സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ

കേരളത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന പതിനായിരത്തിലധികം മദ്രസകളിൽ അധ്യാപനം നടത്തുന്ന മുസ്‍ലിം മതപണ്ഡിതരുടെ ഔദ്യോഗിക പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ.[1] മദ്രസകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, അധ്യാപന സംവിധാനം കുറ്റമറ്റതും ശാസ്ത്രീയവുമാക്കുക, ഇസ്‍ലാമിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ
തരംമത സംഘടന
പ്രധാന ആളുകൾപ്രസിഡൻറ്

സി.കെ.എം സ്വാദിഖ് മുസ്‍ലിയാർ, പാലക്കാട്
ജനറൽ സെക്രട്ടറി
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, മലപ്പുറം
ട്രഷറർ

എം.എം ഇമ്പിച്ചിക്കോയ മുസ്‍ലിയാർ, വയനാട്
പ്രവർത്തന മേഖലഇന്ത്യകേരളം
വെബ്‌സൈറ്റ്www.skjmcc.com//

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയായ സി.കെ.എം സ്വാദിഖ് മുസ്‍ലിയാരാണ് സംഘടനയുടെ അധ്യക്ഷൻ. ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി വൈസ് ചാൻസലറും പ്രമുഖ ഇസ്‍ലാമിക വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ജനറൽ സെക്രട്ടറിയും വയനാട് ജില്ലയിലെ കംബ്ലക്കാട് സ്വദേശിയായ എം.എം ഇമ്പിച്ചിക്കോയ മുസ്‍ലിയാർ ട്രഷററുമാണ്.

മലപ്പുറം ജില്ലയിലെ ചേളാരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനക്കു കീഴിൽ അൽ മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകൾ എന്നീ ഇസ്‍ലാമിക മാസികകളും പുറത്തിറങ്ങുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനകളിൽ പ്രമുഖ സ്ഥാനമാണ് ജംഇയ്യത്തുൽ മുഅല്ലിമീനുള്ളത്.

  1. "ഔദ്യോഗിക വെബ് വിലാസം". Retrieved 2011-12-23.