സാംബ സോഫ്റ്റ്‌വെയർ
ആന്ഡ്രൂ ട്രിഡ്ഗെൽ എന്ന പ്രോഗ്രാമർ വികസിപ്പിച്ചതും SMB/CIFS നെറ്റ്‌വർക്ക് പ്രോട്ടോക്കോളിന്റെ ഭാഗമായ സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് സാംബ. ഇവ യുണിക്സ് സിസ്റ്റങ്ങളെ വിൻഡോസ് സിസ്റ്റങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. സാംബയുടെ മൂന്നാം പതിപ്പിൽ മൈക്രോസൊഫ്റ്റ് വിൻഡോസ് ക്ലയിന്റുകളിൽ ഫയൽ കൈമാറ്റത്തിനായും പ്രിന്റ് സർവീസുകൾക്കും ഇവ സെർവർ ഡൊമൈനായി പ്രവർത്തിക്കുന്നു, ഇവയുടെ ബന്ധപ്പെടലും സാധ്യമാക്കുന്നു. പ്രൈമറി ഡൊമൈൻ കണ്ഡ്രോളറായോ ഡൊമൈൻ അഗമായോ ഇവ പ്രവർത്തിക്കുന്നു. ആക്ടീവ് ഡൊമൈന്റെ ഭാഗമായും ഇതിന് പ്രവർത്തിക്കുവാൻ കഴിയും. സാംബ യുണിക്സ് സിസ്റ്റങ്ങലിലും യുണിക്സ് പോലുള്ള പതിപ്പുകളായ GNU/Linux, Solaris, AIX ബി.എസ്.ഡി പതിപ്പായ ആപ്പിളിന്റെ Mac OS X സെർവറുകളിലും പ്രവർത്തിക്കും. സാംബ ഇപ്പോൾ അടിസ്ഥാന ഘടകമായി എല്ലാ യുണിക്സ് അഥിഷ്ഠിത ഓപറേറ്റിങ്ങ് സിസ്റ്റങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നു. സാംബ എന്ന പേര് വന്നത് SMB (Server Message Block) എന്ന മൈക്രോസൊഫ്റ്റ് വിൻഡോസ് അടിസ്ഥാന പ്രോട്ടോക്കോളിൽ നിന്നാണ്.
ആദ്യപതിപ്പ് | 1992[1] |
---|---|
Stable release | 3.6.0
/ ഓഗസ്റ്റ് 9, 2011 |
റെപോസിറ്ററി | |
ഓപ്പറേറ്റിങ് സിസ്റ്റം | Multiplatform |
തരം | Network file system |
അനുമതിപത്രം | GNU General Public License version 3 |
വെബ്‌സൈറ്റ് | www.samba.org |
അവലംബം
തിരുത്തുക- ↑ "10 years of Samba". Retrieved 12 ഓഗസ്റ്റ് 2011.
പുറം കണ്ണികൾ
തിരുത്തുക- Official websites:
- ഔദ്യോഗിക സാംബ വെബ്‌സൈറ്റ്
- How Samba was written
- http://us1.samba.org/samba/tng.html Article on Samba-TNG from Andrew Tridgell (Oct. 2000)
- "Using Samba Archived 2017-11-05 at the Wayback Machine."-E-book (Published by O'Reilly as ISBN 0-596-00256-4)
- Other:
- Samba-3 by Example, book licensed under the OPL
- A history of Samba, written in 1994 Archived 2011-07-17 at the Wayback Machine., by Andrew Tridgell
- Samba-TNG project homepage Archived 2006-10-10 at Archive.is
- Coverage on the Samba code fork Archived 2005-03-23 at the Wayback Machine. from ZDNet