സിക്കന്ദർ ലോധിയുടെ ശവകുടീരം

ലോധി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായ സിക്കന്ദർ ലോധിയുടെ ശവകുടീരം (ഹിന്ദിയിൽ :सिकंदर लोधी का मक़बरा) ഡെൽഹിയിലെ ലോധി ഉദ്യാനത്തിൽ സ്ഥിതിചെയ്യുന്നു.[1] സിക്കന്ദർ ലോധിയുടെ മകൻ ഇബ്രാഹിം ലോധി 1517-1518 കാലഘട്ടത്തിൽ പണികഴിപ്പിച്ചതാണ് ഈ ശവകുടീരം.[2] ബഡാ ഗുംപാദിൽ നിന്ന് 100 മീറ്റർ അകലെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലം മുമ്പ് ഖൈർപൂർ (Khairpur) എന്നറിയപ്പെട്ടിരുന്നു.[1]

സിക്കന്ദർ ലോധിയുടെ ശവകുടീരം
Native name
ഹിന്ദി: सिकंदर लोधी का मक़बरा
സിക്കന്ദർ ലോധിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന ലോധി ഗാർഡൻസ്.
Typeചരിത്ര സ്മാരകം
& ശവകുടീരം
Locationലോധി ഗാർഡൻസ്
Built1517-1518 CE
Architectural style(s)ഇസ്ലാമിക വാസ്തുവിദ്യ & ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യ
Governing bodyആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
& ന്യൂഡെൽഹി മുൻസിപ്പൽ കൗൺസിൽ
Ownerഡെൽഹി സർക്കാർ
Invalid designation
Official name: സിക്കന്ദർ ലോധിയുടെ ശവകുടീരം
Designated1936 ഏപ്രിൽ 9
Reference no.N-DL-75
സിക്കന്ദർ ലോധിയുടെ ശവകുടീരം is located in Delhi
സിക്കന്ദർ ലോധിയുടെ ശവകുടീരം
Location of സിക്കന്ദർ ലോധിയുടെ ശവകുടീരം in Delhi

ചരിത്രം തിരുത്തുക

1489 മുതൽ 1517 വരെ ഡെൽഹിയിലെ സുൽത്താനായിരുന്നു സിക്കന്ദർ ലോധി (യഥാർത്ഥ പേര്-നിസാം ഖാൻ). ഇദ്ദേഹത്തിന്റെ പിതാവ് ബാഹ്‌ലുൽ ലോധി 1489-ൽ അന്തരിച്ചു. അതിനുശേഷം ഡെൽഹിയിലെ ഭരണം ഏറ്റെടുത്ത സിക്കന്ദർ ലോധി 1517-ൽ തന്റെ മരണം വരെയും ഭരണം നടത്തിയിരുന്നു. സിക്കന്ദർ ലോധിയുടെ മരണത്തെ തുടർന്ന് മകൻ ഇബ്രാഹിം ലോധിയാണ് ശവകുടീരം നിർമ്മിച്ചത്.[3]

നിർമ്മാണം തിരുത്തുക

ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിക്കപ്പെട്ട ഈ ശവകുടീരത്തിന് അഷ്ടഭുജാകൃതി (Octagonal)യാണുള്ളത്. ഏറെ പുരാതനമായ ഈ ശവകുടീരം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ആദ്യത്തെ ഉദ്യാന-ശവകുടീരമാണ്.[4] ലോധി ഉദ്യാനത്തിൽ തന്നെ സ്ഥിതിചെയ്യുന്ന മുഹമ്മദ് ഷാ സയ്യിദിന്റെ ശവകുടീരത്തിലെ ചില നിർമ്മിതികൾ സിക്കന്ദർ ലോധിയുടെ ശവകുടീരത്തിലും‍ ഉൾപ്പെടുത്തിയിട്ടുണ്ട്.[5]

നല്ല ഉയരമുള്ള സംരക്ഷണ ഭിത്തികളാൽ ചുറ്റപ്പെട്ട ലോധി ഉദ്യാനത്തിന്റെ വടക്കുഭാഗത്തായാണ് ശവകുടീരം സ്ഥിതിചെയ്യുന്നത്. ശവക്കല്ലറ ഉൾപ്പെടുന്ന സ്മാരകത്തിന്റെ പ്രധാന കവാടം ദക്ഷിണ ദിശയെ അഭിമുഖീകരിക്കുന്നു. പ്രധാന കവാടത്തിന്റെ മുകൾ ഭാഗത്തായി അർദ്ധവൃത്താകൃതിയിലുള്ള രണ്ടു നെടുമ്പുരകൾ ഉണ്ട്.[6][7] ഇവയിൽ നീലനിറത്തിലുള്ള കല്ലുകൾ പാകിയിരിക്കുന്നു.[8] വിവിധ നിറങ്ങളിലുള്ള കല്ലുകൾ കൊണ്ട് കല്ലറ അലങ്കരിച്ചിരിക്കുന്നു. കല്ലറയ്ക്കു ചുറ്റും വിശാലമായ വരാന്തയുണ്ട്‌. ചിത്രപ്പണികൾ കൊണ്ടു നിറഞ്‌ഞ തൂണുകളാണ് സ്മാരകത്തിനുള്ളത്. [5][9] മുഗൾ വാസ്തുവിദ്യാശൈലിയിലാണ് കല്ലറയുടെ ചുവരുകൾ നിർമ്മിച്ചിരിക്കുന്നത്. അവയിൽ ചില വിദേശഭാഷകളും ആലേഖനം ചെയ്തിട്ടുണ്ട്‌.[10]

സ്ഥാനം തിരുത്തുക

സിക്കന്ദർ ലോധിയുടെ ശവകുടീരം ഡെൽഹിയിലെ ലോധി ഉദ്യാനത്തിന്റെ വടക്കു ഭാഗത്തായാണ് നിലകൊള്ളുന്നത്. ഉദ്യാനത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അമൃത ഷേർഗിൽ മാർഗും കിഴക്കു ഭാഗത്ത് മാക്സ് മുള്ളെർ മാർഗും തെക്കുഭാഗത്ത് ലോധി റോഡും സ്ഥിതിചെയ്യുന്നു. തെക്കു-പടിഞ്ഞാറ് ദിശയിൽ സഫ്ദർജങ് ശവകുടീരവുമുണ്ട്.[11]

ചിത്രശാല തിരുത്തുക

 
ശവക്കല്ലറ
 
ശവകുടീരത്തിന്റെ സംരക്ഷണ ഭിത്തികൾ
 
പ്രധാന അറയ്ക്കുള്ളിലെ ജാലകം
 
ശവകുടീരത്തിൽ കല്ലുകൾ പാകിയിരിക്കുന്നു.
 
സിക്കന്ദർ ലോധിയുടെ ശവകുടീരം ഒരു സൂര്യാസ്തമയ സമയത്ത്

അവലംബം തിരുത്തുക

  1. 1.0 1.1 "Alphabetical List of Monuments in Delhi". Archaeological Survey of India. Retrieved Nov 2015. {{cite news}}: Check date values in: |accessdate= (help)
  2. "Lodhi Tomb". delhicapital.com. Retrieved Nov 2015. {{cite news}}: Check date values in: |accessdate= (help)
  3. Sen, Sailendra (Nov 2015). A Textbook of Medieval Indian History. Primus Books. pp. 122–125. ISBN 978-9-38060-734-4.
  4. "Tombs, Domes & a bridge". thedelhiwalla.com. Retrieved Nov 2015. {{cite news}}: Check date values in: |accessdate= (help)
  5. 5.0 5.1 "Mausoleum of Sikandar Lodi". farbound.net. Retrieved Nov 2015. {{cite news}}: Check date values in: |accessdate= (help)
  6. "South gateway". bharatonline.com. Retrieved Nov 2015. {{cite news}}: Check date values in: |accessdate= (help)
  7. "Tomb of Sikandar Lodi". Important India. Archived from the original on 2019-04-18. Retrieved Nov 2015. {{cite news}}: Check date values in: |accessdate= (help)
  8. "Some Interesting Facts". Mystery of Lesser Known History. Retrieved Nov 2015. {{cite news}}: Check date values in: |accessdate= (help)
  9. "Sikandar Lodhi's Tomb". Competent authority Delhi. Archived from the original on 2016-03-25. Retrieved Nov 2015. {{cite news}}: Check date values in: |accessdate= (help)
  10. "Lodhi Tombin Delhi". Delhi Online. Retrieved Nov 2015. {{cite news}}: Check date values in: |accessdate= (help)
  11. "Location". Google Maps. Retrieved Nov 2015. {{cite news}}: Check date values in: |accessdate= (help)