പ്രധാനമായും കോട്ട്സ് ദ്വീപിലും വാൽറസ് ദ്വീപിന്റെ പരിസരങ്ങളിലും അതുപോലെ ഹഡ്‌സൺ ഉൾക്കടലിലെ സതാംപ്ടൺ ദ്വീപിലും മിക്കവാറും ഒറ്റപ്പെട്ടു താമസിച്ചിരുന്ന ഒരു ഇന്യൂട്ട് ഗ്രൂപ്പായിരുന്നു സാഡ്‌ലർമ്യൂട്ട്.[2] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വരെ നിലനിന്നിരുന്ന അവർ ഇന്യൂട്ടുകളിൽനിന്ന് തികച്ചും തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരവും ഭാഷയും സംരക്ഷിച്ചിരുന്നതിനാൽ ഡോർസെറ്റ് സംസ്കാരത്തിന്റെ[3] അവസാന അവശിഷ്ടങ്ങളാണെന്ന് ചിലർ കരുതിയിരുന്നു. അവരുടെ സംസ്കാരിക, പ്രാദേശിക പാരമ്പര്യങ്ങളിൽ ഡോർസെറ്റ്, തുലെ സമൂഹങ്ങളുടെ സംയോജിത ഘടകങ്ങൾ കാണിക്കുന്നുവെന്ന് തോന്നുമെങ്കിലും,[4] ജനിതക പഠനങ്ങൾ സൂചിപ്പിക്കുന്നത് അവർ ഡോർസെറ്റ് മിശ്രപാരമ്പര്യം പ്രകടമാക്കുന്നില്ലെന്നും ഒരു അദ്വിതീയമായ ഇന്യൂട്ട് വംശപരമ്പര തെളിയിക്കുന്നുവെന്നുമാണ്. പലരും സാംസ്കാരിക വ്യത്യാസമെന്ന നിഗമനത്തിലെത്തുന്നത് ഇന്യൂട്ടുകളുടെ പ്രധാന ഭൂപ്രദേശത്തിൽ നിന്നുള്ള അവരുടെ ഒറ്റപ്പെടൽ മൂലമാണെന്നാണ് കരുതപ്പെടുന്നത്.[5] സാഡ്‌ലർമ്യൂട്ടുകൾ ജനിതകപരമായി തുലെ ആണെന്ന് കണ്ടെത്തിയ 2015 ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിൽ, അവർ ശിലാ സാങ്കേതികവിദ്യ പോലുള്ള ഡോർസെറ്റ് സാംസ്കാരിക സവിശേഷതകൾ എങ്ങനെയോ സ്വന്തമാക്കിയിരുന്നുവെന്നാണ്. പരസ്പരവിവാഹം പോലുള്ള വ്യക്തമായ ജനിതക മിശ്രണത്തിന്റെ അഭാവത്തിൽ അവർ ഡോർസെറ്റ് സാങ്കേതികവിദ്യ എങ്ങനെ സ്വന്തമാക്കി എന്നത് ഇന്നും ഒരു രഹസ്യമായി തുടരുന്നു.[6]

സാഡ്‌ലർമ്യൂട്ട്

ഒരു സാഡ്‌ലർമ്യൂട്ട് ആദിവാസി വീർപ്പിച്ച വാൽറസ് തൊലിയിൽ തുഴഞ്ഞ് സഞ്ചരിക്കുന്നു (1830)[1]
Regions with significant populations
കാനഡ
Languages
Undetermined
Religion
Possibly shamanism
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Dorset culture, other Inuit, Aleuts, Yupiks
  1. Bumsted, J.M (2007). A History of the Canadian Peoples (3 ed.). Oxford University Press. p. 6. ISBN 978-0-19-542349-5.
  2. Briggs, Jean L.; J. Garth Taylor. "The Canadian Encyclopedia: Sadlermiut Inuit". Historica Foundation of Canada. Archived from the original on 2014-02-26. Retrieved 2008-03-21.
  3. Petrone, Penny (1988). Northern Voices: Inuit Writing in English. University of Toronto Press. pp. 12–14. ISBN 978-0-8020-7717-2.
  4. "The People Arrive". The Free Library. 1999-03-01. Retrieved 2008-03-22.
  5. "No Descendants Are Left From the First Eskimos". Live Science. 2014-08-28. Retrieved 2015-09-21.
  6. Raghavan, Maanasa; DeGiorgio, Michael; Albrechtsen, Anders; Moltke, Ida; Skoglund, Pontus; Korneliussen, Thorfinn S.; Grønnow, Bjarne; Appelt, Martin; Gulløv, Hans Christian (2014-08-29). "The genetic prehistory of the New World Arctic". Science (in ഇംഗ്ലീഷ്). 345 (6200): 1255832. doi:10.1126/science.1255832. ISSN 0036-8075. PMID 25170159.
"https://ml.wikipedia.org/w/index.php?title=സാഡ്‌ലർമ്യൂട്ട്&oldid=3809032" എന്ന താളിൽനിന്ന് ശേഖരിച്ചത്