പതിനെട്ട്-പത്തൊമമ്പതാം നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഇന്ത്യയിലെ റായ്ബറേലിക്കാരനായ ഒരു ഇസ്ലാമികപ്രവർത്തകനാണ് സയിദ് അഹ്മദ് ബറേൽവി (ജീവിതകാലം: 1786–1831). താരിഖ് മുഹമ്മദിയ്യ (മുഹമ്മദിന്റെ പാത) എന്ന ഇസ്ലാമികവിപ്ലവസംഘടനയുടെ സ്ഥാപകനാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ സിഖുകാർക്കെതിരെ പഞ്ചാബിൽ ജിഹാദിന് ആഹ്വാനം ചെയ്തതിലൂടെ പ്രസിദ്ധനായി.

സയിദ് അഹ്മദ് ബരേൽവി
പ്രമാണം:Syed Ahmed Barelvi.jpg
ജനനം1786
മരണം1831
അറിയപ്പെടുന്നത്സിഖുകാർക്കെതിരെയുള്ള ജിഹാദ്

ഷാ വലിയുള്ള ഖാന്റെയും ഷാ അബ്ദുൽ അസീസിന്റെയും തട്ടകമായിരുന്ന ഡെൽഹിയിലെ മദ്രസ ഇ-റഹീമിയ്യയിൽ നിന്നുള്ള വിദ്യാർത്ഥിയായിരുന്നു ബരേൽവി. ഷാ അബ്ദുൽ അസീസിൽ നിന്ന് പ്രചോദനമുൾക്കൊണ്ട അദ്ദേഹം 1830-ൽ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സിഖുകാർക്കും ബ്രിട്ടീഷുകാർക്കുമെതിരായുള്ള ഒരു ജിഹാദിന് വിഫലശ്രമം നടത്തി. സിഖുകാരും ബ്രിട്ടീഷുകാരും ഇക്കാലത്ത് സഖ്യകക്ഷികളായിരുന്നു. ഇസ്ലാമിക സംസ്കാരത്തിനെയും ജീവിതശൈലിയേയും നശിപ്പിക്കുന്ന ക്രിസ്ത്യൻ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും അനിസ്ലാമിക വഴികളിലൂടെ ചരിക്കുന്ന ഡെൽഹിയിലെ മുഗൾ സഭയിൽ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കാൻ സഹായിക്കാൻ അദ്ദേഹം മദ്ധ്യേഷ്യയിലെ ഭരണാധികാരികൾക്ക് കത്തെഴുതിയിരുന്നു. എന്നാൽ ബറേൽവിയെ അഫ്ഗാനികൾ ചതിക്കുകയും 1831-ൽ അദ്ദേഹത്തേയും കൂട്ടാളികളേയും സിഖുകാർ വധിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ ജിഹാദി മുജാഹിദ്ദീൻ ശൃംഖലയുടെ ശേഷിപ്പുകൾ പെഷവാറിൽ നിന്ന് അംബാല, ഡെൽഹി, പട്ന പോലെയുള്ള ജിഹാദികളുടെ മറ്റു പ്രധാനകേന്ദ്രങ്ങളിലേക്ക് നീളുന്ന വ്യാപാരപാതയിൽ അവശേഷിച്ചു.[1]

അവലംബംതിരുത്തുക

  1. ലാസ്റ്റ് മുഗൾ[൧], താൾ: 83

ഗ്രന്ഥങ്ങൾതിരുത്തുക

  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സയിദ്_അഹ്മദ്_ബരേൽവി&oldid=3419732" എന്ന താളിൽനിന്ന് ശേഖരിച്ചത്