സായി ഭോസ്‌ലേ

(സായിബായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മറാഠ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജി മഹാരാജിന്റെ ആദ്യഭാര്യയും റാണിയുമായിരുന്നു സായി ഭോസ്ലേ (1633 - 5 സെപ്റ്റംബർ 1659) [1]. ശിവാജിയുടെ പിന്തുടർച്ചക്കാരനും രണ്ടാമത്തെ ഛത്രപതിയുമായ സാംബാജിയുടെ മാതാവുമായിരുന്നു ഇവർ

സായിബായി
സായിബായി, ചിത്രകാരന്റെ ഭാവനയിൽ, 2012[1]
ജീവിതപങ്കാളി ശിവാജി
മക്കൾ
സക്കുബായി നിംബാൽകർ
രനുബായ് ജാധവ്
അംബികാഭായ് മഹാഡിക്
സാംബാജി
രാജവംശം നിംബാൽകർ
ഭോസലേ
പിതാവ് മുധോജി റാവു നായിക്ക് നിംബാൽക്കർ
മാതാവ് രേവുബായി
മതം ഹിന്ദു

കുടുംബം

തിരുത്തുക

പവാർ രാജവംശത്തിന്റെ കാലം മുതൽക്ക് ഫാൽട്ടൺ ഭരണാധികാരികളായിരുന്ന നിംബാൽക്കർ കുടുംബത്തിലാണ് സായി ജനിച്ചത്. ഡെക്കാൺ സുൽത്താനത്തുകളുടെയും മുഗൾ സാമ്രാജ്യത്തിന്റെയും കാലഘട്ടത്തിൽ ഇവർ സാമന്തരായി സേവിച്ചിരുന്നു [2]. ഫാൽട്ടണിലെ പതിനഞ്ചാം രാജാവായ മൂഡ്ജീരിയോ നായിക് നിംബാൽക്കറുടെയും, രേവുബായിയുടെയും മകളാണ് സായിബായി. പതിനാറാമത്തെ രാജ, ബാലാജി റാവു നായിക്ക് നിംബാൽക്കറുടെ സഹോദരിയായിരുന്നു. അമ്മ രേവുബായി ഷിർക്കെ കുടുംബത്തിൽ നിന്നാണ്.

1640 മെയ് 16ന് പൂനെയിലെ ലാൽ മഹലിൽ വെച്ച് സായിയും ശിവാജിയും ബാല്യത്തിൽ തന്നെ വിവാഹിതരായിരുന്നു. ഈ വിവാഹത്തിന് ശിവാജിയുടെ അമ്മ ജിജാബായി ആയിരുന്നു മുൻകൈ എടുത്തത്. പക്ഷേ, ശിവജിയുടെ അച്ഛൻ, ഷഹാജി, അദ്ദേഹത്തിന്റെ സഹോദരന്മാർ, സാംബാജി, ഏകോജി എന്നിവർ ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. പിന്നീട് ഷഹാജി തന്റെ പുതിയ മരുമകൾ ശിവജി, അമ്മ ജിജാബായി എന്നിവരെ ബാംഗ്ലൂരിലേക്ക് വിളിപ്പിക്കുകയും തന്റെ രണ്ടാമത്തെ ഭാര്യ തുക്കാബായിക്കൊപ്പം താമസിക്കുകയും ചെയ്തു [3]. സായിബായിയും ശിവാജിയും പരസ്പരം വളരെ സ്നേഹത്തിലും അടുപ്പത്തിലുമായിരുന്നു കഴിഞ്ഞത്. ജ്ഞാനിയായ സ്ത്രീയും ശിവാജിക്ക് വിശ്വസ്തയായ ഒരു കൂട്ടാളിയുമായിരുന്നു അവർ. സുന്ദരിയും സൗമ്യയും നിസ്സ്വാർത്ഥയുമായ ഒരു സ്ത്രീയായിട്ടാണ് എല്ലാ വിവരണങ്ങളിലും സായിബായി വിശേഷിപ്പിക്കപ്പെട്ടത്. രാജ്യകാര്യങ്ങളിലും വീട്ടുകാര്യങ്ങളിലും അവർ ശ്രദ്ധചെലുത്തി. ശിവജിയെ ഒരു അഭിമുഖത്തിനായി ബിജാപ്പൂർ രാജാവായ മുഹമ്മദ് ആദിൽ ഷാ ക്ഷണിച്ച വേളയിൽ സായിബായി ഒരു ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു [4].

പത്തൊമ്പത് വർഷത്തെ ദാമ്പത്യ കാലത്ത് സായ്ബയും ശിവാജിയും നാല് കുട്ടികളുടെ മാതാപിതാക്കളായി. സവഭർബായ് (സക്കുബായ), രൺബായി, അംബികാഭായ് എന്നീ പെണ്മക്കളും നാലാമതായി സംബാജി എന്ന് പുത്രനും. ശിവാജിയുടെ മൂത്ത പുത്രനായ സംബാജി അദ്ദേഹത്തിന്റെ അനന്തരാവകാശിയും പിൽക്കാലത്ത് രണ്ടാമത്തെ ഛത്രപതിയുമായി.

1657-ൽ സംബാജിയുടെ ജനനത്തെ തുടർന്ന് സായിബായിയുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. 1659-ൽ രാജ്ഗഡ് കോട്ടയിൽ വച്ച് അവർ മരണത്തിന് കീഴടങ്ങി. അവരുടെ മരണം ശിവാജിയെ വല്ലാതെ ഉലച്ചിരുന്നു. രാഷ്ട്രീയ തീരുമാനങ്ങളാൽ വീണ്ടും പല വിവാഹങ്ങളും കഴിച്ചുവെങ്കിലും തന്റെ മരണം വരെ ശിവാജിയുടെ പ്രിയപത്നിയായിരുന്നു സായിബായി. ശിവാജി തന്റെ മരണക്കിടക്കയിൽ അവസാനം ഉച്ചരിച്ച വാക്ക് “സായി” എന്നായിരുന്നു എന്ന് പറയപ്പെടുന്നു [1].

  1. 1.0 1.1 1.2 Tare, Kiran (June 16, 2012). "First-ever portrait of Shivaji's queen to be unveiled soon". India Today. Retrieved February 27, 2013.
  2. Katamble, V.D. (2003). Shivaji the Great. Pune: Dattatraya Madhukar Mujumdar, Balwant Printers. p. 36. ISBN 9788190200004.
  3. Rana, Bhawan Singh (2004). Chhatrapati Shivaji (1st ed.). New Delhi: Diamond Pocket Books. p. 19. ISBN 9788128808265.
  4. Kulkarni, A. R. (1996). Medieval Maratha country (in ഇംഗ്ലീഷ്) (1. publ. ed.). [New Delhi: Books & Books]. p. 20. ISBN 9788185016498.
"https://ml.wikipedia.org/w/index.php?title=സായി_ഭോസ്‌ലേ&oldid=4071514" എന്ന താളിൽനിന്ന് ശേഖരിച്ചത്