സിക്കാർ (ഹിന്ദി: सीकर) ആഗ്രയ്ക്കും ബിക്കാനറിനും ഏകദേശം മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ശെഖാവതി മേഖലയിലുള്ള ഒരു പട്ടണമാണ്. സിക്കാർ ഒരു ചരിത്ര നഗരമാണ്. ഇവിടെയുള്ള പഴയ ഹവേലികൾ (മുഗൾ വാസ്തുവിദ്യ ഉപയോഗിച്ചു നിർമ്മിച്ച കൂറ്റൻ വീടുകൾ) സഞ്ചാരികളെ ഹഠാദാകർഷിക്കുന്ന ഒരു ഘടകമാണ്. ജയ്പൂർ നഗരത്തിൽ നിന്ന് ഈ പട്ടണത്തിലേയ്ക്ക് 114 കിലോമീറ്ററും ജോധ്പൂരിൽ നിന്ന് 320 കിലോമീറ്ററും ബിക്കാനറിൽ നിന്ന് 215 കിലോമീറ്ററും ഡൽഹിയിൽ നിന്ന് 215 കിലോമീറ്റർ ദൂരവുമാണുള്ളത്.

സിക്കാർ

सीकर

ശെഖാവതി
പട്ടണം
Country India
StateRajasthan
DistrictSikar
വിസ്തീർണ്ണം
 • ആകെ22.57 ച.കി.മീ.(8.71 ച മൈ)
ഉയരം
427 മീ(1,401 അടി)
ജനസംഖ്യ
 (2011)
 • ആകെ2,37,579
 • ജനസാന്ദ്രത11,000/ച.കി.മീ.(27,000/ച മൈ)
Languages
 • OfficialHindi, English
 • RegionalRajasthani
 • OtherRajasthani, Hindi, English
Religion
 • Religious groupsHindu, Muslim, Jain, Sikh
സമയമേഖലUTC+5:30 (IST)
PIN
332001
Telephone code91-1572
വാഹന റെജിസ്ട്രേഷൻRJ-23
Literacy77.25%
Distance from Delhi280 കിലോമീറ്റർ (170 മൈ) (land)
Distance from Jaipur114 കിലോമീറ്റർ (71 മൈ) (land)
ClimateKöppen climate classification (Köppen)
Avg. annual temperature16-20 °C
Avg. summer temperature45-46 °C
Avg. winter temperature0-1 °C
വെബ്സൈറ്റ്www.sikar.rajasthan.gov.in
educational website = www.sikareduhub.com

ഭൂമിശാസ്ത്രം

തിരുത്തുക

സിക്കാർ, രാജസ്ഥാൻ സംസ്ഥാനത്തിലെ സിക്കാർ ജില്ലയുടെ മുഖ്യ കാര്യാലയമാണ്. രാജസ്ഥാൻ സംസ്ഥാനത്തിൻറെ കിഴക്കുഭാഗത്താണീ പട്ടണത്തിൻറെ സ്ഥാനം. പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 27°37′N 75°09′E / 27.62°N 75.15°E / 27.62; 75.15 [1] ആണ്. പട്ടണം നിലനിൽക്കുന്ന പ്രദേശത്തിൻറ പരമാവധി ഉയരം 427 മീറ്ററാണ് (1401 അടി).

ജനസംഖ്യ

തിരുത്തുക

2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം സിക്കാർ പട്ടണത്തിലെ ജനസംഖ്യ237,579[2] ആണ്. പുരുഷന്മാരുടേയും സ്ത്രീകളുടേയും വേർതിരിച്ച കണക്കുകൾ യഥാക്രമം 123156, 114423 എന്നിങ്ങനെയാണ്. പട്ടണത്തിലെ സ്ത്രീപുരുഷ അനുപാതം 1000 പുരുഷന്മാർക്ക് 929 സ്ത്രീകൾ എന്ന നിലയിലാണ്.

കാലാവസ്ഥ

തിരുത്തുക

സിക്കാർ പട്ടണത്തിൽ ചൂടുള്ളതും പാതി വരണ്ടതുമായ കാലാവസ്ഥയാണ്. മൺസൂണിൽ അതായത് ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ മഴ ലഭിക്കുന്നു. വർഷം മുഴുവൻ ഉയർന്ന ചൂടാണിവിടെ അനുഭവപ്പെടുന്നത്. ഏപ്രിൽ ജൂലൈ മാസങ്ങളിലെ ചൂട് 30 °C (86 °F) വരെയാണ്. മെയ്, ജൂൺ മാസങ്ങളിൽ താപനില 50 °C (122 °F) എന്ന നിലയിൽ രമകാഷ്ഠയിലെത്തുന്നു. മൺസൂൺ കാലത്ത് ഇടിമുഴക്കത്തോടുകൂടിയ കനത്ത മഴ ലഭിക്കുന്നുവെങ്കിലും വെള്ളപ്പൊക്കം സാധാരണയല്ല. നവംബർ മാസം മുതൽ ഫെബ്രുവരി വരെ ശരാശരി താപനില 5–15 °C (41–59 °F) വരെയാണ്.

കാലാവസ്ഥ പട്ടിക for Sikar
JFMAMJJASOND
 
 
0
 
23
6
 
 
1
 
26
9
 
 
1
 
32
15
 
 
0
 
38
22
 
 
2
 
42
27
 
 
3
 
42
29
 
 
6
 
38
28
 
 
5
 
37
27
 
 
3
 
37
25
 
 
0
 
36
19
 
 
0
 
31
12
 
 
0
 
25
7
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: YR
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0
 
73
42
 
 
0
 
78
48
 
 
0
 
89
59
 
 
0
 
101
72
 
 
0.1
 
107
80
 
 
0.1
 
107
84
 
 
0.2
 
100
82
 
 
0.2
 
98
80
 
 
0.1
 
98
76
 
 
0
 
97
66
 
 
0
 
87
54
 
 
0
 
78
44
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ
  1. "Falling Rain Genomics, Inc a – Sikar". Fallingrain.com. Retrieved 2011-12-29.
  2. "Census 2011 data – Sikar city". census2011.co.in. Retrieved 2011-12-29.
"https://ml.wikipedia.org/w/index.php?title=സിക്കാർ&oldid=3462301" എന്ന താളിൽനിന്ന് ശേഖരിച്ചത്