സിഖ് മതസ്ഥരുടെ ഒരു പ്രധാന ഉത്സവമാണ് ബന്ദി ഛോഡ് ദിവസ്(ഇംഗ്ലീഷ്:"Day of Liberation",പഞ്ചാബി: ਬੰਦੀ ਛੋੜ ਦਿਵਸ.) ദീപാവലി ആഘോഷങ്ങളോട് സമാനമായ ഈ ഉത്സവം ദീപാവലി സമയത്ത് തന്നെയാണ് ആഘോഷിക്കുന്നത്. സിഖ് മതത്തിന്റെ ആറാമത്തെ ഗുരു, ഗുരു ഹർഗോബിന്ദും മറ്റു 52 പ്രഭുക്കൻമാരും ഗ്വാളിയർ ജയിലിൽ നിന്നും മോചിതരായ ദിവസമാണ് ആഘോഷം നടക്കുന്നത്. ഈ ദിവസം ബന്ദി ഛോഡ് ദിവസ് എന്നാണ് അറിയപ്പെടുന്നത്.[1][2]

ഗുരു ഹർഗോബിന്ദും സംഘവും ജഹാംഗീറിന്റെ ഉത്തരവ് പ്രകാരം ഗ്വാളിയാർ കോട്ടയിൽ നിന്ന് പുറത്തിറങ്ങുന്നു

പേരിന് പിന്നിൽ

തിരുത്തുക

ബന്ദി എന്ന ഹിന്ദിവാക്കിന്റെ അർഥം തടവുകാരൻ എന്നാണ്. ഛോഡ് എന്നാൽ മോചിതനാവുക എന്നും ദിവസ് എന്നാൽ ദിവസം എന്നുമാണ്. ഈ വാക്കുകൾ ചേർന്നാണ് ബന്ദി ഛോഡ് ദിവസ് എന്ന പദം ഉണ്ടായത്. സിഖ് മതസ്ഥരുടെ പ്രധാനപ്പെട്ട ഉത്സവങ്ങളായ മഖി, വൈശാഖി എന്നിവയോടൊപ്പം ആഘോഷിക്കുന്ന ഒന്നാണിത്.[3]




  1. Holy People of the World: A Cross-cultural Encyclopedia, Volume 1:Phyllis G. Jestice [1]
  2. Sikhism: A Guide for the Perplexed by Arvind-Pal Singh Mandair
  3. Glimpses of Sikhism By Major Nahar Singh Jawandha [2]
"https://ml.wikipedia.org/w/index.php?title=ബന്ദി_ഛോഡ്_ദിവസ്&oldid=3795487" എന്ന താളിൽനിന്ന് ശേഖരിച്ചത്