ഹംഗറിയിൽ വൈദ്യനായി യോഗ്യത നേടിയ ആദ്യ വനിതകളിൽ ഒരാളാണ് സരോൾട്ട സ്റ്റെയ്ൻബർഗർ (12 സെപ്റ്റംബർ 1875 - 24 നവംബർ 1965) .

സരോൾട്ട സ്റ്റെയ്ൻബർഗർ
സരോൾട്ട സ്റ്റെയ്ൻബർഗർ
ജനനം12 സെപ്റ്റംബർ 1875
മരണം24 നവംബർ 1965 (aged 90)
ദേശീയതഹംഗറി
മറ്റ് പേരുകൾCharlotte Steinberger[1]
വിദ്യാഭ്യാസംEötvös Loránd University
തൊഴിൽDoctor
അറിയപ്പെടുന്നത്ഹംഗറിയിൽ യോഗ്യത നേടിയ ആദ്യ വനിതാ ഡോക്ടർ

1875-ൽ സമ്പന്നരായ ജൂത മാതാപിതാക്കളുടെ മകളായി ഓസ്ട്രിയ-ഹംഗറിയിലെ (ഇന്ന് വൈലോക്, യുക്രെയ്ൻ) ടിസാജ്‌ലാക്കിലാണ് സ്റ്റെയിൻബർഗർ ജനിച്ചത്. സ്വകാര്യ വിദ്യാലയങ്ങളിൽ പഠിച്ച അവർ പിന്നീട് കൊളോസ്വാറിൽ (ഇന്ന് ക്ലൂജ്-നപോക്ക, റൊമാനിയ) വിദ്യാഭ്യാസം നേടി.[2]

1895 ഡിസംബറിൽ, പുതുതായി നിയമിതനായ വിദ്യാഭ്യാസ-മത മന്ത്രിയായ ഗ്യുല വ്ലാസിക്‌സ് ഒരു നിയമം പാസാക്കി. അത് സ്ത്രീകൾക്കും സ്റ്റെയ്ൻബർഗറിനും ബുഡാപെസ്റ്റിലെ Eötvös Loránd യൂണിവേഴ്സിറ്റിയിൽ വൈദ്യശാസ്ത്രം പഠിക്കാൻ അനുമതി നൽകി.[2] 1900-ൽ സ്റ്റെയ്ൻബർഗർ ഒരു ഡോക്ടറായി യോഗ്യത നേടിയതായി സൺഡേ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഹംഗറിയിൽ ഈ യോഗ്യത നേടുന്ന ആദ്യ വനിതയായിരുന്നു അവർ.[3][4] ഒരു ഹംഗേറിയൻ പ്രഭ്വി ആയിരുന്ന വിൽമ ഹുഗൊന്നൈ 1879-ൽ സൂറിച്ചിൽ ഒരു ഡോക്ടറായി യോഗ്യത നേടിയിരുന്നു. എന്നാൽ 1897-ൽ ഹംഗറിയിൽ ഒരു ഫിസിഷ്യൻ ആയി പ്രാക്ടീസ് ചെയ്യാൻ അനുവാദം ലഭിച്ചു.[5]

ഡോക്ടറായി യോഗ്യത നേടിയ ശേഷം അവർ ആദ്യം വിദേശത്ത് രണ്ട് വർഷം ഗൈനക്കോളജി പഠിച്ചു. ഹംഗറിയിൽ പരിശീലനത്തിനായി തിരിച്ചെത്തിയപ്പോൾ അവർ ഫെമിനിസ്റ്റ് ഗിൽഡിൽ ചേർന്നു. സ്റ്റെയ്ൻബെർഗർ പ്രഭാഷണം നടത്തുകയും[3] 1902-ൽ ഡോക്ടർമാരുടെ ചരിത്രത്തെക്കുറിച്ച് അവർ ലേഖനങ്ങളുടെ ഒരു പരമ്പര എഴുതുകയും ചെയ്തു.

1888-ൽ വില്യം ടൗഫർ സ്ഥാപിച്ച ടഫർ ക്ലിനിക്കിലാണ് അവർ ജോലി ചെയ്തിരുന്നത്.[3] 1913-ൽ, വനിതാ ഡോക്ടർമാർക്ക് അവരുടെ കൂടെ ജോലി ചെയ്യാൻ ഒരു പുരുഷ ഡോക്ടർ ആവശ്യമില്ല എന്ന രീതിയിൽ നിയമം മാറ്റി.[5] 1928-ൽ അവർ നാഷണൽ സോഷ്യൽ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി.[3]

  1. Sanger, Margaret (1 October 2016). The Selected Papers of Margaret Sanger, Volume 4: Round the World for Birth Control, 1920-1966 (in ഇംഗ്ലീഷ്). University of Illinois Press. p. 120. ISBN 978-0-252-09880-2. Retrieved 22 November 2022.
  2. 2.0 2.1 Women can also study at Hungarian universities Archived 2017-04-22 at the Wayback Machine., Hirek.sk, 19 December 2011; retrieved 21 April 2017.
  3. 3.0 3.1 3.2 3.3 Steinberger Sarolta (1875-1966) is a doctor, a feminist, Mamika, 30 May 2015, Nokert.hu, Retrieved 21 April 2017
  4. Honti, József (2010-07-25). "Dr. Sarolta Steinberger, the first woman physician at the Budapest Medical School". Orvosi Hetilap. 151 (30): 1236. doi:10.1556/OH.2010.30M. ISSN 0030-6002. PMID 20650816.
  5. 5.0 5.1 Jennifer S. Uglow & Maggy Hendry, The Northeastern Dictionary of Women's Biography, UPNE, 1999, pg. 268
"https://ml.wikipedia.org/w/index.php?title=സരോൾട്ട_സ്റ്റെയ്ൻബർഗർ&oldid=3863637" എന്ന താളിൽനിന്ന് ശേഖരിച്ചത്