സായി കുമാർ
മലയാളചലച്ചിത്രവേദിയിലെ ഒരു നടനാണ് സായി കുമാർ. മലയാള സിനിമകളിൽ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലൻ കഥാപാത്രങ്ങൾക്കും സായികുമാർ ജീവൻ നൽകി.
സായ്കുമാർ | |
---|---|
ജനനം | കൊട്ടാരക്കര, കേരളം | 14 ഏപ്രിൽ 1963
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1977–present |
ജീവിതപങ്കാളി(കൾ) | പ്രസന്നകുമാരി (1988–2008) ബിന്ദു പണിക്കർ (2009–present) |
കുടുംബംതിരുത്തുക
അന്തരിച്ച പ്രശസ്ത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പുത്രനാണ് സായികുമാർ. കൊട്ടാരക്കരയുടെയും വിജയലക്ഷ്മി അമ്മയുടെയും എട്ടുമക്കളിൽ ഏക പുരുഷൻ സായികുമാറാണ്. മൂത്ത സഹോദരി ശോഭാ മോഹനും അഭിനേത്രിയാണ്. പ്രസന്നകുമാരിയായിരുന്നു സായികുമാറിന്റെ ആദ്യഭാര്യ. 1986-ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ വൈഷ്ണവി എന്നൊരു മകൾ അദ്ദേഹത്തിനുണ്ട്. 2008-ൽ ഈ ബന്ധം പരാജയപ്പെട്ടതിനെത്തുടർന്ന് 2009-ൽ പ്രമുഖ ചലച്ചിത്രനടിയായ ബിന്ദു പണിക്കരെ വിവാഹം ചെയ്തു.
അഭിനയവേദിതിരുത്തുക
ഒരു ബാലതാരമായി വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം സായി കുമാർ തുടങ്ങിയത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സിദ്ധിഖ് ലാലിന്റെ റാംജി റാവ് സ്പീക്കിംഗ് (1989) എന്ന സിനിമയിലാണ്. ഇതിൽ സായി കുമാറിന്റെ റോൾ ഒരു ഹാസ്യ കഥാപാത്രമായിരുന്നു. പക്ഷേ പിന്നീട് ഗൌരവമുള്ള കഥാ പാത്രങ്ങളെ അവതരിപ്പിച്ചും സായി കുമാർ തന്റെ കഴിവ് തെളിയിച്ചു. ദിലീപ് നായകനായ കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ വാസു എന്ന കഥാപാത്രം എടുത്തുപറയാവുന്ന ഒന്നാണ്.
അഭിനയിച്ച സിനിമകൾതിരുത്തുക
- റാംജി റാവ് സ്പീക്കിംഗ് (1989)
- സാന്ദ്രം (1990)
- രാജവാഴ്ച (1990)
- ഒരുക്കം (1990)
- ഇൻ ഹരിഹർ നഗർ (1990)
- ഈ കണ്ണികൂടി (1990)
- അനന്ത വൃത്താന്തം (1990)
- ഒളിയമ്പുകൾ
- തുടർക്കഥ (1991)
- സൗഹൃദം (1991)
- കിലുക്കാം പെട്ടി (1991)
- അരങ്ങ് (1991)
- വസുധ (1992)
- ഒരു കൊച്ചു ഭൂമികുലുക്കം (1992)
- മാന്ത്രികച്ചെപ്പ് (1992)
- ഏഴരപ്പൊന്നാന (1992)
- എല്ലാരും ചൊല്ലണ് (1992)
- ആയുഷ്കാലം (1992)
- കുലപതി (1993)
- ജേർണലിസ്റ്റ് (1993)
- ഇഞ്ചക്കാടൻ മത്തായി & സൺസ് (1993)
- പാളയം (1993)
- പിടക്കോഴി കൂവുന്ന നൂറ്റാണ്ട് (1994)
- ഗോത്രം (1994)
- മാന്നാർ മത്തായി സ്പീകിംഗ് (1995)
- കിരീടമില്ലാത്ത രാജാക്കന്മാർ (1996)
- ഹിറ്റ്ലർ (1996)
- ജനാധിപത്യം (1997)
- ഭൂപതി (1997)
- ദി ട്രൂത്ത് (1998)
- ഉസ്താദ് (1999)
- പല്ലാവൂർ ദേവനാരായണൻ (1999)
- ഇൻറിപെൻഡൻസ് (1999)
- ദി ഗോഡ് മാൻ (1999)
- ആയിരം മേനി (1999)
- വല്യേട്ടൻ (2000)
- ലൈഫ് ഈസ് ബ്യൂട്ടിഫുൾ (2000)
- ദാദാ സാഹിബ് (2000)
- രാക്ഷസരാജാവ് (2001)
- നഗരവധു (2001)
- കരുമാടിക്കുട്ടൻ (2001)
- സൂര്യചക്രം (2001)
- രാവണപ്രഭു (2001)
- വിദേശി നായർ സ്വദേശി നായർ (2002)
- താണ്ഡവം (2002)
- ശിവം (2002)
- ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ (2002)
- എന്റെ ഹൃദയത്തിന്റെ ഉടമ (2002)
- ചതുരംഗം (2002)
- നന്ദനം (2002)
- വസന്ത മാളിക (2003)
- പട്ടാളം (2003)
- മിഴി രണ്ടിലും (2003)
- വാർ ആന്റ് ലവ് (2003)
- അമ്മക്കിളിക്കൂട് (2003)
- ലീഡർ (2003)
- താളമേളം (2004)
- കൂട്ട് (2004)
- അഗ്നിനക്ഷത്രം (2004)
- സേതുരാമയ്യർ CBI (2004)
- സസ്നേഹം സുമിത്ര (2004)
- കേരള ഹൌസ് ഉടൻ വിലപ്പനക്ക് (2004)
- ഉദയം (2004)
- മയിലാട്ടം (2004)
- വേഷം (2004)
- ഫിംഗർ പ്രിന്റ് (2005)
- ചന്ദ്രോത്സവം (2005)
- പൌരൻ (2005)
- ഭരത് ചന്ദ്രൻ I.P.S (2005)
- നരൻ (2005)
- രാജമാണിക്യം (2005)
- മയൂഖം (2005)
- ദി ടൈഗർ (2005)
- ചിന്താമണി കൊലക്കേസ് (2006)
- ബൽറാം vs. താരാദാസ് (2006)
- പ്രജാപതി (2006)
- കീർത്തിചക്ര (2006)
- ചെസ്സ് (2006)
- ഭാർഗവചരിതം മൂന്നാം ഖണ്ടം (2006)
- മഹാസമുദ്രം (2006)
- ദി ഡോൺ (2006)
- പോത്തൻ വാവ (2006)
- ചക്കരമുത്ത് (2006)
- ബാബ കല്യാണി (2006)
- മായാവി (2007)
- ഫാസ്റ്റ് ട്രാക്ക് (2007)
- ആനന്ദഭൈരവി (2007)
- ചോട്ട മുംബൈ (2007)
- രൌദ്രം (2008)
- ട്വെന്റി 20 (2008)
- കുട്ടി സ്രാങ്ക് (2008)