സയ്യിദ് അബ്ദുർറഹ്മാൻ അൽ ബുഖാരി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനും കാന്തപുരം അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റുമായിരുന്നു സയ്യിദ് അബ്ദുർറഹ്മാൻ അൽ ബുഖാരി. ഉള്ളാൾ തങ്ങൾ എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്[അവലംബം ആവശ്യമാണ്]. കേരള മുസ്ലിംകളിൽ എ.പി. സുന്നി വിഭാഗത്തിന്റെ നേതാവായിരുന്നു ഇദ്ദേഹം. കോഴിക്കോട് ജില്ലയിലെ ചാലിയമാണ് സ്വദേശം[അവലംബം ആവശ്യമാണ്]. 1950 മുതൽ മരണം വരെ ഉള്ളാൾ സയ്യിദ് മദനി കോളേജിന്റെ പ്രിൻസിപ്പാളും 1971 മുതൽ ഉള്ളാൾ അടക്കമുള്ള പ്രദേശങ്ങളുടെ ഖാസിയുമായിരുന്നു. 2014 ഫെബ്രുവരി 1ന് അന്തരിച്ചു.[3]
താജുൽ ഉലമ സയ്യിദ് അബ്ദുർറഹ്മാൻ അൽ ബുഖാരി | |
---|---|
സയ്യിദ് അബ്ദുറഹ്മൻ കുഞ്ഞിക്കോയ തങ്ങൾ | |
സമസ്‌തയുടെ പ്രസിഡന്റ് | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1920 കരുവന്തിരുതി, ചാലിയം, കോഴിക്കോട് ജില്ല, കേരളം, ഇന്ത്യ. |
മരണം | 2014 ഫെബ്രുവരി 1 |
അന്ത്യവിശ്രമം | പയ്യന്നൂർ അടുത്ത് എട്ടിക്കുളം, കണ്ണൂർ[1] |
ദേശീയത | ഇന്ത്യക്കാരൻ |
പങ്കാളി | സയ്യിദ ഫാത്തിമ |
കുട്ടികൾ |
|
മാതാപിതാക്കൾ |
|
അൽമ മേറ്റർ | ബാഖിയാത്തു സ്വാലിഹാത്ത്, വെല്ലൂർ |
ജോലി | പ്രിൻസിപ്പൽ, സയ്യിദ് മദനി അറബിക് കോളേജ്, ഉള്ളാൾ |
അറിയപ്പെടുന്നത് | മുസ്ലിം മത നേതാവ് |
വെബ്വിലാസം | വെബ്സൈറ്റ് |
ജീവിതരേഖ
തിരുത്തുകസയ്യിദ് അബ്ദുർറഹ്മാൻ അൽബുഖാരി എന്ന അബ്ദുർറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ ഉള്ളാൾ 1341 റബീഉൽ അവ്വൽ 25 വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവൻതിരുത്തിയിലാണ് ജനിച്ചത്. പിതാവ് സയ്യിദ് അബൂബക്കർ ചെറുകുഞ്ഞിക്കോയ തങ്ങൾ അൽബുഖാരി. വാഴക്കാട് കൊന്നാര് അബ്ദുർറഹ്മാൻ ബുഖാരിയുടെ മകൾ ഹലീമ എന്ന കുഞ്ഞി ബീവിയാണ് മാതാവ്[അവലംബം ആവശ്യമാണ്]. കരുവൻതിരുത്തിയിലെ പുത്തൻവീട്ടിൽ മുഹമ്മദ് മുസ്‌ലിയാരിൽ നിന്നാണ് ഖുർആനും പ്രാഥമിക ദർസീ കിതാബുകളും പഠിച്ചത്. കരുവൻതിരുത്തി ജുമുഅത്ത് പള്ളിയിലായിരുന്നു മുഹമ്മദ് മുസ്‌ലിയാർ ദർസ് നടത്തിയിരുന്നത്[അവലംബം ആവശ്യമാണ്].
1956 ൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി.
1975 ൽ മുശാവറ വൈസ് പ്രസിഡന്റ് അയനിക്കാട് ഇബ്രാഹിം മുസ്ലിയാരുടെ നിര്യാണത്തെ തുടർന്ന് വന്ന ഒഴിവിലേക്ക് സമസ്ത മുശാവറ സീനിയർ വൈസ് പ്രസിഡന്റ് ആയി സയ്യിദ്തി അബ്ദുറഹ്മാൻ കുഞ്ഞി കോയ തങ്ങളെ തിരഞ്ഞെടുത്തു.
1989 ൽ അനിവാര്യ ഘട്ടത്തിൽ സമസ്ത സീനിയർ വൈസ്സ പ്രസിഡണ്ട് എന്ന നിലക്കും 1977 മുതൽ പതിറ്റാണ്ടുകൾ മുശാവറ യോഗ അധ്യക്ഷൻ എന്ന നിലക്കും
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ ജനറൽ ബോഡി വിളിച്ചു കൂട്ടി മുശാവറ പുന സംഘടിപ്പിച്ചത്രൂ മുതൽ സമസ്ത ആയി ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങൾ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
അവലംബം
തിരുത്തുകസമസ്തയുടെ യഥാർത്ഥമായ രീതിയിൽ മുന്നോട്ടു കൊണ്ട് പോകാൻ സമസ്ത പുന:സംഘടിപ്പിച്ചു
- ↑ saf. "Sea of humanity attends funeral of Ullal Thangal". Coastaldigest.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-04-25.
- ↑ saf. "സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ ഉള്ളാൾ സംയുക്ത ജമാഅത്ത് ഖാസി". muhimmathonline.com. Archived from the original on 2019-12-20. Retrieved 2016-04-27.
- ↑ [1] Archived 2014-03-02 at the Wayback Machine. Madhayamam Daily