സബേൽ യെസായാൻ
സബേൽ യെസായാൻ (Armenian: Զապէլ Եսայեան; 4 ഫെബ്രുവരി 1878 - 1943) ഒരു അർമേനിയൻ നോവലിസ്റ്റും വിവർത്തകയും സാഹിത്യരംഗത്തെ പ്രൊഫസറുമായിരുന്നു.
സബേൽ യെസായാൻ Զապէլ Եսայեան | |
---|---|
ജനനം | Scutari, Constantinople, Ottoman Empire | 4 ഫെബ്രുവരി 1878
മരണം | 1943 സൈബീരിയ, റഷ്യൻ SFSR, സോവിയറ്റ് യൂണിയൻ | (aged 65)
തൊഴിൽ | നോവലിസ്റ്റ്, കവയിത്രി, എഴുത്തുകാരി, അദ്ധ്യാപിക. |
ദേശീയത | അർമീനിയൻ |
പഠിച്ച വിദ്യാലയം | Sorbonne University |
പങ്കാളി | ഡിക്രാൻ യെസായാൻ |
കുട്ടികൾ |
|
കയ്യൊപ്പ് |
ജീവിതരേഖ
തിരുത്തുകറൂസോ-ടർക്കിഷ് യുദ്ധത്തിന്റെ മൂർദ്ധന്യകാലത്ത് ഇസ്താംബൂളിലെ സ്കുട്ടാരിയിലെ സിലഹ്ദാർ പരിസരത്ത് എംക്രിറ്റ്ച്ച് ഹൊവ്ഹാന്നെസ്സിയന്റെ മകൾ സാബെൽ ഹൊവ്ഹാന്നെസ്സിയനായി1878 ഫെബ്രുവരി 4-നാണ് സാബെൽ യെസായeൻ ജനിച്ചത്.[1] അവൾ ജനിച്ച വീട് ചുവപ്പുകലർന്ന നിറമുള്ള, രണ്ട് നിലകളുള്ള തടികൊണ്ടുള്ളതായിരുന്നു.[2] അവർ ഹോളി ക്രോസ് (Ս. Խաչ) പ്രാഥമിക വിദ്യാലയത്തിൽ പഠനത്തിന് ചേർന്നു. 1895 -ൽ പാരീസിലേക്ക് മാറിയ സബൈൽ പാരീസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന സോർബോൺ സർവകലാശാലയിൽ സാഹിത്യവും തത്ത്വചിന്തയും പഠിച്ചു. ഫ്രഞ്ച് റൊമാന്റിക് പ്രസ്ഥാനത്തിന്റെ പ്രചോദനത്താലും പടിഞ്ഞാറൻ അർമേനിയൻ ഭാഷയിലെ അർമേനിയൻ സാഹിത്യത്തിന്റെ പത്തൊൻപതാം നൂറ്റാണ്ടിലെ പുനരുജ്ജീവനത്തിലും പ്രചോദനം ഉൾക്കൊണ്ട അവർ സമൃദ്ധമായ എഴുത്ത് തന്റെ ജീവിതചര്യയായി തെരഞ്ഞെടുത്തു. അവരുടെ ആദ്യ ഗദ്യകവിത ("ഓഡ് ടു ദി നൈറ്റ്")[3] 1895 -ൽ അർഷക് ചോബാനിയന്റെ സാഘിക് (പുഷ്പം) എന്ന പേരിലുള്ള ആനുകാലിക പ്രസിദ്ധീകരണത്തിൽ പ്രത്യക്ഷപ്പെട്ടു. മെർക്യുർ ഡി ഫ്രാൻസ്, എൽ ഹുമാനിറ്റെ, മാസിസ്, അനാഹിത്, അരേവലിയൻ മാമോൽ (ഈസ്റ്റേൺ പ്രസ്സ്) തുടങ്ങിയ ആനുകാലികങ്ങളിൽ അവർ ചെറുകഥകളും സാഹിത്യ ഉപന്യാസങ്ങളും ലേഖനങ്ങളും വിവർത്തനങ്ങളും (ഫ്രഞ്ച്, അർമേനിയൻ ഭാഷകളിൽ) പ്രസിദ്ധീകരിച്ചു.[4] പാരീസിലായിരുന്നപ്പോൾ, അവർ ചിത്രകാരനായ ഡിക്രാൻ യെസായാനെ വിവാഹം കഴിച്ചു (1874-1921).[5] സോഫി, ഹ്രാന്റ് എന്നിങ്ങനെ അവർക്ക് രണ്ട് മക്കളുണ്ടായിരുന്നു.
1908 ലെ യുവ തുർക്കി വിപ്ലവത്തിനു ശേഷം മാത്രമാണ് മാരി ബെയ്‌ലേറിയനെപ്പോലെ യെസായാനും ഇസ്താംബൂളിലേക്ക് മടങ്ങിപ്പോയത്.[6] 1909 -ൽ അവർ സിലിഷ്യയിലേക്ക് പോയി അദാന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. സിലിഷ്യയിലെ അർമേനിയൻ വംശജരുടെ ദാരുണമായ വിധി അവരുടെ എമംഗ് ദ റൂയിൻസ് (Աւերակներու մէջ, ഇസ്താംബുൾ 1911), നോവല്ല ദി കർസ് (1911), ചെറുകഥാ സമാഹാരമായ "സഫയെഹ്" (1911), "ദി ന്യൂ ബ്രൈഡ്"(1911) എന്നീ പുസ്തകങ്ങളിലെ വിഷയമാണ്.
1915 ഏപ്രിൽ 24 -ന് ഓട്ടോമൻ യുവ തുർക്കി സർക്കാർ അറസ്റ്റ് ചെയ്യാനും നാടുകടത്താനും ലക്ഷ്യമിട്ട അർമേനിയൻ ബുദ്ധിജീവികളുടെ പട്ടികയിലെ ഒരേയൊരു വനിതയായിരുന്നു യെസായാൻ.[7] അറസ്റ്റ് ഒഴിവാക്കാനും ബൾഗേറിയയിലേക്കും പിന്നീട് കോക്കസസിലേക്കും പലായനം ചെയ്യാൻ സാധിച്ച അവർ അർമേനിയൻ വംശഹത്യയുടെ സമയത്ത് നടന്ന ക്രൂരതകൾ അഭയാർത്ഥികളാക്കപ്പെട്ടവരുടെ ദൃക്സാക്ഷി വിവരണങ്ങളിൽനിന്ന് രേഖപ്പെടുത്തി.
1918 ൽ അവർ പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ അഭയാർത്ഥികളുടെയും അനാഥരുടെയും സ്ഥാനമാറ്റം സംഘടിപ്പിക്കുന്നതായി കണ്ടെത്തി. ഈ കാലഘട്ടത്തിൽ, ദി ലാസ്റ്റ് കപ്പ് (Վերջին բաժակը), മൈ സോൾ ഇൻ എക്സൈൽ ((Հոգիս աքսորեալ, 1919; ജി.എം. ഗോഷ്ഗേറിയൻ 2014 -ൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്)[8] എന്നീ രചനകൾ നിർവ്വഹിച്ച അവർ അവിടെ നേരിട്ടു കണ്ട നിരവധി അനീതികൾ ഈ കൃതികളിലൂടെ വെളിപ്പെടുത്തി.
പൂർണ്ണമനസോടെ സോവിയറ്റ് അർമേനിയയെ പിന്തുണച്ച അവർ കൂടാതെ റിട്രീറ്റിംഗ് ഫോഴ്സസ് (Նահանջող ուժեր, 1923) എന്ന നോവലിൽ തന്റെ കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥകൾ വിവരിച്ചു. 1926 -ൽ സോവിയറ്റ് അർമേനിയ സന്ദർശിച്ച സബേൽ താമസിയാതെ പ്രൊമിത്യൂസ് അൺചെയിൻഡ് (ազատագրուած Mar, Marseilles, 1928) എന്ന കൃതിയിലൂടെ തൻറെ അഭിപ്രായങ്ങൾ പ്രസിദ്ധീകരിച്ചു. 1933 -ൽ അവർ തൻറെ കുട്ടികളോടൊപ്പം സോവിയറ്റ് അർമേനിയയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിക്കുകയും 1934 -ൽ മോസ്കോയിൽ നടന്ന ആദ്യത്തെ സോവിയറ്റ് എഴുത്തുകാരുടെ യൂണിയൻ കോൺഗ്രസിൽ പങ്കെടുക്കുകയും ചെയ്തു. യെരേവൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഫ്രഞ്ച്, അർമേനിയൻ സാഹിത്യം എന്നിവ പഠിക്കുകയും സമൃദ്ധമായി എഴുതുകയും ചെയ്തു. ഈ കാലഘട്ടത്തിൽ നോവല്ല ഷർട്ട് ഓഫ് ഫയർ (Կրակէ շապիկ, യെരേവൻ, 1934; 1936 ൽ റഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു), ആത്മകഥാപരമായ പുസ്തകം സിലിഹ്ദാർ ഗാർഡൻസ് (Սիլիհտարի պարտէզները, യെരേവൻ, 1935; ജെന്നിഫർ മനൗക്കിയൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് 2014) എന്നിവ രചിച്ചു.[9]
അവലംബം
തിരുത്തുക- ↑ Ara Baliozian (1982). The Gardens of Silihdar and Other Writings (1st ed.). New York, New York: Ashot Press. p. 53. ISBN 0-935102-07-8.
- ↑ Ara Baliozian (1982). The Gardens of Silihdar and Other Writings (1st ed.). New York, New York: Ashot Press. p. 54. ISBN 0-935102-07-8.
- ↑ Yessayan, Zabel. "Ode to the Night". Ararat Magazine. Archived from the original on 2018-07-14. Retrieved 2021-09-15.
- ↑ Kevork Bardakjian (2000). A reference guide to modern Armenian literature, 1500-1920: with an introductory history. Wayne State University Press. pp. 714.
- ↑ "Zabel Yessayan Project - Armenian International Women's Association". aiwainternational.org (in ഇംഗ്ലീഷ്). Archived from the original on 2018-05-03. Retrieved 2018-05-02.
- ↑ Ruth Bedevian. "WRITING - HER LIFE'S MISSION". An electronic library featuring a huge collection of documents on Armenian literature, history, religion and anything Armenia-related. Armenianhouse. Retrieved 10 October 2011.
- ↑ Atamian, Christopher (October 28, 2011), "Finding Zabel Yesayan, Finding Ourselves", Ararat Magazine, archived from the original on 2011-11-04, retrieved 2021-09-15
- ↑ Zabel, Yessayan (2014). My Soul in Exile and Other Writings. Translated by G.M. Goshgarian. Armenian International Women's Association (AIWA) Press. ISBN 978-0964878778.
- ↑ Yessayan, Zabel (2014). The Gardens of Silihdar: A Memoir. Translated by Jennifer Manoukian. Armenian International Women's Association (AIWA) Press. ISBN 978-0964878785.