സമുദ്രവിമാനം
ജലാശയങ്ങളിൽ നിന്ന് പറന്നുയരാനും താഴ്ന്നിറങ്ങാനും സാധിക്കുന്ന പ്രത്യേകതരം വിമാനമാണ് സമുദ്രവിമാനം അഥവാ ജലവിമാനം. ഹൈഡ്രോപ്ലൈൻസ് എന്ന പേരിലും ഇവ അറിയപ്പെടുന്നു. സാങ്കേതിക സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഫ്ളോട്ട് പ്ലെയിനുകൾ, ഫ്ലൈയിംഗ് ബോട്ട്സ് എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നു.
റൺവേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക് ഓഫ് നടത്തുകയും ജലത്തിൽ തന്നെ ലാൻഡിങ് നടത്തുകയുമാണ് ഈ വിമാനം ചെയ്യുന്നത്. ഒരുതവണ ഇന്ധനം നിറച്ചാൽ നാന്നൂറ് കിലോമീറ്റർ പറക്കാനാകും. രാത്രിയാത്ര അനുവദനീയമല്ല.
കേരളത്തിൽ
തിരുത്തുകഅഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, കൊച്ചി, ബേക്കൽ എന്നിവിടങ്ങളിൽ വാട്ടർഡ്രോമുകൾ തയ്യാറായി വരികയാണ്. ജലവിമാനത്താവളങ്ങളെയാണ് 'വാട്ടർഡ്രോമുകൾ' എന്നു വിളിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിൽ നിന്നാവും യാത്രക്കാർ വിമാനത്തിൽ കയറുക.
പരിസ്ഥിതി പ്രശ്നങ്ങൾ
തിരുത്തുകതീരത്തിന് അരികെ വാട്ടർഡ്രോമുകൾ നിർമ്മിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പരിസ്ഥിതി പ്രവർത്തകരുടെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും എതിർപ്പിനെത്തുടർന്ന് കായലിന് നടുവിലേയ്ക്ക് വാട്ടർഡ്രോമുകൾ മാറ്റിയിരുന്നു. തീരത്ത് നിന്ന് സ്പീഡ് ബോട്ടുകളിൽ യാത്രക്കാരെ വാട്ടർഡ്രോമുകളിൽ എത്തിക്കും.[1]
ആറുമാസം ഓടിച്ചുനോക്കിയശേഷം അനുകൂലമാണെന്ന് കണ്ടാൽ മാത്രമേ സീപ്ലെയിൻ സർവീസ് കേരളത്തിൽ തുടരുകയുള്ളൂ എന്ന് ടൂറിസം മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.[2]
അപകടങ്ങൾ
തിരുത്തുക- അമേരിക്കയിൽ സീപ്ലെയിൻ തകർന്ന് 2013 ൽ 10 പേർ മരിച്ചിരുന്നു. അലാസ്കയിലുള്ള സോൽഡോറ്റ്ന വിമാനത്താവളത്തിലായിരുന്നു അപകടം.[3]
അവലംബം
തിരുത്തുക- ↑ "ജലവിമാനം അടുത്തയാഴ്ച;ഇറങ്ങുന്നത് കായലിന് നടുവിൽ". മാതൃഭൂമി. 2013 മേയ് 27. Archived from the original on 2013-05-27. Retrieved 2013 മേയ് 27.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "സീപ്ലെയിൻ എത്തി ആറുമാസം നിരീക്ഷിക്കും; അനുകൂലമെങ്കിൽ മാത്രം തുടരും - മന്ത്രി". മാതൃഭൂമി. 2013 മേയ് 31. Archived from the original on 2013-05-31. Retrieved 2013 മേയ് 31.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "അമേരിക്കയിൽ സീപ്ലെയിൻ തകർന്ന് 10 പേർ മരിച്ചു". ദേശാഭിമാനി. 2013 ജൂലൈ 8. Retrieved 2013 ജൂലൈ 8.
{{cite news}}
: Check date values in:|accessdate=
and|date=
(help)