മൈലാപ്പൂർ പള്ളി
ഇന്ത്യയിൽ തമിഴ്നാട്ടിലെ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ബസിലിക്കയാണ് മൈലാപ്പൂർ പള്ളി അഥവാ മൈലാപ്പൂർ സാന്തോം ബസിലിക്ക. ഇതൊരു ദേശീയ തീർത്ഥാടന കേന്ദ്രവുമാണ്. ഗോഥിക്ക് രീതിയിലാണ് പള്ളിയുടെ നിർമ്മിതി. വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലായാണ് ഈ ദേവാലയം പണിതുയർത്തിയിരിക്കുന്നത് [1]. വിശുദ്ധരുടെ കല്ലറയ്ക്കു തൊട്ടു മുകളിൽ പണിതിരിക്കുന്ന ലോകത്തെ മൂന്നു ക്രൈസ്തവദേവാലയങ്ങളിൽ ഒന്നാണ് ഇത്. മറ്റുള്ളവ:-(1) സെന്റ്. ജെയിംസ് ബസിലിക്ക, (2) സെന്റ്. പീറ്റേഴ്സ് ബസിലിക്ക റോം.
Santhome സാന്തോം | |
---|---|
neighbourhood | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ജില്ല | ചെന്നൈ |
മെട്രോ | ചെന്നൈ |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 600004 |
ഐതിഹ്യം
തിരുത്തുകയേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമാശ്ലീഹാ എ.ഡി. 72-ൽ ഭാരതത്തിൽ വച്ച് മരണമടഞ്ഞതായും, ഇദ്ദേഹത്തിന്റെ കല്ലറയ്ക്കു മുകളിലായാണ് ഈ ദേവാലയം പണിതുയർത്തിയിരിക്കുന്നതെന്നാണ് വിശ്വാസം. പള്ളിക്കു സമീപം കടലിനോട് ചേർന്ന് മരത്തിൽ പണിതീർത്ത ഒരു തൂണുണ്ട്. ഇതും തോമാശ്ലീഹാ സ്ഥാപിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2006-07-03 at the Wayback Machine.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-02. Retrieved 2011-01-05.