സാറ നസാർബയേവ
കസാഖിസ്ഥാന്റെ പ്രഥമ വനിതയും രാജ്യത്തെ പ്രഥമ പ്രസിഡന്റായ നൂർസുൽത്താൻ നസാർബയേവയുടെ ഭാര്യയുമാണ് സാറ നസാർബയേവ (English: Sara Alpysovna Nazarbayeva (Kazakh: Sаrа Аlpysqyzy Nаzаrbаеvа, [ˈsɑrɑ ɑlˌpɯsqɯˈzɯ nɑzɑrˈbɑjɪvɑ], Russian: Сара Алпысовна Назарбаева)
Sara Nazarbayeva | |
---|---|
First Lady of Kazakhstan | |
പദവിയിൽ | |
ഓഫീസിൽ 16 December 1991 | |
രാഷ്ട്രപതി | Nursultan Nazarbayev |
മുൻഗാമി | Position created |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Kzyl-Zhar, Kazakh SSR, Soviet Union (now Kazakhstan) | 12 ഫെബ്രുവരി 1941
പങ്കാളി | Nursultan Nazarbayev (m. 1962–present) |
കുട്ടികൾ | Dariga Dinara Aliya |
വിവാഹം
തിരുത്തുക1962ൽ സാറയുടെ ബിരുദ പഠനം പൂർത്തിയായതിന് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്. സാറ-നൂർസുൽത്താൻ ദമ്പതികൾക്ക് മൂന്ന് പെൺമക്കളും ആറ് പേരമക്കളും ഒരു പേരക്കുട്ടിയുടെ കുട്ടിയുമുണ്ട്. ഇക്കണോമിക്സ് എഞ്ചിനിയറായ സാറ നസർബയേവ ബൊബേക് എന്ന കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ചാരിറ്റി ഫണ്ടിന്റെ സ്ഥാപകയും അദ്ധ്യക്ഷയുമാണ്. 1997ൽ ലോക ആരോഗ്യ സംഘടനയുടെ ഇഹ്സാൻ ഡോഗ്രമസി ഫാമിലി ഹെൽത്ത് ഫൗണ്ടേഷൻ പുരസ്കാരം നേടി. [1] കൂടാതെ ഇന്റർനാഷണൽ യൂണിറ്റി പ്രൈസും നേടിയിട്ടുണ്ട്.
കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ
തിരുത്തുക1992ൽ കസാഖ്സ്ഥാൻ സ്വതന്ത്രമായ ഉടനെയാണ് കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ഫൗണ്ടേഷനായ ബൊബെക് സ്ഥാപിച്ചത്. ഉപേക്ഷിക്കപ്പെട്ട അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തിന് അനാഥാലയങ്ങളുടെ മേൽനോട്ടം, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് സഹായം നൽകൽ, കുട്ടികൾക്കായുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സഹായിക്കൽ എന്നിവയാണ് ബൊബെക് വഴി നടത്തിവരുന്നത്. 997ൽ അനാഥ കുട്ടികളുടെ പുനരധിവാസത്തിനായി നാഷണൽ ചിൽഡ്രൻ റിഹാബിലിറ്റേഷൻ സെന്റർ, എസ് ഒ എസ് ചിൽഡ്രൻ വില്ലേജ് എന്നിവ സ്ഥാപിച്ചു. നിരവധി അനാഥ കുട്ടികളെ ഒരു വീട്ടിൽ താമസിപ്പിച്ച് വളർത്തുന്ന പദ്ധതികളാണിവ. അനാഥ കുട്ടികളെ കുടുംബ അന്തരീക്ഷത്തിൽ വളർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിച്ചത്.