സായ് ലുൺ
ആധുനിക കടലാസിന്റെയും കടലാസ് നിർമ്മാണ പ്രക്രിയയുടേയും ഉപജ്ഞാതാവാണ് ചൈനാക്കാരനായിരുന്ന സായ് ലുൺ (ഏ.ഡി. 48-121). ഹാൻ വംശജനായിരുന്ന ഇദ്ദേഹം ഒരു യൂനക്ക് (eunuch) ആയ ശേഷം രാജസേവനത്തിൽ കഴിയവേയാണ് കടലാസ് വ്യവസ്ഥാപിതമായി വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാൻ ഉതകുന്ന പ്രക്രിയ കണ്ടുപിടിച്ചത്.
സായ് ലുൺ | |||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | 48 | ||||||||||||||||||||||
മരണം | 121 (aged 73) | ||||||||||||||||||||||
Chinese name | |||||||||||||||||||||||
Traditional Chinese | 蔡倫 | ||||||||||||||||||||||
Simplified Chinese | 蔡伦 | ||||||||||||||||||||||
|
ചരിത്രം
തിരുത്തുകഇന്നത്തെ ഹുആൻ പ്രവശ്യയിലെ ലീയാങ്ങ് പ്രദേശത്താണ് എ.ഡി 48ൽ ലൂണിന്റെ ജനനം. രാജ്യ സേവാർഥം ശണ്ഡീകരിക്കപ്പെട്ട യൂനെക്ക് ആവുകയായിരുന്നു ലുൺ. ഹാൻ പ്രവശ്യയിലെ ഹീ ചക്രവർത്തിയുടെ കീഴിൽ നിരവധി ഉദ്യോഗക്കയറ്റങ്ങൾ ലഭിച്ചുകൊണ്ടിരുന്നു ലൂണിനു. ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കുന്നതിനു മേൽനോട്ടം എന്ന ഉയർന്ന പദവി വരെ എത്തിയ ലുൺ, അക്കാലത്ത് നടന്ന പല കൊട്ടാരം ഉപജാപങ്ങളിലും അട്ടിമറികളലും പങ്കാളിയായിരുന്നു. തൽഫലമായി ചക്രവർത്തിനി ഡെങ് സൂയ് (Consort Deng Sui)ഉടെ അടുത്ത ആളുമായിരുന്നു ലുൺ.
ബി.സി രണ്ടാം നൂറ്റാണ്ട് മുതൽക്കേ പേപ്പർ ചൈനയിൽ നിലവിലുണ്ടായിരുന്നു. എന്നാൽ മുള പയോഗിച്ചും പട്ട് ഉപയോഗിച്ചും ഒക്കെ ഉണ്ടാക്കിയിരുന്ന ഇത്തരം കടലാസ്സുകൾ ഭാരം കൊണ്ടും നിർമ്മാണ ചെലവ് കാരണവും പ്രചരിച്ചില്ല. അങ്ങനെയിരിക്കേ എ.ഡി. 105ലാണ് ലുൺ കടലാസ്സിന്റെ നിർമ്മാണം നടത്തുന്നത് എന്ന് അനുമാനിക്കപ്പെട്ടുവരുന്നു. എന്നാൽ കീഴാളരായ ഏതോ ആളുടെ കണ്ടുപിടിത്തം ലൂണിന്റെ പേരിലായതായിരിക്കാനും സാധ്യതയുണ്ട് എന്ന് കരുതവരുമുണ്ട്. കടലാസ് കടന്നലുകൾ (paper wasps) എന്ന ജീവികളുടെ കൂട് നിർമ്മാണം കണ്ടാണ് ലൂണിനു പേപ്പർ നിർമ്മിക്കാനുള്ള പ്രചോദനം ഉണ്ടായത് എന്ന് ഒരു ഐതിഹ്യമുണ്ട്.
സസ്യനാരുകൾ, തുണി, ചരട്, മരക്കഷണങ്ങൾ തുടങ്ങിയവ അരച്ച് വെള്ളത്തിൽക്കലക്കുകയും അങ്ങനെയുണ്ടാക്കിയ പൾപ്പിനെ അമർത്തി ജലം നീക്കം ചെയ്ത് ഉണക്കിയെടുക്കുന്ന പ്രക്രിയ ആണ് ലുൺ കണ്ടുപിടിച്ചത്.
ആധുനിക കാലത്ത് പേപ്പർ നിർമ്മാണ യന്ത്രങ്ങളും സാമഗ്രകികളിലും അതിസങ്കീർണ്ണതകൾ നിറഞ്ഞതാണെങ്കിലും അവ ചെയ്യുന്ന പ്രക്രിയ ഇന്നും ലൂണിന്റെ കണ്ടുപിടിത്തത്തോട് വളരെയേറെ അടുത്ത് തന്നെ നിൽക്കുന്നു.
ബഹുമതി- മരണം-മരണാന്തരം
തിരുത്തുകതന്റെ കണ്ടുപിടിത്തതിനു ജീവിതകാലത്ത് തന്നെ ലൂണിനു അംഗീകാരവും, പേരും, സമ്പത്തും ലഭിച്ചിരുന്നു. എന്നാൽ ചക്രവർത്തിനിയുടെ മരണത്തെതുടർന്ന് അധികാരമേറിയ ആൻ (emperor An) ചക്രവർത്തി പണ്ട് ലൂണിന്റെ കൊട്ടാരം ഉപജാപങ്ങൾക്ക് ഇരയായ വ്യക്തിയുടെ ചെറുമകനായിരുന്നു. സ്ഥാനാരോഹണം നടത്തിയ ശേഷം ലുണിനെ വിളിക്കാൻ ചക്രവർത്തി ആളയച്ചു. കുളിച്ച് അണിഞ്ഞൊരുങ്ങിയ ശേഷം ലുൺ വിഷം കുടിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
പിൽക്കാലത്ത് സായ് ലുൺ പിതൃആരാധനയ്ക്ക് (ancestor worship) പാത്രമാവുകയും സ്മാരക ക്ഷേത്രം അദ്ദേഹത്തിന്റെ പേരിൽ ഉയരുകയും ചെയ്തിട്ടുണ്ട്. പേപ്പർ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന നൂറു കണക്കിനു കുടുംബംങ്ങൾക്ക് അവിടം തീർതഥാടന കേന്ദ്രമായിരുന്നു.
വ്യാപനം/സ്വാധീനം
തിരുത്തുകഒന്നാം നൂറ്റാണ്ടിലുള്ള ഈ കണ്ടുപിടിത്തം മൂന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും സാമ്രാജ്യത്തിലുടനീളം വ്യാപിക്കുകയും, സാഹിത്യം, സാക്ഷരത എന്നിവ ജനകീയമാവാൻ കാരണമാവുകയും ചെയ്തു. ഏഴാം നൂറ്റാണ്ടിൽ കൊറിയ, വിയറ്റ്നാം, ജപ്പാൻ എന്നിവടങ്ങളിലും എട്ടാം ശതകത്തിൽ അറബികളിലേയ്ക്കും കടലാസ് എത്തി.
12ആം നുറ്റാണ്ടിൽ മാത്രമാണ് യൂറോപ്പ് പേപ്പർ ഉപയോഗിച്ച് തുടങ്ങുന്നത്. വളരെ പെട്ടെന്ന് തന്നെ വാർത്ത/ആശയ വിനിമയ മാർഗ്ഗമായി കടലാസ്സിനു പ്രധാന്യം സിദ്ധിച്ചു. സൊക്കാളാസിറ്റിക്ക് യുഗത്തിനു ഗതിവേഗം നൽകിയത് കടലാസ് ആണെന്ന് പറയപ്പെട്ടിട്ടുണ്ട്.
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ ഏഴാം സ്ഥാനം വഹിക്കുന്നത് സായ് ലുൺ ആണ്.