സാംസങ് ഗാലക്സി നോട്ട് 9
സാംസങ് ഗാലക്സി നോട്ട് 9 സാംസങ് ഇലക്ട്രോണിക്സ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത് പുറത്തിറക്കിയ സാംസങ് നോട്ട് സീരീസിലുള്ള ആൻഡ്രോയിഡ് ഫാബ്ലറ്റ് സ്മാർട്ട് ഫോണാണ്. 2018 ആഗസ്റ്റ് ഒമ്പതിന് സാംസങ് ഗാലക്സി നോട്ട് 8-ന്റെ പിൻമുറക്കാരനായി നോട്ട് 9 അവതരിപ്പിച്ചു.[1][2][3]
ബ്രാൻഡ് | സാംസങ് ഗാലക്സി നോട്ട് |
---|---|
നിർമ്മാതാവ് | സാംസങ് ഇലക്ട്രോണിക്സ് |
ശ്രേണി | സാംസങ് ഗ്യാലക്സി നോട്ട് |
പ്രവർത്തിക്കുന്ന നെറ്റ്വർക്കുകൾ | |
പുറത്തിറങ്ങിയത് | 9 ഓഗസ്റ്റ് 2018 |
ലഭ്യമായ രാജ്യങ്ങൾ | 24 ആഗസ്ത് 2018 |
മുൻഗാമി | സാംസങ് ഗാലക്സി നോട്ട് 8 |
ബന്ധപ്പെട്ടവ | സാംസങ് ഗാലക്സി എസ്9 |
തരം | ഫാബ്ലറ്റ് |
ആകാരം | Slate |
ഓപ്പറേറ്റിങ് സിസ്റ്റം | ആൻഡ്രോയിഡ് ഓറിയോ 8.1 with സാംസങ് എക്സ്പീരിയൻസ് 9.5 |
ചിപ്സെറ്റ് | ക്വാൽകോം സ്നാപ്ഡ്രാഗൺ 845 (യുഎസിലും ചൈനയിലും) സാംസങ് എക്സിനോസ് 9810 (യുഎസിനും ചൈനയ്ക്കും പുറത്ത്) |
സി.പി.യു. | എക്സിനോസ്: Octa-core (4x2.7 GHz മോംഗൂസ് M3 & 4x1.8 GHz കോർടെക്സ്-A55) സ്നാപ്ഡ്രാഗൺ: Octa-core (4x2.8 GHz ക്രയോ 385 ഗോൾഡ് & 4x1.7 GHz ക്രയോ 385 സിൽവർ) |
ജി.പി.യു. | എക്സിനോസ്: Mali-G72 MP18 സ്നാപ്ഡ്രാഗൺ: അഡ്രെനോ 630 |
മെമ്മറി | 6 ജി.ബി (128 ജി.ബി മോഡൽ), 8 ജി.ബി (512 ജി.ബി മോഡൽ) |
ഇൻബിൽറ്റ് സ്റ്റോറേജ് | 128 GB or 512 GB UFS 2.1 |
മെമ്മറി കാർഡ് സപ്പോർട്ട് | 512 ജിബി വരെ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട്. |
ബാറ്ററി | 4000 mAh (ഊരിമാറ്റാൻ സാധിക്കാത്ത) |
ഇൻപുട്ട് രീതി | സെൻസറുകൾ:
ആക്സിലറോമീറ്റർ ബാരോമീറ്റർ ഫിംഗർപ്രിൻറ് സ്കാനർ (പിറകുവശം ഘടിപ്പിച്ചിരിക്കുന്ന) ഐറിസ് സ്കാനർ ജിയോമാഗ്നറ്റിക് സെൻസർ ജൈറോസ്കോപ്പ് ഹാൾ സെൻസർ പ്രോക്സിമിറ്റി സെൻസർ ഹാർട്ട്റേറ്റ് ആൻഡ് ബ്ലഡ്പ്രഷർ സെൻസർ മറ്റുള്ളവ:
എസ്-പെൻ |
സ്ക്രീൻ സൈസ് |
|
പ്രൈമറി ക്യാമറ | Dual 12 MP (1.4 μm, f/1.5/2.4) + 12 MP ((1.0 μm), f/2.4), Dual OIS, 4K at 30 or 60 fps (limited to 5 min)[1], QHD at 30 fps, 1080p at 30 or 60 fps, 720p at 30 fps and slow motion at 960 fps |
സെക്കന്ററി ക്യാമറ | 8 MP (1.22 μm, f/1.7), autofocus |
കണക്ടിവിറ്റി | Wi-Fi 802.11 a/b/g/n/ac (2.4/5GHz), VHT80, MU-MIMO, 1024-QAM Bluetooth 5.0 (LE up to 2Mbps), ANT+, USB-C, 3.5mm headphone jack, NFC, location (GPS, Galileo, GLONASS, BeiDou) |
ചരിത്രം
തിരുത്തുകഗാലക്സി നോട്ട് 9 ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ എസ്-പെന്നിന്റേതുൾപ്പെടെ ഏതാനും ചില സവിശേഷതകൾ ചോർന്നിരുന്നു.[4] 2018 ജൂൺ 27ന് സാംസങ് തങ്ങളുടെ അടുത്ത "അൺപാക്ക്ഡ്" ഈവന്റിന്റെ ക്ഷണപത്രിക സ്വർണ്ണനിറത്തിലുള്ള എസ്-പെൻ ചിത്ര സഹിതം അയച്ചു തുടങ്ങി.
സവിശേഷതകൾ
തിരുത്തുകഹാർഡ്വെയർ
തിരുത്തുകഎസ്-പെൻ
തിരുത്തുകബ്ലൂട്ടൂത്ത് സൗകര്യത്തോടുകൂടിയാണ് ഇത്തവണ നോട്ട് 9-ന്റെ എസ്-പെൻ പുറത്തിറക്കിയിരിക്കുന്നത്. ഒപ്പം ഗാലറി, ക്യാമറ, മ്യൂസിക് തുടങ്ങിയ ഏതാനും ചില ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാൻ സാധിക്കുന്ന പുതിയ സവിശേഷത നോട്ട് 9-ന്റെ എസ്-പെന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബ്ലൂട്ടൂത്ത് ഫീച്ചറുകൾക്കായി എസ്-പെന്നിൽ ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഫോണിന്റെ അകത്തുനിന്ന് 40 സെക്കന്റ് ചാർജ് ചെയ്താൽ 30 മിനിറ്റോളം ഉപയോഗിക്കാൻ (അല്ലെങ്കിൽ 200 ക്ലിക്കുകൾ) സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.[5]
സോഫ്റ്റ്വെയർ
തിരുത്തുകനോട്ട് 9 ആൻഡ്രോയിഡ് ഓറിയോ 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സാംസങ് എക്സ്പീരിയൻസ് 9.5 യൂസർ ഇന്റർഫേസിൽ പുറത്തിറങ്ങുകയും, ഇപ്പോൾ ആൻഡ്രോയിഡ് 10 ഒൺ യു ഐ 2.1 യൂസർ ഇന്റർഫേസിൽ പ്രവർത്തിക്കുന്നു.
ലഭ്യത
തിരുത്തുകആഗസ്റ്റ് 20-നാണ് സാംസങ് ഗാലക്സി നോട്ട് 9 ഇന്ത്യൻ വിപണിയിൽ ലഭ്യമാവുക. ഒരേസമയം ഇരട്ട സിംകാർഡോ അല്ലെങ്കിൽ ഒരു സിം കാർഡും ഒരു മെമ്മറി കാർഡും ഇടാവുന്ന ഹൈബ്രിഡ് സിം-സ്ലോട്ടോട് കൂടിയാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുക. മിഡ് നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ, മെറ്റാലിക് കോപ്പർ എന്നീ നിറങ്ങളിൽ ലഭിക്കും. നോട്ട് 9-ന്റെ രണ്ട് വേർഷനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. 6 ജിബി റാമും ഒപ്പം 128 ജിബി ആന്തരിക മെമ്മറിയുള്ള ഒരു വേർഷനും, 8 ജിബി റാമും കൂടെ 512 ജിഗാബൈറ്റ് ആന്തരിക മെമ്മറിയുള്ള മറ്റൊരു വേർഷനുമാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുക.
അവലംബം
തിരുത്തുക- ↑ "Samsung reportedly plans Galaxy Note 9 announcement on August 9th". The Verge. Retrieved 2018-06-04.
- ↑ "Galaxy Note 9 Release Date and Features Revealed". Tom's Guide (in ഇംഗ്ലീഷ്). 2018-06-02. Retrieved 2018-06-04.
- ↑ Snelling, David (2018-06-03). "Galaxy Note 9 release revealed and this is date Samsung fans should put in their diary". Express.co.uk (in ഇംഗ്ലീഷ്). Retrieved 2018-06-04.
- ↑ "Samsung Galaxy Note9 specs and features revealed in detailed hands-on".
- ↑ "Galaxy Note9 S Pen - Stylus Pen with Android Remote Control | Samsung US". Samsung Electronics America (in ഇംഗ്ലീഷ്). Retrieved 2018-08-10.