മുംബൈയിലെ താനെ ഉൾക്കടലിൽ മത്സ്യബന്ധന ബോട്ടുകളും യാത്രാബോട്ടുകളും അടുക്കുന്ന ഒരു ജെട്ടിയാണ് ഭാവുചാ ധക്കാ. ഫെറി വാർഫ് എന്ന പഴയ പേര് ഇന്നും പ്രചാരത്തിലുണ്ട്[1].

മത്സ്യബന്ധന ബോട്ടുകൾ ഭാവുചാ ധക്കയിൽ
യാത്രാബോട്ടുകൾക്കായി കാത്തിരിക്കുന്നവർ

പേരിനു പിന്നിൽ

തിരുത്തുക

ലക്ഷ്മൺ ഹരി ചന്ദാർജീ അജിങ്ക്യ(1789-1858) എന്ന വ്യക്തിയാണ് ഈ കടവ് പണികഴിപ്പിച്ചത്[2]. ഇദ്ദേഹത്തെ പ്രാദേശികർ ബഹുമാനത്തോടെ ജ്യേഷ്ഠൻ എന്നയർത്ഥത്തിൽ ‘ഭാവു’ എന്ന് വിളിച്ചിരുന്നു. അങ്ങനെയാണ് മറാഠി ഭാഷയിൽ ‘ജ്യേഷ്ഠന്റെ കടവ്’ എന്ന് അർഥം വരുന്ന ‘ഭാവുചാ ധക്കാ’ എന്ന പേര് ഈ കടവിന് കൈവന്നത്.

ചരിത്രം

തിരുത്തുക

1835 വരെ ഈ മുംബൈയിൽ ചരക്കുകൾക്കും യാത്രക്കാർക്കുമായി സ്ഥിരം കടവുകളൊന്നുമുണ്ടായിരുന്നില്ല. അന്നത്തെ ഗവണ്മെന്റ് കടവുകൾ പണിയുവാനായി സ്വകാര്യവ്യക്തികൾക്ക് സ്ഥലം പാട്ടത്തിന് നൽകുകയുണ്ടായി. ഈ അവസരം ഉപയോഗിച്ച് ജെട്ടി പണിത ആദ്യത്തെ തദ്ദേശീയനാണ് ലക്ഷ്മൺ ഹരി ചന്ദാർജീ അജിങ്ക്യ. 1841-ലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

മത്സ്യബന്ധന ബോട്ടുകളും യാത്രാബോട്ടുകളും ഇന്നും ഭാവുചാ ധക്ക ഉപയോഗപ്പെടുത്തുന്നു[3]. മുംബൈയിലെ ഏറ്റവും വലിയ മത്സ്യച്ചന്തകളിലൊന്ന് ഇതിന്റെ പരിസരത്താണ്[4] [2]. മോറ, രേവാസ് എന്നീ സ്ഥലങ്ങളിലേക്ക് യാത്രാബോട്ടുകളുടെ സർവീസും ഉണ്ട്.

ഹാർബർ ലൈനിലെ ഡോക്ക് യാർഡ് റോഡ് ആണ് ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ. ബെസ്റ്റ് ബസ്സുകളുടെ സർവീസും ഈ സ്ഥലത്തേക്ക് ഉണ്ട്.

  1. https://www.nativeplanet.com/travel-guide/bhaucha-dhakka-mumbais-biggest-fish-market-003511.html
  2. 2.0 2.1 https://mumbaimirror.indiatimes.com/mumbai/other/Citys-quay-feature-gets-a-glassy-new-look-for-Rs-2-cr/amp_articleshow/53607762.cms
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-19. Retrieved 2018-01-31.
  4. http://www.travelandleisure.com/articles/mumbai-ferry-wharf-fish-market

ഇതും കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭാവുചാ_ധക്കാ&oldid=3704440" എന്ന താളിൽനിന്ന് ശേഖരിച്ചത്