സാറ അൽ സിനാനി
യുഎഇയിലെ ഒരു പാരലിമ്പിക്‌സ് കായികതാരമാണ് സാറ അൽ സിനാനി (Sarah Al Sinani). ബ്രസീലിലെ റിയോ ഡി ജനിറോയിൽ 2016ൽ നടന്ന പാരാലിമ്പിക്‌സിൽ എഫ്-33 വിഭാഗം ഷോട്ട് പുട്ടിൽ വെങ്കല മെഡൽ നേടി.[1] ഇതോടെ, പാരാലിമ്പിക്‌സിൽ ആദ്യ മെഡൽ നേടുന്ന യു.എ.ഇ വനിതയെന്ന റെക്കോർഡ് സാറ അൽ സിനാനി കരസ്ഥമാക്കി. 5.9 മീറ്റർ ദൂരം എറിഞ്ഞാണ് സാറ അൽ സിനാനി വെങ്കലനേട്ടത്തിന് ഉടമയായത്. അൾജീരിയയുടെ ബോജെദാർ അസ്മഹൻ 5.72 മീറ്റർ ദൂരം എറിഞ്ഞ് സ്വർണവും ഖത്തറിന്റെ സാറ ഹംദി മസൂദ് 5.32 മീറ്റർ എറിഞ്ഞ് വെള്ളി മെഡലും കരസ്ഥമാക്കി.