ചൈനയിലെ അവസാന ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ നിന്നുള്ള അൽവാരെസസൗറോയ്ഡ തെറോപോഡ ദിനോസറിന്റെ ജനുസ്സാണ് സിക്സിയാനികസ്.[1]

Xixianykus
Temporal range: Late Cretaceous, 83 Ma
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Alvarezsauridae
Node: Ceratonykini
Genus: Xixianykus
Xu et al, 2010
Species:
X. zhangi
Binomial name
Xixianykus zhangi
Xu et al., 2010

കണ്ടെത്തൽ

തിരുത്തുക

ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ മജിയാക്കൺ ഫോർമേഷനിലാണ് ഹോളോടൈപ്പ് XMDFEC V0011 എന്ന ഫോസിൽ കണ്ടെത്തിയത്. തലയോട്ടി ഇല്ലാതെ ഭാഗിക അസ്ഥികൂടമാണ് ഫോസിലിൽ അടങ്ങിയിരിക്കുന്നത്. പിൻകാലുകൾ, ഇടുപ്പ് , നട്ടെല്ല് എന്നിവയുടെ ഭാഗങ്ങളും കണ്ടെടുത്തു. [2]

ശരീര ഘടന

തിരുത്തുക

അമ്പതു സെന്റീമീറ്റർ മാത്രം നീളവും 20 സെൻറിമീറ്റർ പൊക്കവും ഉള്ള വളരെ ചെറിയ ദിനോസർ ആയിരുന്നു ഇവ. കാലിന്റെ എല്ലുകളുടെ ഘടനയിൽ നിന്നും ഇവർ നല്ല ഓട്ടക്കാരായിരുന്നു എന്ന് അനുമാനിക്കുന്നു . അനേകം തൂവലുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് എന്നും കരുതുന്നു .

  1. Xu, X., Wang, D.Y., Sullivan, C., Hone, D.W.E., Han, F.L., Yan, R.H. and Du, F.M. (2010). "A basal parvicursorine (Theropoda: Alvarezsauridae) from the Upper Cretaceous of China.". Zootaxa, 2413: 1-19.
  2. Hone, D. (2010). Xixianykus zhangi - A New Alvarezsaur Dave Hone's Archosaur Musings, April 23, 2011.
"https://ml.wikipedia.org/w/index.php?title=സിക്സിയാനികസ്&oldid=4024130" എന്ന താളിൽനിന്ന് ശേഖരിച്ചത്