സാറാ ഹസ്സൻ

കെനിയൻ നടിയും മോഡലും

കെനിയൻ നടിയും മോഡലും മുൻ ടിവി അവതാരകയുമാണ് സാറ ഹസ്സൻ. സിറ്റിസൺ ടിവി കോമഡി ഡ്രാമ, തഹിദി ഹൈ, ദി വെഡ്ഡിംഗ് ഷോ എന്നിവയിലെ അഭിനയത്തിലൂടെ അവർ ശ്രദ്ധേയയാണ്.[1]

Sarah Hassan
ജനനം (1988-09-05) 5 സെപ്റ്റംബർ 1988  (36 വയസ്സ്)
Mombasa, Kenya
കലാലയംJomo Kenyatta University of Agriculture and Technology
തൊഴിൽActress
Host
സജീവ കാലം2007-present

മുൻകാലജീവിതം

തിരുത്തുക

കെനിയയിലെ മൊംബാസയിൽ 1988 സെപ്തംബർ 5 ന് മാതാപിതാക്കളുടെ ഏക മകളായി സാറ ഹസ്സൻ ജനിച്ചു. അവർ മച്ചാക്കോസ് ഗേൾസ് ഹൈസ്കൂളിൽ നിന്നും ഒ-ലെവൽ പരീക്ഷ നടത്തി. പിന്നീട് ജോമോ കെനിയാട്ട യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജിയിൽ ചേർന്നു. അവിടെ നിന്ന് ആക്ച്വറിയൽ സയൻസിൽ സയൻസ് ബിരുദം നേടി[2].

അഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ ഹസ്സൻ[3] 2009-ൽ താഹിദി ഹൈ എന്നറിയപ്പെടുന്ന ഒരു ടിവി ഷോയിലൂടെയാണ് ടിവിയിൽ അക്കാലത്ത് മുൻനിരക്കാരിൽ ഒരാളായി അരങ്ങേറ്റം കുറിച്ചത്. Demigods, Saints,Changes തുടങ്ങി അവർ നിരവധി സീരിയലുകളിലും അഭിനയിച്ചു. ഈസ്റ്റ് ആഫ്രിക്കൻ ഡാൻസ് ഷോ സകത മഷാരികിയാണ് സാറ ആദ്യം അവതാരകയായത്. 2013-ൽ, 2014 ഡിസംബർ വരെ പ്രധാന അവതാരകയായി ദ വെഡ്ഡിംഗ് ഷോയിലെ നോനി ഗത്തോണിയുടെ വേഷം അവർ ഏറ്റെടുത്തു. അഭിനയത്തിന് പുറമേ, നിരവധി കെനിയൻ ഫാഷൻ നിരകളുടെ ബ്രാൻഡ് അംബാസഡറാണ്.[4] അവർ ഇപ്പോൾ കെനിയയിലെ നെയ്‌റോബിയിലാണ് താമസിക്കുന്നത്.

സ്വകാര്യ ജീവിതം

തിരുത്തുക

ഫെബ്രുവരി 25, 2017 ന് സാറ ഹസ്സൻ വിവാഹിതയായി. അവരുടെ ഭർത്താവിനൊപ്പം അവർക്ക് ഒരു മകനുണ്ട്[5].

അവാർഡുകൾ

തിരുത്തുക
Year Award Category Show Result Ref
2011 Chaguo la Teeniez Awards Best Actress Tahidi High Won
2013 2013 Kalasha Awards Best Supporting Actress House of Lungula
2015 2015 Kalasha Awards Discovery +254 Best TV Hosts [6]
2018 Festigious International Film Festival 2018 Best Actress The Company You Keep
2018 L.A Shorts Awards 2018 Best Actress Silver Award The Company You Keep [7]
2018 L.A Shorts Awards 2018 Best Short Film Silver Award The Company You Keep [8]
2019 2019 kalasha

Awards

Best Actress Plan B [9]
2020 Africa Magic Viewers Choice Awards 2020 Best East African Film Plan B [10]
  1. "Sarah Hassan's biography". Retrieved November 6, 2012.
  2. Kimani, Sheila. "WCW: Sarah Hassan - Quiet beauty and elegance". Standard Entertainment and Lifestyle (in ഇംഗ്ലീഷ്). Retrieved 2021-11-18.
  3. "Sarah Hassan" (in ഇംഗ്ലീഷ്). Retrieved 2021-10-29.
  4. "Sarah Hassan's beauty and elegance". Standard Media Group. August 26, 2015. Archived from the original on 2018-07-25. Retrieved 2021-11-18.
  5. SDE. "Sarah Hassan: This is where I met my husband Martin Dale". Standard Entertainment and Lifestyle (in ഇംഗ്ലീഷ്). Retrieved 2021-11-18.
  6. "Kalasha awards winners". allafrica.com. Retrieved 27 November 2015.
  7. "Sarah Hassan" (in ഇംഗ്ലീഷ്). Retrieved 2021-11-18.
  8. "Sarah Hassan" (in ഇംഗ്ലീഷ്). Retrieved 2021-11-18.
  9. "Sarah Hassan" (in ഇംഗ്ലീഷ്). Retrieved 2021-10-29.
  10. "Sarah Hassan" (in ഇംഗ്ലീഷ്). Retrieved 2021-11-18.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാറാ_ഹസ്സൻ&oldid=3809061" എന്ന താളിൽനിന്ന് ശേഖരിച്ചത്