സിംഗപ്പൂർ കടലിടുക്ക്, പടിഞ്ഞാറ് മലാക്കാ കടലിടുക്കിനും കിഴക്ക് കരിമാതാ കടലിടുക്കിനുമിടയിലായി 105 കിലോമീറ്റർ നീളവും 16 കിലോമീറ്റർ വീതിയുമുള്ള ഒരു കടലിടുക്കാണ്. സിംഗപ്പൂർ കടലിടുക്കിനു വടക്ക് ഭാഗത്തായും റിയൂ ദ്വീപുകൾ തെക്കു ഭാഗത്തായും സ്ഥിതിചെയ്യുന്നു. ഇൻഡോനേഷ്യ-സിംഗപ്പൂർ അതിർത്തി കടലിടുക്കിന്റെ നീളത്തിനു സമാന്തരമായിട്ടാണ്. കെപ്പൽ തുറമുഖവും മറ്റനേകം ചെറു ദ്വീപുകളും കടലിടുക്കിൽ ഉൾപ്പെടുന്നു. സിംഗപ്പൂർ തുറമുഖത്തിലേയ്ക്കുള്ള ആഴമേറിയ ജലപാത ഈ കടലിടുക്കു പ്രദാനം ചെയ്യുകയും ഇതിനെ ഏറെ തിരക്കേറിയതുമാക്കുന്നു. ഏകദേശം 2,000 വ്യാപാരക്കപ്പലുകൾ ദിനംപ്രതി ഈ ജലപാതയിലൂടെ കടന്നുപോകുന്നു.[2]

സിംഗപ്പൂർ കടലിടുക്ക്
Map of the Singapore Strait
നിർദ്ദേശാങ്കങ്ങൾ1°13′N 103°55′E / 1.217°N 103.917°E / 1.217; 103.917
Typestrait
Basin countries സിംഗപ്പൂർ
 മലേഷ്യ
 ഇന്തോനേഷ്യ
പരമാവധി നീളം105 km (65 mi)
കുറഞ്ഞ വീതി16 km (9.9 mi)
ശരാശരി ആഴം22 metres (72 ft) (minimum, within the nautical channel)[1]
അധിവാസ സ്ഥലങ്ങൾSingapore
Batam


അവലംബം തിരുത്തുക

  1. "СИНГАПУРСКИЙ ПРОЛИВ - это... Что такое СИНГАПУРСКИЙ ПРОЛИВ?". Словари и энциклопедии на Академике (in റഷ്യൻ). Retrieved 2018-07-29.
  2. Liang, Annabelle; Maye-E, Wong (August 22, 2017). "Busy waters around Singapore carry a host of hazards". Navy Times. Around 2,000 merchant ships travel in the area every day, Tan estimated.
"https://ml.wikipedia.org/w/index.php?title=സിംഗപ്പൂർ_കടലിടുക്ക്&oldid=3135929" എന്ന താളിൽനിന്ന് ശേഖരിച്ചത്