സമാനരൂപങ്ങളുള്ള സജാതീയപദങ്ങളേയും സമാനഭാഗങ്ങളുള്ള വാക്യങ്ങളേയും ഒന്നാക്കിച്ചേർക്കുന്നതിനെ സമുച്ചയം എന്നുപറയുന്നു. ആഖ്യ, ആഖ്യാതം, കർമ്മം, വിശേഷണം എന്നിവയിൽ ഒന്നോ അതിലധികമോ ഭാഗങ്ങൾ സമാനമായിരിക്കുന്ന വാക്യങ്ങളെ സമുച്ചയിച്ചുണ്ടാകുന്ന വാക്യങ്ങളെ സമുച്ചിതവാക്യമെന്നു പറയും.
ഉദാ-
രാമൻ പുസ്തകം വായിക്കുന്നു, കൃഷ്ണൻ പുസ്തകം വായിക്കുന്നു എന്നിവയെ
ഉം നിപാതത്താൽ രാമനും കൃഷ്ണനും പുസ്തകം വായിക്കുന്നു എന്നു സമുച്ചയിക്കാം.

വ്യാകരണമിത്രം, എം.ശേഷഗിരിപ്രഭു

"https://ml.wikipedia.org/w/index.php?title=സമുച്ചയം_(വ്യാകരണം)&oldid=3235033" എന്ന താളിൽനിന്ന് ശേഖരിച്ചത്