ഒരു വസ്തുവിന് ഒരു വകഗുണമോ ക്രിയയോ വരുന്ന സമയത്തിങ്കൽ തന്നെ മറ്റൊരു വസ്തുവിന് മറ്റൊരു ഗുണമോ ക്രിയയോ ഉണ്ടാകുന്നതാണ് സമുച്ചയം

ഗുണക്രിയകളൊന്നിച്ചാൽ
സമുച്ചയമലംകൃതി.

ഉദാ: വാനിരുണ്ടു മങ്കയ്കു
മനം രക്തവുമായി പോൽ

ആകാശത്തിനു കാർഷ്ണ്യ ഗുണമുണ്ടായതോടു കൂടി തന്നെ വിരഹിയുടെ മനസ്സിനുരാഗവും ഉണ്ടായി എന്നു പറഞ്ഞിരിക്കുന്നതിനാൽ ഗുണങ്ങൾക്കു സമുചയം.

[1]

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള

"https://ml.wikipedia.org/w/index.php?title=സമുച്ചയം_(അലങ്കാരം)&oldid=2286361" എന്ന താളിൽനിന്ന് ശേഖരിച്ചത്