മധ്യ, തെക്കുകിഴക്കൻ യൂറോപ്പിലെ ഡാന്യൂബിന്റെ വലത് പോഷകനദിയാണ് സാവ (/ˈsɑːvə/;[2] Slovene pronunciation: [ˈsàːʋa],[3] Serbo-Croatian pronunciation: [sǎːʋa];[4] Serbian Cyrillic: Сава, Hungarian: Száva). സ്ലോവേനിയ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളിലൂടെയും ബോസ്നിയ, ഹെർസഗോവിനയുടെ അതിർത്തിയിലൂടെയും ഒഴുകുന്ന ഈ നദി ഒടുവിൽ സെർബിയയിലൂടെ തലസ്ഥാനമായ ബെൽഗ്രേഡിലെ ഡാന്യൂബിലേക്ക് ഒഴുകുന്നു. ബാൽക്കൻ ഉപദ്വീപിന്റെ പ്രധാന വടക്കൻ പരിധിയും പന്നോണിയൻ സമതലത്തിന്റെ തെക്കേ അറ്റവുമാണ് സാവ നദി.

സാവ
Sava river in Belgrade, view from Kalemegdan fortress.jpg
Sava River in Belgrade, Serbia
Savarivermap.png
Map of the Sava watershed
മറ്റ് പേര് (കൾ)Сава, Száva
Countries
Cities
Physical characteristics
പ്രധാന സ്രോതസ്സ്Zelenci
Kranjska Gora, Slovenia
833 മീ (2,733 അടി)
46°29′31″N 13°44′16″E / 46.49194°N 13.73778°E / 46.49194; 13.73778
നദീമുഖംDanube
Belgrade, Serbia
68 മീ (223 അടി)
44°49′27″N 20°26′38″E / 44.82417°N 20.44389°E / 44.82417; 20.44389Coordinates: 44°49′27″N 20°26′38″E / 44.82417°N 20.44389°E / 44.82417; 20.44389
നീളം992 കി.മീ (616 മൈ)[1] a
Discharge
  • Average rate:
    1,609 m3/s (56,800 cu ft/s)
നദീതട പ്രത്യേകതകൾ
ProgressionDanubeBlack Sea
നദീതട വിസ്തൃതി97,713.2 കി.m2 (1.051776×1012 sq ft)[1]
പോഷകനദികൾ
a Including 45 കി.മീ (148,000 അടി) Sava Dolinka headwater

സ്ലോവേനിയയിലെ സെലെൻസിയിൽ ഉത്ഭവിക്കുന്ന 45 കിലോമീറ്റർ (28 മൈൽ) നീളമുള്ള സാവ ഡോളിങ്ക ഹെഡ് വാട്ടർ ഉൾപ്പെടെ സാവ നദിയ്ക്ക് 990 കിലോമീറ്റർ (615 മൈൽ) നീളമുണ്ട്. ജലത്തിന്റെ അളവനുസരിച്ച് ഡാനൂബിന്റെ ഏറ്റവും വലിയ പോഷകനദിയായ ഇത് വൃഷ്ടിപ്രദേശത്തിന്റെ (97,713 ചതുരശ്ര കിലോമീറ്റർ (37,727 ചതുരശ്ര മൈൽ)) കാര്യത്തിലും നീളത്തിലും ടിസ്സയ്ക്ക് ശേഷം രണ്ടാമത്തെ വലിയ നദിയാണ്. പ്രധാന പോഷകനദികളായ ഡ്രിന, ബോസ്ന, കുപ്പ, ഉന, വൃബാസ്, ലോഞ്ച, കൊളുബാര, ബോസട്ട്, കൃർക്ക എന്നീ പോഷക നദികളിലൂടെ ഇത് ദിനാരിക് ആൽപ്സ് മേഖലയുടെ ഒരു പ്രധാന ഭാഗത്തുകൂടി ഒഴുകുന്നു. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദികളിൽ ഒന്നായ സാവ, മറ്റൊരു നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദികളിൽ ഒന്നുംകൂടിയാണ്.

അവലംബംതിരുത്തുക

  1. 1.0 1.1 "Sava River Basin Analysis Report" (PDF, 9.98 MB). International Sava River Basin Commission. September 2009. പുറം. 13. ശേഖരിച്ചത് 2018-05-18.
  2. "Sava" Dictionary.com
  3. "Slovenski pravopis 2001: Sava".
  4. "Hrvatski jezični portal: Sava".
"https://ml.wikipedia.org/w/index.php?title=സാവ&oldid=3701967" എന്ന താളിൽനിന്ന് ശേഖരിച്ചത്