മലയാളം വിനോദ ചാനൽ ഏഷ്യാനെറ്റിൽ 2021 ജൂൺ 8 -ന് സംപ്രേഷണം ആരംഭിച്ച ഒരു മലയാളം ടെലിവിഷൻ പരമ്പരയാണ് സസ്‌നേഹം, കൂടാതെ ഡിസ്നി+ഹോട്ട്സ്റ്റാറിലും സ്ട്രീം ചെയ്യുന്നു , രേഖ രതീഷും കെപിഎസി സജിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.[2][3],[4][5] ഈ പരമ്പര വൃദ്ധസദനങ്ങളിൽ തള്ളപ്പെടുന്ന അച്ഛനമ്മമാരുടെ കഷ്ടപ്പാടുകളെ കുറിച്ച് പറയുന്നു. പരമ്പര 25 മാർച്ച് 2023 ന് അവസാനിച്ചു.

സസ്നേഹം
തരംഡ്രാമ
സംവിധാനംഷൈജു സുകേഷ്
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം559
നിർമ്മാണം
നിർമ്മാണംഡോ. ഷാജു സാം[1]
സമയദൈർഘ്യം20–22 minutes
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്
Picture format576i
1080i (HDTV)
ഒറിജിനൽ റിലീസ്8 ജൂൺ 2021 (2021-06-08) – 25 മാർച്ച് 2023 (2023-03-25)
External links
ഔദ്യോഗിക വെബ്സൈറ്റ്

കഥാസംഗ്രഹം

തിരുത്തുക

പഴയ സ്നേഹിതരായിരുന്ന ഇന്ദിരയുടെയും ബാലചന്ദ്രന്റെയും വൃദ്ധസദനത്തിൽ വീണ്ടും ഒന്നിച്ച കഥയാണ് സസ്നേഹം പറയുന്നത്. അവർ രണ്ടുപേരും സ്വന്തം കുടുംബത്താൽ അവഗണിക്കപ്പെടുന്നു. ഇരുവരും കണ്ടുമുട്ടിയ ശേഷം അവരുടെ ജീവിതത്തിന് ഒരു പുതിയ മാനവും അർത്ഥവും ലഭിക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക
  • രേഖ രതീഷ് - ഇന്ദിര
  • കെപിഎസി സജി - ബാലചന്ദ്രൻ
  • പ്രശാന്ത് കുമാർ - ശങ്കരനാരായണൻ
  • സോനു അന്ന ജേക്കബ് - നന്ദിത
  • മിഥുൻ മേനോൻ - മനു
  • ലക്ഷ്മി പ്രിയ - പ്രിയ
  • അഞ്ജന കെ ആർ - മീര [6]
  • അനൂപ് ശിവസേനൻ - രഘു
  • ജിക്സിൽ ഫിലിപ്പ് - സുധി
  • വേണുഗോപാൽ - മാധവൻ
  • റാണി ലൗറിസ്/_____ - സരസ്വതി
  • മായ - ഗിരിജ
  • അപർണ നായർ - സിന്ധു *അർജുൻ സുനിൽ
  • ആനന്ദൃത മനു
  • കല്യാണി നായർ
  • പ്രദീപ് കോട്ടയം

സ്വീകരണം

തിരുത്തുക

കോവിഡ്-19 രണ്ടാം തരംഗത്തെ തുടർന്ന് സീതാകല്യാണം എന്ന മറ്റൊരു പരമ്പര താൽക്കാലികമായി നിർത്തിയ സാഹചര്യത്തിൽ 2021 ജൂൺ 8-ന്, ഒരു ഫില്ലറായി സസ്നേഹം എന്ന പരമ്പര പ്രീമിയർ ചെയ്തു, [7] തുടക്കം മുതൽ, പ്രമോഷൻ കുറവായതിനാൽ ഷോയ്ക്ക് ശരാശരി ടി.ആർ.പി റേറ്റിംഗ് ലഭിച്ചു, കുറച്ച് ആഴ്ചകൾക്ക് ശേഷം അത് വൈകുന്നേരം 6:30 PM ലേക്ക് മാറ്റി. 2021-ലെ ചില ആഴ്ചകളിൽ, ഷോയ്ക്ക് ടൈം സ്ലോട്ടിലെ ഏറ്റവും ഉയർന്ന ടി.ആർ.പി റേറ്റിംഗുകൾ ലഭിച്ചു.[8] പിന്നീട് പരമ്പരയുടെ സമയം 6 മണിയിലേക്ക് മാറ്റി, 25 മാർച്ച് 2023 ന് അവസാനിച്ചു.

  1. "ഞാനും ഭാര്യയും ഡോക്ടേഴ്‌സാണ്; കഴിഞ്ഞ എട്ടുവര്ഷത്തോളം ഖത്തറിലായിരുന്നു; പ്രൊഡക്ഷനോപ്പം അഭിനയവും എക്കാലവും തുടരും; വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് ഷാജു!". malayalam.samayam.com.
  2. "'കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന സസ്‌നേഹം' : റിവ്യു". Asianet News Network Pvt Ltd.
  3. "Sasneham Serial: സസ്നേഹം; പുതിയ കുടുംബപരമ്പര എത്തുന്നു".
  4. "'സ്‌ട്രോങ്ങായിരിക്കണം, ആത്മഹത്യയല്ല പ്രതിവിധി' : രേഖ രതീഷ് പറയുന്നു". Asianet News Network Pvt Ltd.
  5. "മികച്ച താരനിരയുമായി ഏഷ്യാനെറ്റിൽ പുതിയ കുടുംബ പരമ്പര; 'സസ്‌നേഹം'". Asianet News Network Pvt Ltd.
  6. "Sasneham actress Anjana KR gets engaged to Vishwa Kirti Misra; see pic - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-09-28.
  7. https://www.keralatv.in/sasneham-serial-asianet-info/
  8. https://www.keralatv.in/week-38-television-rating-report/
"https://ml.wikipedia.org/w/index.php?title=സസ്നേഹം_(പരമ്പര)&oldid=3907440" എന്ന താളിൽനിന്ന് ശേഖരിച്ചത്