സബത്ത് എം. ഇസ്ലാംബൗലി (1867  - 1941) സിറിയയിൽ നിന്നുള്ള ആദ്യത്തെ കുർദിഷ് വനിതാ ഡോക്ടർമാരിൽ ഒരാളായിരുന്നു. [1] ഒരു കുർദിഷ് സിറിയൻ കുടുംബത്തിലാണ് അവൾ ജനിച്ചത്. [2] അവരുടെ പേരിന്റെ അക്ഷരവിന്യാസത്തിലെ വ്യത്യാസം കാരണം അവർ പല പേരുകളിൽ അറിയപ്പെട്ടു. സബത്ത് ഇസ്ലാംബൂലി (Sabat Islambooly), തബത്ത് ഇസ്ലാംബൂലി (Tabat Islambouly), തബത്ത് ഇസ്താംബുലി (Tabat Istanbuli), തബത്ത് ഇസ്ലാംബൂലി (Thabat Islambooly) തുടങ്ങിയ പേരുകളിലും അവർ അറിയപ്പെടുന്നു.

കെയ് ഒകാമി (മധ്യത്തിൽ) ആനന്ദി ഗോപാൽ ജോഷിയും (ഇടത്), സബത്ത് ഇസ്‌ലാംബൗലിയും (വലത്), 1885 ഒക്ടോബർ 10ൽ എടുത്ത ചിത്രം

മെഡിക്കൽ പരിശീലനം തിരുത്തുക

അമേരിക്കയിലെ പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിലാണ് ഇസ്ലാംബൗലി പഠിച്ചത്. അവർ 1890-ൽ മെഡിക്കൽ ബിരുദം നേടി. [3]

ശേഷ ജീവിതം തിരുത്തുക

ഇസ്‌ലാംബൗലി ബിരുദം നേടിയ ശേഷം ഡമാസ്കസിലേക്കും തുടർന്ന് 1919-ൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ പട്ടിക പ്രകാരം കെയ്‌റോയിലേക്കും പോയതായി വിശ്വസിക്കപ്പെടുന്നു. [4] അതിനുശേഷം കോളേജിന് അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അമേരിക്കയിൽ നിന്ന് പോയതിന് ശേഷം അവർക്ക് എന്ത് സംഭവിച്ചുവെന്ന് വളരെക്കുറച്ചേ അറിയൂ. [5] 1941 ൽ അവർ മരിച്ചു.

റഫറൻസുകൾ തിരുത്തുക

  1. Rao, Mallika (8 April 2014). "Meet The Three Female Medical Students Who Destroyed Gender Norms A Century Ago".
  2. "Photos: Thabat Islambooly, A Kurdish Female Student Went to Study Medicine at the Women's Medical College of Pennsylvania in 1983". Dabran Platform. 2018. Archived from the original on 2020-12-08.
  3. Verghese, Danielle. "The Graduates". The Triangle. Drexel University. Archived from the original on 2023-01-05. Retrieved 2017-10-12.
  4. "Anandi Gopal Joshi, Kei Okami, Sabat Islambooly". Global Fund For Women. 15 October 2014. Archived from the original on 2017-10-13. Retrieved 2017-10-12.
  5. Woolf, Christopher; Werman, Marco (2013-07-12). "Historical Photos Depict Women Medical Pioneers". Public Radio International (PRI). OZY Media News. Retrieved 2017-10-12.
"https://ml.wikipedia.org/w/index.php?title=സബത്ത്_ഇസ്ലാംബൂലി&oldid=3986228" എന്ന താളിൽനിന്ന് ശേഖരിച്ചത്