ഖത്തറിലെ ഒരു പാരലിമ്പിക്‌സ് കായികതാരമാണ് സാറ ഹംദി മസൂദ് (Sara Hamdi Masoud). ബ്രസീലിലെ റിയോ ഡി ജനിറോയിൽ 2016ൽ നടന്ന പാരാലിമ്പിക്‌സിൽ എഫ്-33 വിഭാഗം ഷോട്ട് പുട്ടിൽ വെള്ളി മെഡൽ നേടി.[1] ഇതോടെ, പാരാലിമ്പിക്‌സിൽ ആദ്യ മെഡൽ നേടുന്ന ഖത്തർ വനിതയെന്ന റെക്കോർഡ് 32 കാരിയായ സാറ ഹംദി മസൂദ് കരസ്ഥമാക്കി. 5.39 മീറ്റർ ദൂരം എറിഞ്ഞാണ് സാറ ഹംദി മെഡൽ നേടിയത്. അൾജീരിയയുടെ ബോജെദാർ അസ്മഹൻ 5.72 മീറ്റർ ദൂരം എറിഞ്ഞ് സ്വർണവും യുഎഇയുടെ സാറ അൽ സിനാനി 5.9 മീറ്റർ ദൂരം എറിഞ്ഞ് ഈ ഇനത്തിൽ വെങ്കലവും നേടി


"https://ml.wikipedia.org/w/index.php?title=സാറ_ഹംദി_മസൂദ്&oldid=2456340" എന്ന താളിൽനിന്ന് ശേഖരിച്ചത്