ജപ്പാനിലെ അഞ്ചാമത്തെ വലിയ നഗരവും ഹൊക്കൈഡൊ ദ്വീപിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് സാപ്പൊറൊ (札幌市 Sapporo-shi?, listen). ഏഷ്യയിലെ ആദ്യ ശീതകാല ഒളിമ്പിൿസ് 1972-ൽ നടത്തിയത് ഇവിടെയാണ്.

സാപ്പൊറൊ (札幌市)
City of Sapporo[1]
പതാക സാപ്പൊറൊ (札幌市)
Flag
Location of സാപ്പൊറൊ (札幌市)
Location of Ishikari Subprefecture in Hokkaido
രാജ്യംജപ്പാൻ
പ്രദേശംഹൊക്കൈഡൊ
ഉപ പ്രവിശ്യഇഷികാരി
ഭരണസമ്പ്രദായം
 • മേയർKatsuhiro Akimoto
വിസ്തീർണ്ണം
 • ആകെ1,121.12 ച.കി.മീ.(432.87 ച മൈ)
ജനസംഖ്യ
 (June 30, 2013)
 • ആകെ19,18,096
 • ജനസാന്ദ്രത1,710/ച.കി.മീ.(4,400/ച മൈ)
സമയമേഖലUTC+9 (ജപ്പാൻ സ്റ്റാൻഡേർഡ് സമയം)
പുഷ്പംLily of the valley
വൃക്ഷംലൈലാക്ക്
പക്ഷികുയിൽ
വെബ്സൈറ്റ്www.city.sapporo.jp

ചരിത്രം

തിരുത്തുക
 
1891-ലെ നഗരപദ്ധതി
 
പഴയ സർക്കരാപ്പീസ്
 
സാപ്പൊറൊ നഗരത്തിൽ ഹൊക്കൈഡോ സർവ്വകലാശാല

ഐനു ഗോത്രവർഗ്ഗക്കാർ താമസിച്ചിരുന്ന സാപ്പൊറൊ ഗ്രാമത്തിനടുത്ത് ജപ്പാനിലെ മെയ്ജി സാമ്രാജ്യം 1866-ൽ ഒരു കനാൽ നിർമ്മിച്ചു. പുതുതായി വന്ന കുടിയേറ്റക്കാരെ ഉൾപ്പെടുത്തി 1868-ൽ സാപ്പൊറൊ നഗരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1870 മുതൽ 1882 വരെ ഒരു വികസന കമ്മീഷന്റെ മേൽനോട്ടത്തിൽ ഈ നഗരം വളർന്നു. കിഴക്കൻ ഏഷ്യൻ ശൈലിയിൽ നെടുകേയും കുറുകേയുമുള്ള പാതകൾ നഗരത്തെ ചതുരങ്ങളായി തിരിച്ചു.

1918-ൽ ഒരു സ്ട്രീറ്റ്കാർ (ട്രാം) ശൃംഖലയും ഹൊക്കൈഡൊ ഇംപീരിയൽ സർവ്വകലാശാലയും നിർമ്മിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ (1945 ജൂലൈ 14-15) അമേരിക്കൻ വിമാനങ്ങൾ സാപ്പൊറൊയിൽ 889 ടൺ ബോംബുകളിട്ടു. നൂറ്റിത്തൊണ്ണൂറ് പേർ മരിക്കുകയും 78,000 പേർക്ക് വീട് നഷ്ടമാവുകയും ചെയ്തു. നഗരത്തിന്റെ 17.5 ശതമാനം യുദ്ധത്തിൽ കത്തിനശിച്ചു. 1971-ൽ സാപ്പൊറൊ മുനിസിപ്പൽ സബ്വേ തുറന്നു. അടുത്ത വർഷം ശീതകാല ഒളിമ്പിക്സ് സപ്പൊറൊയിൽ നടത്തപ്പെട്ടു.

കാലാവസ്ഥ

തിരുത്തുക

ആഗസ്റ്റ് മാസത്തിലെ ഉയർന്ന താപനില 26.4-ഉം ജനുവരിയിലെ താഴ്ന്ന താപനില -0.6-ഉമാണ്. വർഷം 110 സെന്റീമീറ്റർ മഴയും 596 സെന്റീമീറ്റർ മഞ്ഞും ലഭിക്കുന്നു. നവംബർ മുതൽ ഏപ്രിൽ വരെയാണ് മഞ്ഞ് വീഴുന്നത്. സാപ്പൊറൊയുടെ തെക്ക്, പടിഞ്ഞാറ് ദിക്കുകളിൽ കുന്നുകളുണ്ട്.[2] [3] [4] [5]

സമ്പദ്ഘടന

തിരുത്തുക

വിനോദസഞ്ചാരം, ഐ. ടി. എന്നിവയുൾപ്പെട്ട സേവന മേഖലയാണ് സമ്പദ്ഘടനയുടെ നട്ടെല്ല്. ഭക്ഷണവസ്തുക്കൾ, സ്റ്റീൽ, ലോഹങ്ങൾ, പേപ്പർ, യന്ത്രങ്ങൾ, മദ്യം എന്നിവ നിർമ്മിക്കപ്പെടുന്നു. 2006-ൽ 1.4 കോടി വിനോദസഞ്ചാരികളാണ് സാപ്പൊറൊ സന്ദർശിച്ചത്.[6]

വിദ്യാഭ്യാസം

തിരുത്തുക

ഹൊക്കൈഡൊ സർവ്വകലാശാല, ഹൊക്കൈഡൊ വിദ്യാഭ്യാസ സർവ്വകലാശാല എന്നിവ ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. സാപ്പൊറൊ മെഡിക്കൽ സർവ്വകലാശാലയും സാപ്പൊറൊ സിറ്റി സർവ്വകലാശാലയും സർക്കർ നടത്തുന്നു. സാപ്പൊറൊ സർവ്വകലാശാല, സാപ്പൊറൊ അന്തർദേശീയ സർവ്വകലാശാല, ഫുജി വനിതാ സർവ്വകലാശാല, ഹൊക്കൈഡൊ വൈദ്യശാസ്ത്ര സർവ്വകലാശാല തുടങ്ങിയവ സ്വാശ്രയ വിദ്യാലയങ്ങളാണ്.

ബസ്സുകൾക്ക് പുറമേ ഒരു സ്റ്റ്രീറ്റ്കാർ (ട്രാം) പാതയും മൂന്ന് തീവണ്ടി പാതകളും മൂന്ന് രബ്ബർ ടയർ മെട്രോ (സബ്വേ) പാതകളുമുണ്ട്. രണ്ട് വിമാനത്താവളങ്ങളുമുണ്ട്. ഇവയിൽ അന്താരാഷ്ട്ര വിമാനത്താവളം 30 കിലോമീറ്റർ (അതിവേഗ റെയിൽപ്പാതയിൽ 40 മിനിട്ട്) അകലെയാണ്. വിമാനത്താവളത്തിൽനിന്നും ബസ്സുകൾ നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലേക്ക് ഓടുന്നു.

2001-ൽ നിർമ്മിച്ച സാപ്പൊറൊ ഡോം ആണ് 'ഹൊക്കൈഡോ കൺസഡോൾ സാപ്പൊറൊ' എന്ന ഫുട്ബോൾ ടീമിന്റെയും 'ഹൊക്കൈഡോ നിപ്പോൺ ഹാം ഫൈറ്റേഴ്സ്' എന്ന ബേസ്ബോൾ ടീമിന്റെയും ഹോം ഗ്രൗണ്ട്. 1940-ലെ ശീതകാല ഒളിമ്പിൿസ് സാപ്പൊറൊയിൽ നടത്താൻ ഇരുന്നതാണ്. എന്നാൽ ജപ്പാനും ചൈനയും തമ്മിലുള്ള യുദ്ധം കാരണം ഇത് ഉപേക്ഷിക്കേണ്ടി വന്നു. 1972-ലെ ശീതകാല ഒളിമ്പിക്സ് സാപ്പൊറൊയിൽ നടത്തുകയുണ്ടായി. 2002-ലെ ഫുട്ബോൾ ലോകകപ്പിലെ ചില മത്സരങ്ങളും ഇവിടെ നടന്നു. 2006-ലെ ലോക ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിനും 2007-ലെ സ്കീയിങ് ചാമ്പ്യൻഷിപ്പിനും സാപ്പൊറൊ വേദിയായി. രണ്ട് ഏഷ്യൻ ശീതകാല ഗെയിംസും സാപ്പൊറൊയിൽ നടത്തിയിട്ടുണ്ട്. സാപ്പൊറൊയിൽ വൻ ജനപ്രീതിയുള്ള കായികവിനോദമാണ് സ്കീയിങ്. പല വിദ്യാലയങ്ങളിലും ഇത് ഒരു വിഷയമായിത്തന്നെ പഠിപ്പിക്കുന്നു.

എല്ലാ വർഷവും ഫെബ്രുവരിയിൽ 'മഞ്ഞ് ഉത്സവം' നടത്തുന്നു. രണ്ട് കോടിയോളം ആളുകളാണ് ഇത് കാണാൻ എത്തുന്നത്.[7] മെയ് മാസം ലൈലാക്ക് ഉത്സവവും ആഘോഷിക്കപ്പെടുന്നു.

അവലമ്പം

തിരുത്തുക
  1. City of Sapporo. "City of Sapporo". 札幌市.
  2. (in Japanese) 気象庁 | 平年値(年・月ごとの値)
  3. "気象庁 / 平年値(年・月ごとの値)". Japan Meteorological Agency. Retrieved December 17, 2014.
  4. 気象庁 / 平年値(年・月ごとの値) (in Japanese). Japan Meteorological Agency. Retrieved December 17, 2014.{{cite web}}: CS1 maint: unrecognized language (link)
  5. 観測史上1~10位の値( 年間を通じての値) (in Japanese). Japan Meteorological Agency. Retrieved December 17, 2014.{{cite web}}: CS1 maint: unrecognized language (link)
  6. Tourism Statistics of Sapporo, 2006, p.11 Archived 2007-10-25 at the Wayback Machine. (pdf file)
  7. Tourism Statistics of Sapporo Archived 2007-10-25 at the Wayback Machine., 2006, p.29 (pdf file)
"https://ml.wikipedia.org/w/index.php?title=സാപ്പൊറൊ&oldid=3647047" എന്ന താളിൽനിന്ന് ശേഖരിച്ചത്