ജന്മദിനാഘോഷം. ലോക വ്യാപകമായി സിഖ് മതസ്ഥർ ആഘോഷിക്കുന്നു. പത്താം ദൈവിക വെളിച്ചത്തിന്റെ ജന്മദിനാഘോഷം എന്നാണ് ഈ ഉത്സവത്തിന്റെ അർത്ഥം |
ഹോല മൊഹല്ല | മാർച്ച് 17 | ആനന്ദ്പുർ സാഹിബിൽ നടക്കുന്ന വാർഷിക ഉത്സവം. ഇതോടനുബന്ധിച്ച് സിഖ് സൈനിക പരിശീലനങ്ങളും പ്രതീകാത്മക യുദ്ധങ്ങളും നടക്കും. സിഖ് മതത്തിന്റെ പത്താമത്തെ ഗുരു, ഗോബിന്ദ് സിങ് ആണ് ഇതിന് തുടക്കം കുറിച്ചത്. |
വൈശാഖി | ഏപ്രിൽ 13 | വശാഖി, ബൈശാഖി എന്നപേരുകളിലെല്ലാം അറിയപ്പെടുന്ന പഞ്ചാബ് മേഖലയിലെ ഒരു കാർഷിക ഉത്സവമാണ് വൈശാഖി. സിഖുകാർക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണിത്. |
ഗുരു അർജൻ രക്തസാക്ഷി ദിനം | ജൂൺ 16 | അഞ്ചാമത്തെ സിഖ് ഗുരുവായ അർജുൻ ദേവ് രക്തസാക്ഷിത്വം വരിച്ച ദിവസം |
ഫലിയ പ്രകാശ് ശ്രി ഗുരു ഗ്രന്ഥ് സാഹിബ് ജി | സെപ്തംബർ 1 | സിഖ് മത ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് നൽകിയദിവസം |
ബന്ദി ഛോഡ് ദിവസ് | നവംബർ 9 | സിഖ് മതത്തിന്റെ ആറാമത്തെ ഗുരു, ഗുരു ഹർഗോബിന്ദും മറ്റു 52 പ്രഭുക്കൻമാരും ഗ്വാളിയർ ജയിലിൽ നിന്നും മോചിതരായ ദിവസമാണ് ആഘോഷം നടക്കുന്നത്. ഈ ദിവസം ബന്ദി ഛോഡ് ദിവസ് എന്നാണ് അറിയപ്പെടുന്നത്.[2][3] |
ഗുരു നാനാക്ക് ജയന്തി | കടക് മാസത്തിലെ പൂർണ്ണചന്ദ്രനുള്ള (അമാവാസി) ദിവസം | സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യ സിഖ് ഗുരുവുമായ ഗുരു നാനാക്കിന്റെ ജന്മദിനം. |
ഗുരു തേഗ് ബഹാദൂർ രക്തസാക്ഷി ദിനം | നവംബർ 22 | സിഖ് മതത്തിന്റെ ഒൻപതാം സിഖ് ഗുരുവായി അവരോധിക്കപ്പെട്ട തേഗ് ബഹാദൂർ ചക്രവർത്തിക്കെതിരെ പ്രവർത്തിച്ച കുറ്റത്തിന് മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ആജ്ഞപ്രകാരം തടങ്കലിലാക്കപ്പെടുകയും ഡൽഹിയിൽ വച്ച് ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്തു. .[4] |
അവലംബം
തിരുത്തുക- ↑ drikpanchang
- ↑ Holy People of the World: A Cross-cultural Encyclopedia, Volume 1:Phyllis G. Jestice [1]
- ↑ Sikhism: A Guide for the Perplexed by Arvind-Pal Singh Mandair
- ↑ "A Gateway to Sikhism | Sri Guru Tegh Bhadur Sahib Ji - A Gateway to Sikhism". Archived from the original on 2014-03-27. Retrieved 2021-09-03.