സിക്കന്ദർ ലോധി

ഡെല്‍ഹി സുല്ത്താന്മാരിലെ 30-ാമത്തെ ഭരണാധികാരി
(Sikandar Lodi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1489 നും 1517 നുമിടയിൽ ഡൽഹി സുൽത്താനായിരുന്നു സിക്കന്ദർ ലോധി[1]. ലോധി രാജ വംശത്തിലെ രണ്ടാമനായിരുന്നു. ലോധി രാജ വംശത്തിലെ വിജയിയും കാര്യ പ്രാപ്തിയുമുള്ള ഭരണാധിപനായിരുന്നു അദ്ദേഹം.

സിക്കന്ദർ ലോധി
Sultan of Delhi
ഭരണകാലം17 July 1489– 21 November 1517
സ്ഥാനാരോഹണം17 July 1489
മരണം21 November 1517
അടക്കം ചെയ്തത്Lodi Gardens, Delhi
മുൻ‌ഗാമിBahlul Lodi
പിൻ‌ഗാമിIbrahim Lodi
അനന്തരവകാശികൾIbrahim Lodi
രാജവംശംLodi dynasty
പിതാവ്Bahlul Lodi
മതവിശ്വാസംIslam

ജിവ ചിത്രം

തിരുത്തുക

സുൽത്താൻ ബഹ്‌ലുൽ ഖാന്റെയും ബീവി അമ്പ്ഹയുടെയും മകനാണ്. സിർഹിന്ദിലെ ഒരു ഹിന്ദു സ്വർണ്ണപ്പണിക്കാരന്റെ മകളായിരുന്നു സിർഹിന്ദ്. 1489 ജൂലൈ 17 നാണ് അദ്ദേഹം സുൽത്താനായത്. അബു അൽ മുസഫർ ഗാസി സുൽത്താൻ സിക്കന്ദർ ലോധി എന്നായിരുന്നു പൂർണ്ണ നാമം. അച്ചൻ പിൻഗാമിയായി സിക്കന്ദർ ലോധിയെയാണ് നിയമിച്ചതെങ്കിലും, അദ്ദേഹത്തിന്റെ മൂത്ത സഹോദരനും ജാൺപൂരിലെ വൈസ്രോയിയുമായിരുന്ന ബാർബാക്ക് ഷാ കിരീടത്തിനു അവകാശമുന്നയിച്ചത് പ്രശ്നങ്ങൾക്ക് കാരണമായി. എങ്കിലും വലിയൊരു രക്തച്ചൊരിച്ചിലില്ലാതെ അദ്ദേഹം തന്നെ അധികാരത്തിലെച്തുകയും സഹോദരനെ വൈസ്രോയിയായി തുടരാൻ അനുവദിക്കുകയും ചെയ്തു. അധികാര പരിധിയിൽ വ്യാപാരം പ്രോത്സാഹിപ്പിച്ച അദ്ദേഹം ഗ്വാളിയോറിലേക്കും ബീഹാറിലേക്കും ലോധി സാമ്രാജ്യം വ്യാപിപ്പിച്ചു. 1503ൽ ഇന്നത്തെ ആഗ്ര സിറ്റി കമ്മീഷൻ ചെയ്തു. അദ്ദേഹം പേർഷ്യന് ഭാഷയിൽ കവിതകളെഴുതിയിരുന്നു. ഗുൽറുഖി എന്നായിരുന്നു തൂലികാ നാമം. അക്കൗണ്ട് ഓഡിറ്റിങ്ങ് സംവിധാനം കൊണ്ട് വന്നത് അദ്ദേഹം ആയിരുന്നു. ഗാസ്-ഇ-സിക്കന്ദരി എന്ന പേരിൽ കൃഷി ഭൂമികൾ അളക്കാനുള്ള 32 ഡിജിറ്റ് സംവിധാനം കൊണ്ടു വന്നു. സിക്കന്ദർ ലോധി നല്ലൊരു പോരാളിയായിരുന്നു. ഡൽഹി സുൽത്താനേറ്റിന്റെ മാഹാത്മ്യം ഉയർത്തി. [2]

കീഴടക്കലുകൾ

തിരുത്തുക
  • സഹോദരനെ കീഴടക്കി ജാൺപൂർ പിടിച്ചെടുത്തു.
  • ബീഹാർ കീഴടക്കി
  • ധോൽപൂർ, ബിധർ, ഗ്വാളിയോർ, ചന്ദേരി തുടങ്ങിവ കീഴടക്കി.

[3]

1517 ലാണ് അദ്ദേഹം മരിച്ചത്. ഡൽഹിയിലെ ലോധി ഗാർഡനിലാണ് ശവ കുടീരമുള്ളത്

  1. Sen, Sailendra (2013). A Textbook of Medieval Indian History. Primus Books. pp. 122–125. ISBN 978-9-38060-734-4.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-27. Retrieved 2017-03-27.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-27. Retrieved 2017-03-27.
"https://ml.wikipedia.org/w/index.php?title=സിക്കന്ദർ_ലോധി&oldid=3647319" എന്ന താളിൽനിന്ന് ശേഖരിച്ചത്